< യാക്കോബ് 1 >
1 ൧ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കും വന്ദനം.
১ঈশ্ৱৰস্য প্ৰভো ৰ্যীশুখ্ৰীষ্টস্য চ দাসো যাকূব্ ৱিকীৰ্ণীভূতান্ দ্ৱাদশং ৱংশান্ প্ৰতি নমস্কৃত্য পত্ৰং লিখতি|
2 ൨ എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്ന് എണ്ണുവിൻ.
২হে মম ভ্ৰাতৰঃ, যূযং যদা বহুৱিধপৰীক্ষাষু নিপতত তদা তৎ পূৰ্ণানন্দস্য কাৰণং মন্যধ্ৱং|
3 ൩ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്ന് അറിയുന്നുവല്ലോ.
৩যতো যুষ্মাকং ৱিশ্ৱাসস্য পৰীক্ষিতৎৱেন ধৈৰ্য্যং সম্পাদ্যত ইতি জানীথ|
4 ൪ എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ.
৪তচ্চ ধৈৰ্য্যং সিদ্ধফলং ভৱতু তেন যূযং সিদ্ধাঃ সম্পূৰ্ণাশ্চ ভৱিষ্যথ কস্যাপি গুণস্যাভাৱশ্চ যুষ্মাকং ন ভৱিষ্যতি|
5 ൫ നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ, ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും.
৫যুষ্মাকং কস্যাপি জ্ঞানাভাৱো যদি ভৱেৎ তৰ্হি য ঈশ্ৱৰঃ সৰলভাৱেন তিৰস্কাৰঞ্চ ৱিনা সৰ্ৱ্ৱেভ্যো দদাতি ততঃ স যাচতাং ততস্তস্মৈ দাযিষ্যতে|
6 ൬ എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു.
৬কিন্তু স নিঃসন্দেহঃ সন্ ৱিশ্ৱাসেন যাচতাং যতঃ সন্দিগ্ধো মানৱো ৱাযুনা চালিতস্যোৎপ্লৱমানস্য চ সমুদ্ৰতৰঙ্গস্য সদৃশো ভৱতি|
7 ൭ ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്ന് ചിന്തിക്കരുത്.
৭তাদৃশো মানৱঃ প্ৰভোঃ কিঞ্চিৎ প্ৰাপ্স্যতীতি ন মন্যতাং|
8 ൮ ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
৮দ্ৱিমনা লোকঃ সৰ্ৱ্ৱগতিষু চঞ্চলো ভৱতি|
9 ൯ ദരിദ്രസഹോദരൻ തന്റെ ഉന്നതസ്ഥാനത്തിലും,
৯যো ভ্ৰাতা নম্ৰঃ স নিজোন্নত্যা শ্লাঘতাং|
10 ൧൦ ധനവാനോ പുല്ലിന്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
১০যশ্চ ধনৱান্ স নিজনম্ৰতযা শ্লাঘতাংযতঃ স তৃণপুষ্পৱৎ ক্ষযং গমিষ্যতি|
11 ൧൧ എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും.
১১যতঃ সতাপেন সূৰ্য্যেণোদিত্য তৃণং শোষ্যতে তৎপুষ্পঞ্চ ভ্ৰশ্যতি তেন তস্য ৰূপস্য সৌন্দৰ্য্যং নশ্যতি তদ্ৱদ্ ধনিলোকোঽপি স্ৱীযমূঢতযা ম্লাস্যতি|
12 ൧൨ പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
১২যো জনঃ পৰীক্ষাং সহতে স এৱ ধন্যঃ, যতঃ পৰীক্ষিতৎৱং প্ৰাপ্য স প্ৰভুনা স্ৱপ্ৰেমকাৰিভ্যঃ প্ৰতিজ্ঞাতং জীৱনমুকুটং লপ্স্যতে|
13 ൧൩ പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.
১৩ঈশ্ৱৰো মাং পৰীক্ষত ইতি পৰীক্ষাসমযে কোঽপি ন ৱদতু যতঃ পাপাযেশ্ৱৰস্য পৰীক্ষা ন ভৱতি স চ কমপি ন পৰীক্ষতে|
14 ൧൪ എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.
১৪কিন্তু যঃ কশ্চিৎ স্ৱীযমনোৱাঞ্ছযাকৃষ্যতে লোভ্যতে চ তস্যৈৱ পৰীক্ষা ভৱতি|
15 ൧൫ അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.
১৫তস্মাৎ সা মনোৱাঞ্ছা সগৰ্ভা ভূৎৱা দুষ্কৃতিং প্ৰসূতে দুষ্কৃতিশ্চ পৰিণামং গৎৱা মৃত্যুং জনযতি|
16 ൧൬ എന്റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.
১৬হে মম প্ৰিযভ্ৰাতৰঃ, যূযং ন ভ্ৰাম্যত|
17 ൧൭ എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവന് ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല.
১৭যৎ কিঞ্চিদ্ উত্তমং দানং পূৰ্ণো ৱৰশ্চ তৎ সৰ্ৱ্ৱম্ ঊৰ্দ্ধ্ৱাদ্ অৰ্থতো যস্মিন্ দশান্তৰং পৰিৱৰ্ত্তনজাতচ্ছাযা ৱা নাস্তি তস্মাদ্ দীপ্ত্যাকৰাৎ পিতুৰৱৰোহতি|
18 ൧൮ നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടത്താൽ സത്യത്തിന്റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
১৮তস্য সৃষ্টৱস্তূনাং মধ্যে ৱযং যৎ প্ৰথমফলস্ৱৰূপা ভৱামস্তদৰ্থং স স্ৱেচ্ছাতঃ সত্যমতস্য ৱাক্যেনাস্মান্ জনযামাস|
19 ൧൯ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ;
১৯অতএৱ হে মম প্ৰিযভ্ৰাতৰঃ, যুষ্মাকম্ একৈকো জনঃ শ্ৰৱণে ৎৱৰিতঃ কথনে ধীৰঃ ক্ৰোধেঽপি ধীৰো ভৱতু|
20 ൨൦ എന്തെന്നാൽ മനുഷ്യന്റെ കോപം മൂലം ദൈവത്തിന്റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.
২০যতো মানৱস্য ক্ৰোধ ঈশ্ৱৰীযধৰ্ম্মং ন সাধযতি|
21 ൨൧ ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
২১অতো হেতো ৰ্যূযং সৰ্ৱ্ৱাম্ অশুচিক্ৰিযাং দুষ্টতাবাহুল্যঞ্চ নিক্ষিপ্য যুষ্মন্মনসাং পৰিত্ৰাণে সমৰ্থং ৰোপিতং ৱাক্যং নম্ৰভাৱেন গৃহ্লীত|
22 ൨൨ എങ്കിലും വചനം കേൾക്കുക മാത്രം ചെയ്ത് തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ.
২২অপৰঞ্চ যূযং কেৱলম্ আত্মৱঞ্চযিতাৰো ৱাক্যস্য শ্ৰোতাৰো ন ভৱত কিন্তু ৱাক্যস্য কৰ্ম্মকাৰিণো ভৱত|
23 ൨൩ എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു;
২৩যতো যঃ কশ্চিদ্ ৱাক্যস্য কৰ্ম্মকাৰী ন ভূৎৱা কেৱলং তস্য শ্ৰোতা ভৱতি স দৰ্পণে স্ৱীযশাৰীৰিকৱদনং নিৰীক্ষমাণস্য মনুজস্য সদৃশঃ|
24 ൨൪ അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുകയും ചെയ്യുന്നു.
২৪আত্মাকাৰে দৃষ্টে স প্ৰস্থায কীদৃশ আসীৎ তৎ তৎক্ষণাদ্ ৱিস্মৰতি|
25 ൨൫ എന്നാൽ സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ട് മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
২৫কিন্তু যঃ কশ্চিৎ নৎৱা মুক্তেঃ সিদ্ধাং ৱ্যৱস্থাম্ আলোক্য তিষ্ঠতি স ৱিস্মৃতিযুক্তঃ শ্ৰোতা ন ভূৎৱা কৰ্ম্মকৰ্ত্তৈৱ সন্ স্ৱকাৰ্য্যে ধন্যো ভৱিষ্যতি|
26 ൨൬ നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്ന് നിരൂപിച്ച് തന്റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്റെ ഭക്തി വ്യർത്ഥം അത്രേ.
২৬অনাযত্তৰসনঃ সন্ যঃ কশ্চিৎ স্ৱমনো ৱঞ্চযিৎৱা স্ৱং ভক্তং মন্যতে তস্য ভক্তি ৰ্মুধা ভৱতি|
27 ൨൭ പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്ന് കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.
২৭ক্লেশকালে পিতৃহীনানাং ৱিধৱানাঞ্চ যদ্ অৱেক্ষণং সংসাৰাচ্চ নিষ্কলঙ্কেন যদ্ আত্মৰক্ষণং তদেৱ পিতুৰীশ্ৱৰস্য সাক্ষাৎ শুচি ৰ্নিৰ্ম্মলা চ ভক্তিঃ|