< സങ്കീർത്തനങ്ങൾ 63 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്. ദൈവമേ, അങ്ങ് എന്റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു.
Ein salme av David, då han var i Juda øydemark. Gud, du er min Gud, eg søkjer deg tidleg; mi sjæl tyrster etter deg, mitt kjøt lengtar etter deg i eit turt land som ligg i vanmagt utan vatn.
2 അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
Soleis hev eg set etter deg i heilagdomen til å sjå di kraft og di æra.
3 അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
For di miskunn er betre enn livet, mine lippor skal prisa deg.
4 എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; തിരുനാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
Soleis vil eg lova deg so lenge eg liver, i ditt namn vil eg lyfta upp mine hender.
5 എന്റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ
Som av merg og feitt skal mi sjæl verta mett, og med lovsyngjande lippor skal min munn prisa deg.
6 എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു.
Når eg kjem deg i hug på mitt lægje, tenkjer eg på deg i nattevakterne.
7 അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
For du hev vore hjelp for meg, i skuggen av dine vengjer kann eg fegnast.
8 എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.
Mi sjæl heng fast ved deg; di høgre hand held meg uppe.
9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
Men dei som stend meg etter livet og vil tyna det, dei skal koma til dei nedste djup i jordi.
10 ൧൦ അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക് അവർ ഇരയായിത്തീരും.
Dei skal verta yvergjevne til sverdmagt, verta til ran for revar.
11 ൧൧ എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.
Men kongen skal gleda seg i Gud; kvar den som sver ved honom, skal prisa seg sæl, for ljugararne skal verta målbundne.

< സങ്കീർത്തനങ്ങൾ 63 >