< സങ്കീർത്തനങ്ങൾ 64 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ; ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ;
Til songmeisteren; ein salme av David. Gud, høyr mi røyst når eg klagar, vara mitt liv frå fiende-skræmsla!
2 ൨ ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചുകൊള്ളണമേ.
Gøym meg for løyndelaget av dei vonde, for den bråkande hop av illgjerningsmenner,
3 ൩ അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്
som kvesser si tunga som eit sverd, siktar med si pil, det beiske ord,
4 ൪ അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു.
og vil skjota ned den uskuldige i løynd; brått skyt dei honom og ræddast ikkje.
5 ൫ തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; “നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു.
Dei styrkjer seg i si vonde råd, dei fortel at dei vil leggja løynde snaror, dei segjer: «Kven ser deim?»
6 ൬ അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു; മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
Dei tenkjer upp ugjerningar: «Me er ferdige, tanken er tenkt» - og det indste i mannen og hjarta er djupt.
7 ൭ എന്നാൽ ദൈവം അവരെ എയ്യും; അമ്പ്കൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.
Då skyt Gud deim, pili kjem brått og sårar deim.
8 ൮ അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ അവർ ഇടറി വീഴുവാൻ ഇടയാകും; അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.
Dei stupar ned, deira tunge kjem yver deim, alle som ser på deim, rister på hovudet.
9 ൯ അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും.
Og alle menneskje ræddast og forkynner Guds gjerning, og hans verk skynar dei.
10 ൧൦ നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവിടുത്തെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും.
Den rettferdige gleder seg i Herren og flyr til honom, og alle ærlege av hjarta prise seg sæle.