< ലൂക്കോസ് 5 >
1 ൧ ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്റെ ചുറ്റും കൂടി.
Jednoho dne stál Ježíš u Genezaretského jezera. Lidé se kolem něho tlačili a chtěli slyšet jeho kázání.
2 ൨ രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ട്; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു.
Všiml si, že u břehu jsou dvě lodi. Opodál prali rybáři svoje sítě.
3 ൩ അതിൽ ശിമോന്റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Posadil se do jedné lodi, která patřila Šimonovi, a požádal ho, aby ho zavezl kousek od břehu. Odtud pak kázal zástupům.
4 ൪ പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു.
Když skončil, navrhl Šimonovi: „Zajeď s lodí na hloubku a roztáhněte sítě k lovu.“
5 ൫ അതിന് ശിമോൻ: ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
Šimon namítal: „Pane, celou noc jsme se namáhali, ale marně. Když to však říkáš ty, zkusím to ještě jednou.“
6 ൬ അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി.
Vypluli a zatáhli takové množství ryb, že se i sítě trhaly.
7 ൭ അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു.
Museli si zavolat na pomoc své přátele z druhé lodi. Obě lodi byly nakonec rybami tak naplněny, že se div nepotopily.
8 ൮ ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്റെ കാല്ക്കൽ മുട്ടുകുത്തി: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
Když to viděl Šimon, padl před Ježíšem na kolena a prosil: „Odejdi Pane, neobstojím v tvé blízkosti, jsem hříšný člověk.“
9 ൯ അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു.
Všichni rybáři, kteří u toho byli – mezi nimi také Šimonovi přátelé, Jakub a Jan, synové Zebedeovi, žasli nad tím neobvyklým úlovkem. Ježíš řekl Šimonovi: „Neboj se! Učiním tě rybářem lidí. Budeš je získávat pro mne.“
10 ൧൦ അതുപോലെ ശിമോന്റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
11 ൧൧ പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
Přirazili s loděmi ke břehu, všechno tam nechali a šli s Ježíšem.
12 ൧൨ ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ട് കവിണ്ണുവീണു: കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു.
V jednom městečku potkal Ježíš člověka s pokročilým malomocenstvím. Ubožák před ním poklekl a prosil: „Pane, kdybys chtěl, mohl bys mne uzdravit.“
13 ൧൩ യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.
Ježíš se ho dotkl a řekl: „Ano, chci, buď zdráv!“V tom okamžiku malomocenství zmizelo.
14 ൧൪ യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു.
Ježíš mu poručil: „Nikomu o tom nevyprávěj, jdi, ukaž se knězi, ať tě prohlásí za zdravého, a pak obětuj předepsanou oběť vděčnosti.“
15 ൧൫ എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൌഖ്യം കിട്ടേണ്ടതിനും അവന്റെ അടുക്കൽ വന്നു.
Zpráva o Ježíšovi se rychle šířila. Lidé za ním přicházeli v houfech, aby ho slyšeli a aby uzdravoval jejich nemoci.
16 ൧൬ അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
On si však vždycky našel čas, aby se v ústraní modlil.
17 ൧൭ ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
Jednoho dne se kolem Ježíše shromáždili farizejové a učitelé zákona z různých měst Galileje a Judska a dokonce i z Jeruzaléma. Posadili se kolem něho a naslouchali mu. I zde mu dal Bůh moc k uzdravování.
18 ൧൮ അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു.
Nějací lidé přinesli na nosítkách ochrnutého muže. Chtěli ho vnést dveřmi a položit před Ježíše, ale bylo tam tolik lidí, že nemohli projít. Vystoupili tedy na střechu a otvorem spustili nemocného i s lehátkem přímo před něho. Když
19 ൧൯ പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു.
20 ൨൦ യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
Ježíš viděl, kolik důvěry v něho mají, řekl: „Příteli, tvoje hříchy jsou ti odpuštěny.“
21 ൨൧ ശാസ്ത്രികളും പരീശരും: ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല എന്ന് ചിന്തിച്ചുതുടങ്ങി.
Učitelé zákona a farizejové uvažovali: „Jak se může opovážit něco takového říci? To je přece rouhání. Nikdo jiný než Bůh nemůže odpouštět hříchy!“
22 ൨൨ യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്?
Ježíš dobře věděl, co si myslí, a proto řekl: „To vám vadí?
23 ൨൩ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Co je snazší? Zvěstovat člověku odpuštění jeho hříchů, anebo ho uzdravit?
24 ൨൪ എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
Přesvědčím vás, že Syn člověka má na zemi právo odpouštět hříchy.“Obrátil se k ochrnutému se slovy: „Vstaň, vezmi si svoje lehátko a jdi domů!“
25 ൨൫ ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി.
A tak se stalo: před očima všech muž vstal, sbalil svou rohož, šel domů a cestou hlasitě děkoval Bohu.
26 ൨൬ എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ട് “എന്നു പറഞ്ഞു.
Celé shromáždění bylo vzrušeno a lidé, plni svaté bázně, chválili Boha a říkali: „Dnes jsme viděli neuvěřitelné věci.“
27 ൨൭ ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
Ježíš šel dál. Cestou uviděl v celnici výběrčího daní jménem Levi a řekl mu: „Pojď, staň se mým následovníkem!“
28 ൨൮ അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു.
Levi nechal všeho, vstal a šel za Ježíšem.
29 ൨൯ ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു.
Doma pak vystrojil pro Ježíše a jeho žáky hostinu. Na ni pozval i mnoho svých dřívějších kolegů.
30 ൩൦ പരീശരും അവരുടെ ശാസ്ത്രികളും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പരാതി പറഞ്ഞു
To pohoršilo farizeje a učitele zákona, takže vytýkali učedníkům: „Proč jíte a pijete s lidmi, kterými každý slušný člověk pohrdá?“
31 ൩൧ യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
Ježíš na to odpověděl: „Lékaře nepotřebují zdraví, ale nemocní.
32 ൩൨ ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
Nepřišel jsem volat k pokání ty, kteří mají o sobě dobré mínění, ale hříšníky.“
33 ൩൩ അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
Někteří farizejové Ježíšovi předhazovali: „Janovi učedníci se často s postem modlí a právě tak i naši žáci. Jak to tedy, že tvoji hodují?“
34 ൩൪ യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
Ježíš odpověděl: „Je přirozené, aby se svatebčané postili, když je ženich s nimi?
35 ൩൫ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു.
Však přijde chvíle, kdy ženicha odvedou, a pak bude vhodný čas k půstu.“
36 ൩൬ ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും.
Ještě přidal další přirovnání: „Nikdo si přece nevystřihne kus látky z nových šatů, aby si jím vyspravil starý oděv. Zničil by si tak šaty nové a na starých šatech by se záplata srazila a díra by byla ještě větší.
37 ൩൭ ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
Nikdo také nebude nalévat víno do starých kožených měchů, protože kvasící víno by staré měchy roztrhalo, a tak by obojí přišlo nazmar.
38 ൩൮ പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.
Proto mladé víno patří do nových měchů.
39 ൩൯ പിന്നെ പഴയത് കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.
Vás ovšem znepokojuje moje poselství. Jako mladé víno nesnesou staré měchy, ani ono se nevtěsná do vašich starých tradic a zvyklostí. Jste jako pijáci, kteří si libují ve starém uleželém vínu.“