< ലൂക്കോസ് 6 >

1 ഒരു ശബ്ബത്തിൽ യേശു വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ട് തിരുമ്മിത്തിന്നു.
अचरञ्च पर्व्वणो द्वितीयदिनात् परं प्रथमविश्रामवारे शस्यक्षेत्रेण यीशोर्गमनकाले तस्य शिष्याः कणिशं छित्त्वा करेषु मर्द्दयित्वा खादितुमारेभिरे।
2 പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.
तस्मात् कियन्तः फिरूशिनस्तानवदन् विश्रामवारे यत् कर्म्म न कर्त्तव्यं तत् कुतः कुरुथ?
3 യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്ന്
यीशुः प्रत्युवाच दायूद् तस्य सङ्गिनश्च क्षुधार्त्ताः किं चक्रुः स कथम् ईश्वरस्य मन्दिरं प्रविश्य
4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
ये दर्शनीयाः पूपा याजकान् विनान्यस्य कस्याप्यभोजनीयास्तानानीय स्वयं बुभजे सङ्गिभ्योपि ददौ तत् किं युष्माभिः कदापि नापाठि?
5 മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
पश्चात् स तानवदत् मनुजसुतो विश्रामवारस्यापि प्रभु र्भवति।
6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
अनन्तरम् अन्यविश्रामवारे स भजनगेहं प्रविश्य समुपदिशति। तदा तत्स्थाने शुष्कदक्षिणकर एकः पुमान् उपतस्थिवान्।
7 ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
तस्माद् अध्यापकाः फिरूशिनश्च तस्मिन् दोषमारोपयितुं स विश्रामवारे तस्य स्वास्थ्यं करोति नवेति प्रतीक्षितुमारेभिरे।
8 അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
तदा यीशुस्तेषां चिन्तां विदित्वा तं शुष्ककरं पुमांसं प्रोवाच, त्वमुत्थाय मध्यस्थाने तिष्ठ।
9 അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.
तस्मात् तस्मिन् उत्थितवति यीशुस्तान् व्याजहार, युष्मान् इमां कथां पृच्छामि, विश्रामवारे हितम् अहितं वा, प्राणरक्षणं प्राणनाशनं वा, एतेषां किं कर्म्मकरणीयम्?
10 ൧൦ അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈ സുഖമായി.
पश्चात् चतुर्दिक्षु सर्व्वान् विलोक्य तं मानवं बभाषे, निजकरं प्रसारय; ततस्तेन तथा कृत इतरकरवत् तस्य हस्तः स्वस्थोभवत्।
11 ൧൧ അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു.
तस्मात् ते प्रचण्डकोपान्विता यीशुं किं करिष्यन्तीति परस्परं प्रमन्त्रिताः।
12 ൧൨ മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്ന്. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
ततः परं स पर्व्वतमारुह्येश्वरमुद्दिश्य प्रार्थयमानः कृत्स्नां रात्रिं यापितवान्।
13 ൧൩ രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർവിളിച്ചു.
अथ दिने सति स सर्व्वान् शिष्यान् आहूतवान् तेषां मध्ये
14 ൧൪ അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
पितरनाम्ना ख्यातः शिमोन् तस्य भ्राता आन्द्रियश्च याकूब् योहन् च फिलिप् बर्थलमयश्च
15 ൧൫ മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
मथिः थोमा आल्फीयस्य पुत्रो याकूब् ज्वलन्तनाम्ना ख्यातः शिमोन्
16 ൧൬ യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നേ.
च याकूबो भ्राता यिहूदाश्च तं यः परकरेषु समर्पयिष्यति स ईष्करीयोतीययिहूदाश्चैतान् द्वादश जनान् मनोनीतान् कृत्वा स जग्राह तथा प्रेरित इति तेषां नाम चकार।
17 ൧൭ അവൻ അവരോട് കൂടെ മലയിൽനിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
ततः परं स तैः सह पर्व्वतादवरुह्य उपत्यकायां तस्थौ ततस्तस्य शिष्यसङ्घो यिहूदादेशाद् यिरूशालमश्च सोरः सीदोनश्च जलधे रोधसो जननिहाश्च एत्य तस्य कथाश्रवणार्थं रोगमुक्त्यर्थञ्च तस्य समीपे तस्थुः।
18 ൧൮ അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
अमेध्यभूतग्रस्ताश्च तन्निकटमागत्य स्वास्थ्यं प्रापुः।
19 ൧൯ അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
सर्व्वेषां स्वास्थ्यकरणप्रभावस्य प्रकाशितत्वात् सर्व्वे लोका एत्य तं स्प्रष्टुं येतिरे।
20 ൨൦ അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്.
पश्चात् स शिष्यान् प्रति दृष्टिं कुत्वा जगाद, हे दरिद्रा यूयं धन्या यत ईश्वरीये राज्ये वोऽधिकारोस्ति।
21 ൨൧ ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
हे अधुना क्षुधितलोका यूयं धन्या यतो यूयं तर्प्स्यथ; हे इह रोदिनो जना यूयं धन्या यतो यूयं हसिष्यथ।
22 ൨൨ മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
यदा लोका मनुष्यसूनो र्नामहेतो र्युष्मान् ऋृतीयिष्यन्ते पृथक् कृत्वा निन्दिष्यन्ति, अधमानिव युष्मान् स्वसमीपाद् दूरीकरिष्यन्ति च तदा यूयं धन्याः।
23 ൨൩ ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ.
स्वर्गे युष्माकं यथेष्टं फलं भविष्यति, एतदर्थं तस्मिन् दिने प्रोल्लसत आनन्देन नृत्यत च, तेषां पूर्व्वपुरुषाश्च भविष्यद्वादिनः प्रति तथैव व्यवाहरन्।
24 ൨൪ എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.
किन्तु हा हा धनवन्तो यूयं सुखं प्राप्नुत। हन्त परितृप्ता यूयं क्षुधिता भविष्यथ;
25 ൨൫ ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
इह हसन्तो यूयं वत युष्माभिः शोचितव्यं रोदितव्यञ्च।
26 ൨൬ സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
सर्व्वैलाकै र्युष्माकं सुख्यातौ कृतायां युष्माकं दुर्गति र्भविष्यति युष्माकं पूर्व्वपुरुषा मृषाभविष्यद्वादिनः प्रति तद्वत् कृतवन्तः।
27 ൨൭ എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
हे श्रोतारो युष्मभ्यमहं कथयामि, यूयं शत्रुषु प्रीयध्वं ये च युष्मान् द्विषन्ति तेषामपि हितं कुरुत।
28 ൨൮ നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
ये च युष्मान् शपन्ति तेभ्य आशिषं दत्त ये च युष्मान् अवमन्यन्ते तेषां मङ्गलं प्रार्थयध्वं।
29 ൨൯ നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.
यदि कश्चित् तव कपोले चपेटाघातं करोति तर्हि तं प्रति कपोलम् अन्यं परावर्त्त्य सम्मुखीकुरु पुनश्च यदि कश्चित् तव गात्रीयवस्त्रं हरति तर्हि तं परिधेयवस्त्रम् अपि ग्रहीतुं मा वारय।
30 ൩൦ നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്ക് അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
यस्त्वां याचते तस्मै देहि, यश्च तव सम्पत्तिं हरति तं मा याचस्व।
31 ൩൧ മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
परेभ्यः स्वान् प्रति यथाचरणम् अपेक्षध्वे परान् प्रति यूयमपि तथाचरत।
32 ൩൨ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.
ये जना युष्मासु प्रीयन्ते केवलं तेषु प्रीयमाणेषु युष्माकं किं फलं? पापिलोका अपि स्वेषु प्रीयमाणेषु प्रीयन्ते।
33 ൩൩ നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ.
यदि हितकारिण एव हितं कुरुथ तर्हि युष्माकं किं फलं? पापिलोका अपि तथा कुर्व्वन्ति।
34 ൩൪ നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ.
येभ्य ऋणपरिशोधस्य प्राप्तिप्रत्याशास्ते केवलं तेषु ऋणे समर्पिते युष्माकं किं फलं? पुनः प्राप्त्याशया पापीलोका अपि पापिजनेषु ऋणम् अर्पयन्ति।
35 ൩൫ നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു.
अतो यूयं रिपुष्वपि प्रीयध्वं, परहितं कुरुत च; पुनः प्राप्त्याशां त्यक्त्वा ऋणमर्पयत, तथा कृते युष्माकं महाफलं भविष्यति, यूयञ्च सर्व्वप्रधानस्य सन्ताना इति ख्यातिं प्राप्स्यथ, यतो युष्माकं पिता कृतघ्नानां दुर्व्टत्तानाञ्च हितमाचरति।
36 ൩൬ അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
अत एव स यथा दयालु र्यूयमपि तादृशा दयालवो भवत।
37 ൩൭ ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.
अपरञ्च परान् दोषिणो मा कुरुत तस्माद् यूयं दोषीकृता न भविष्यथ; अदण्ड्यान् मा दण्डयत तस्माद् यूयमपि दण्डं न प्राप्स्यथ; परेषां दोषान् क्षमध्वं तस्माद् युष्माकमपि दोषाः क्षमिष्यन्ते।
38 ൩൮ കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
दानानिदत्त तस्माद् यूयं दानानि प्राप्स्यथ, वरञ्च लोकाः परिमाणपात्रं प्रदलय्य सञ्चाल्य प्रोञ्चाल्य परिपूर्य्य युष्माकं क्रोडेषु समर्पयिष्यन्ति; यूयं येन परिमाणेन परिमाथ तेनैव परिमाणेन युष्मत्कृते परिमास्यते।
39 ൩൯ അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,
अथ स तेभ्यो दृष्टान्तकथामकथयत्, अन्धो जनः किमन्धं पन्थानं दर्शयितुं शक्नोति? तस्माद् उभावपि किं गर्त्ते न पतिष्यतः?
40 ൪൦ എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
गुरोः शिष्यो न श्रेष्ठः किन्तु शिष्ये सिद्धे सति स गुरुतुल्यो भवितुं शक्नोति।
41 ൪൧ എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
अपरञ्च त्वं स्वचक्षुुषि नासाम् अदृष्ट्वा तव भ्रातुश्चक्षुषि यत्तृणमस्ति तदेव कुतः पश्यमि?
42 ൪൨ അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
स्वचक्षुषि या नासा विद्यते ताम् अज्ञात्वा, भ्रातस्तव नेत्रात् तृणं बहिः करोमीति वाक्यं भ्रातरं कथं वक्तुं शक्नोषि? हे कपटिन् पूर्व्वं स्वनयनात् नासां बहिः कुरु ततो भ्रातुश्चक्षुषस्तृणं बहिः कर्त्तुं सुदृष्टिं प्राप्स्यसि।
43 ൪൩ ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല.
अन्यञ्च उत्तमस्तरुः कदापि फलमनुत्तमं न फलति, अनुत्तमतरुश्च फलमुत्तमं न फलति कारणादतः फलैस्तरवो ज्ञायन्ते।
44 ൪൪ ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല.
कण्टकिपादपात् कोपि उडुम्बरफलानि न पातयति तथा शृगालकोलिवृक्षादपि कोपि द्राक्षाफलं न पातयति।
45 ൪൫ നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
तद्वत् साधुलोकोऽन्तःकरणरूपात् सुभाण्डागाराद् उत्तमानि द्रव्याणि बहिः करोति, दुष्टो लोकश्चान्तःकरणरूपात् कुभाण्डागारात् कुत्सितानि द्रव्याणि निर्गमयति यतोऽन्तःकरणानां पूर्णभावानुरूपाणि वचांसि मुखान्निर्गच्छन्ति।
46 ൪൬ നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
अपरञ्च ममाज्ञानुरूपं नाचरित्वा कुतो मां प्रभो प्रभो इति वदथ?
47 ൪൭ എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ട് അനുസരിക്കുന്നവൻ എല്ലാം ആരോടാണ് തുല്യൻ എന്നു ഞാൻ പറഞ്ഞുതരാം.
यः कश्चिन् मम निकटम् आगत्य मम कथा निशम्य तदनुरूपं कर्म्म करोति स कस्य सदृशो भवति तदहं युष्मान् ज्ञाापयामि।
48 ൪൮ ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല.
यो जनो गभीरं खनित्वा पाषाणस्थले भित्तिं निर्म्माय स्वगृहं रचयति तेन सह तस्योपमा भवति; यत आप्लाविजलमेत्य तस्य मूले वेगेन वहदपि तद्गेहं लाडयितुं न शक्नोति यतस्तस्य भित्तिः पाषाणोपरि तिष्ठति।
49 ൪൯ എന്റെ വചനം കേട്ടിട്ട് അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്റെ വീഴ്ച പൂർണ്ണവുമായിരുന്നു.
किन्तु यः कश्चिन् मम कथाः श्रुत्वा तदनुरूपं नाचरति स भित्तिं विना मृृदुपरि गृहनिर्म्मात्रा समानो भवति; यत आप्लाविजलमागत्य वेगेन यदा वहति तदा तद्गृहं पतति तस्य महत् पतनं जायते।

< ലൂക്കോസ് 6 >