< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
ततः परं स लोकानां कर्णगोचरे तान् सर्व्वान् उपदेशान् समाप्य यदा कफर्नाहूम्पुरं प्रविशति
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
तदा शतसेनापतेः प्रियदास एको मृतकल्पः पीडित आसीत्।
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
अतः सेनापति र्यीशो र्वार्त्तां निशम्य दासस्यारोग्यकरणाय तस्यागमनार्थं विनयकरणाय यिहूदीयान् कियतः प्राचः प्रेषयामास।
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
ते यीशोरन्तिकं गत्वा विनयातिशयं वक्तुमारेभिरे, स सेनापति र्भवतोनुग्रहं प्राप्तुम् अर्हति।
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
यतः सोस्मज्जातीयेषु लोकेषु प्रीयते तथास्मत्कृते भजनगेहं निर्म्मितवान्।
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
तस्माद् यीशुस्तैः सह गत्वा निवेशनस्य समीपं प्राप, तदा स शतसेनापति र्वक्ष्यमाणवाक्यं तं वक्तुं बन्धून् प्राहिणोत्। हे प्रभो स्वयं श्रमो न कर्त्तव्यो यद् भवता मद्गेहमध्ये पादार्पणं क्रियेत तदप्यहं नार्हामि,
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
किञ्चाहं भवत्समीपं यातुमपि नात्मानं योग्यं बुद्धवान्, ततो भवान् वाक्यमात्रं वदतु तेनैव मम दासः स्वस्थो भविष्यति।
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
यस्माद् अहं पराधीनोपि ममाधीना याः सेनाः सन्ति तासाम् एकजनं प्रति याहीति मया प्रोक्ते स याति; तदन्यं प्रति आयाहीति प्रोक्ते स आयाति; तथा निजदासं प्रति एतत् कुर्व्विति प्रोक्ते स तदेव करोति।
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
यीशुरिदं वाक्यं श्रुत्वा विस्मयं ययौ, मुखं परावर्त्य पश्चाद्वर्त्तिनो लोकान् बभाषे च, युष्मानहं वदामि इस्रायेलो वंशमध्येपि विश्वासमीदृशं न प्राप्नवं।
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
ततस्ते प्रेषिता गृहं गत्वा तं पीडितं दासं स्वस्थं ददृशुः।
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
परेऽहनि स नायीनाख्यं नगरं जगाम तस्यानेके शिष्या अन्ये च लोकास्तेन सार्द्धं ययुः।
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
तेषु तन्नगरस्य द्वारसन्निधिं प्राप्तेषु कियन्तो लोका एकं मृतमनुजं वहन्तो नगरस्य बहिर्यान्ति, स तन्मातुरेकपुत्रस्तन्माता च विधवा; तया सार्द्धं तन्नगरीया बहवो लोका आसन्।
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
प्रभुस्तां विलोक्य सानुकम्पः कथयामास, मा रोदीः। स समीपमित्वा खट्वां पस्पर्श तस्माद् वाहकाः स्थगितास्तम्युः;
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
तदा स उवाच हे युवमनुष्य त्वमुत्तिष्ठ, त्वामहम् आज्ञापयामि।
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
तस्मात् स मृतो जनस्तत्क्षणमुत्थाय कथां प्रकथितः; ततो यीशुस्तस्य मातरि तं समर्पयामास।
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
तस्मात् सर्व्वे लोकाः शशङ्किरे; एको महाभविष्यद्वादी मध्येऽस्माकम् समुदैत्, ईश्वरश्च स्वलोकानन्वगृह्लात् कथामिमां कथयित्वा ईश्वरं धन्यं जगदुः।
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
ततः परं समस्तं यिहूदादेशं तस्य चतुर्दिक्स्थदेशञ्च तस्यैतत्कीर्त्ति र्व्यानशे।
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
ततः परं योहनः शिष्येषु तं तद्वृत्तान्तं ज्ञापितवत्सु
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
स स्वशिष्याणां द्वौ जनावाहूय यीशुं प्रति वक्ष्यमाणं वाक्यं वक्तुं प्रेषयामास, यस्यागमनम् अपेक्ष्य तिष्ठामो वयं किं स एव जनस्त्वं? किं वयमन्यमपेक्ष्य स्थास्यामः?
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
पश्चात्तौ मानवौ गत्वा कथयामासतुः, यस्यागमनम् अपेक्ष्य तिष्ठामो वयं, किं सएव जनस्त्वं? किं वयमन्यमपेक्ष्य स्थास्यामः? कथामिमां तुभ्यं कथयितुं योहन् मज्जक आवां प्रेषितवान्।
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
तस्मिन् दण्डे यीशूरोगिणो महाव्याधिमतो दुष्टभूतग्रस्तांश्च बहून् स्वस्थान् कृत्वा, अनेकान्धेभ्यश्चक्षुंषि दत्त्वा प्रत्युवाच,
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
युवां व्रजतम् अन्धा नेत्राणि खञ्जाश्चरणानि च प्राप्नुवन्ति, कुष्ठिनः परिष्क्रियन्ते, बधिराः श्रवणानि मृताश्च जीवनानि प्राप्नुवन्ति, दरिद्राणां समीपेषु सुसंवादः प्रचार्य्यते, यं प्रति विघ्नस्वरूपोहं न भवामि स धन्यः,
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
एतानि यानि पश्यथः शृणुथश्च तानि योहनं ज्ञापयतम्।
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
तयो र्दूतयो र्गतयोः सतो र्योहनि स लोकान् वक्तुमुपचक्रमे, यूयं मध्येप्रान्तरं किं द्रष्टुं निरगमत? किं वायुना कम्पितं नडं?
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
यूयं किं द्रष्टुं निरगमत? किं सूक्ष्मवस्त्रपरिधायिनं कमपि नरं? किन्तु ये सूक्ष्ममृदुवस्त्राणि परिदधति सूत्तमानि द्रव्याणि भुञ्जते च ते राजधानीषु तिष्ठन्ति।
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
तर्हि यूयं किं द्रष्टुं निरगमत? किमेकं भविष्यद्वादिनं? तदेव सत्यं किन्तु स पुमान् भविष्यद्वादिनोपि श्रेष्ठ इत्यहं युष्मान् वदामि;
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
पश्य स्वकीयदूतन्तु तवाग्र प्रेषयाम्यहं। गत्वा त्वदीयमार्गन्तु स हि परिष्करिष्यति। यदर्थे लिपिरियम् आस्ते स एव योहन्।
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
अतो युष्मानहं वदामि स्त्रिया गर्ब्भजातानां भविष्यद्वादिनां मध्ये योहनो मज्जकात् श्रेष्ठः कोपि नास्ति, तत्रापि ईश्वरस्य राज्ये यः सर्व्वस्मात् क्षुद्रः स योहनोपि श्रेष्ठः।
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
अपरञ्च सर्व्वे लोकाः करमञ्चायिनश्च तस्य वाक्यानि श्रुत्वा योहना मज्जनेन मज्जिताः परमेश्वरं निर्दोषं मेनिरे।
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
किन्तु फिरूशिनो व्यवस्थापकाश्च तेन न मज्जिताः स्वान् प्रतीश्वरस्योपदेशं निष्फलम् अकुर्व्वन्।
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
अथ प्रभुः कथयामास, इदानीन्तनजनान् केनोपमामि? ते कस्य सदृशाः?
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
ये बालका विपण्याम् उपविश्य परस्परम् आहूय वाक्यमिदं वदन्ति, वयं युष्माकं निकटे वंशीरवादिष्म, किन्तु यूयं नानर्त्तिष्ट, वयं युष्माकं निकट अरोदिष्म, किन्तु युयं न व्यलपिष्ट, बालकैरेतादृशैस्तेषाम् उपमा भवति।
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
यतो योहन् मज्जक आगत्य पूपं नाखादत् द्राक्षारसञ्च नापिवत् तस्माद् यूयं वदथ, भूतग्रस्तोयम्।
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
ततः परं मानवसुत आगत्याखाददपिवञ्च तस्माद् यूयं वदथ, खादकः सुरापश्चाण्डालपापिनां बन्धुरेको जनो दृश्यताम्।
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
किन्तु ज्ञानिनो ज्ञानं निर्दोषं विदुः।
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
पश्चादेकः फिरूशी यीशुं भोजनाय न्यमन्त्रयत् ततः स तस्य गृहं गत्वा भोक्तुमुपविष्टः।
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
एतर्हि तत्फिरूशिनो गृहे यीशु र्भेक्तुम् उपावेक्षीत् तच्छ्रुत्वा तन्नगरवासिनी कापि दुष्टा नारी पाण्डरप्रस्तरस्य सम्पुटके सुगन्धितैलम् आनीय
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
तस्य पश्चात् पादयोः सन्निधौ तस्यौ रुदती च नेत्राम्बुभिस्तस्य चरणौ प्रक्षाल्य निजकचैरमार्क्षीत्, ततस्तस्य चरणौ चुम्बित्वा तेन सुगन्धितैलेन ममर्द।
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
तस्मात् स निमन्त्रयिता फिरूशी मनसा चिन्तयामास, यद्ययं भविष्यद्वादी भवेत् तर्हि एनं स्पृशति या स्त्री सा का कीदृशी चेति ज्ञातुं शक्नुयात् यतः सा दुष्टा।
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
तदा याशुस्तं जगाद, हे शिमोन् त्वां प्रति मम किञ्चिद् वक्तव्यमस्ति; तस्मात् स बभाषे, हे गुरो तद् वदतु।
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
एकोत्तमर्णस्य द्वावधमर्णावास्तां, तयोरेकः पञ्चशतानि मुद्रापादान् अपरश्च पञ्चाशत् मुद्रापादान् धारयामास।
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
तदनन्तरं तयोः शोध्याभावात् स उत्तमर्णस्तयो र्ऋणे चक्षमे; तस्मात् तयोर्द्वयोः कस्तस्मिन् प्रेष्यते बहु? तद् ब्रूहि।
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
शिमोन् प्रत्युवाच, मया बुध्यते यस्याधिकम् ऋणं चक्षमे स इति; ततो यीशुस्तं व्याजहार, त्वं यथार्थं व्यचारयः।
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
अथ तां नारीं प्रति व्याघुठ्य शिमोनमवोचत्, स्त्रीमिमां पश्यसि? तव गृहे मय्यागते त्वं पादप्रक्षालनार्थं जलं नादाः किन्तु योषिदेषा नयनजलै र्मम पादौ प्रक्षाल्य केशैरमार्क्षीत्।
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
त्वं मां नाचुम्बीः किन्तु योषिदेषा स्वीयागमनादारभ्य मदीयपादौ चुम्बितुं न व्यरंस्त।
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
त्वञ्च मदीयोत्तमाङ्गे किञ्चिदपि तैलं नामर्दीः किन्तु योषिदेषा मम चरणौ सुगन्धितैलेनामर्द्दीत्।
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
अतस्त्वां व्याहरामि, एतस्या बहु पापमक्षम्यत ततो बहु प्रीयते किन्तु यस्याल्पपापं क्षम्यते सोल्पं प्रीयते।
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
ततः परं स तां बभाषे, त्वदीयं पापमक्षम्यत।
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
तदा तेन सार्द्धं ये भोक्तुम् उपविविशुस्ते परस्परं वक्तुमारेभिरे, अयं पापं क्षमते क एषः?
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
किन्तु स तां नारीं जगाद, तव विश्वासस्त्वां पर्य्यत्रास्त त्वं क्षेमेण व्रज।

< ലൂക്കോസ് 7 >