< യാക്കോബ് 3 >
1 ൧ എന്റെ സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്നറിയുന്നതിനാൽ നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്.
১হে মম ভ্ৰাতৰঃ, শিক্ষকৈৰস্মাভি ৰ্গুৰুতৰদণ্ডো লপ্স্যত ইতি জ্ঞাৎৱা যূযম্ অনেকে শিক্ষকা মা ভৱত|
2 ൨ നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു.
২যতঃ সৰ্ৱ্ৱে ৱযং বহুৱিষযেষু স্খলামঃ, যঃ কশ্চিদ্ ৱাক্যে ন স্খলতি স সিদ্ধপুৰুষঃ কৃৎস্নং ৱশীকৰ্ত্তুং সমৰ্থশ্চাস্তি|
3 ൩ കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ.
৩পশ্যত ৱযম্ অশ্ৱান্ ৱশীকৰ্ত্তুং তেষাং ৱক্ত্ৰেষু খলীনান্ নিধায তেষাং কৃৎস্নং শৰীৰম্ অনুৱৰ্ত্তযামঃ|
4 ൪ കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ട് താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു.
৪পশ্যত যে পোতা অতীৱ বৃহদাকাৰাঃ প্ৰচণ্ডৱাতৈশ্চ চালিতাস্তেঽপি কৰ্ণধাৰস্য মনোঽভিমতাদ্ অতিক্ষুদ্ৰেণ কৰ্ণেন ৱাঞ্ছিতং স্থানং প্ৰত্যনুৱৰ্ত্তন্তে|
5 ൫ അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു;
৫তদ্ৱদ্ ৰসনাপি ক্ষুদ্ৰতৰাঙ্গং সন্তী দৰ্পৱাক্যানি ভাষতে| পশ্য কীদৃঙ্মহাৰণ্যং দহ্যতে ঽল্পেন ৱহ্নিনা|
6 ൬ അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. (Geenna )
৬ৰসনাপি ভৱেদ্ ৱহ্নিৰধৰ্ম্মৰূপপিষ্টপে| অস্মদঙ্গেষু ৰসনা তাদৃশং সন্তিষ্ঠতি সা কৃৎস্নং দেহং কলঙ্কযতি সৃষ্টিৰথস্য চক্ৰং প্ৰজ্ৱলযতি নৰকানলেন জ্ৱলতি চ| (Geenna )
7 ൭ എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു.
৭পশুপক্ষ্যুৰোগজলচৰাণাং সৰ্ৱ্ৱেষাং স্ৱভাৱো দমযিতুং শক্যতে মানুষিকস্ৱভাৱেন দমযাঞ্চক্ৰে চ|
8 ൮ എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.
৮কিন্তু মানৱানাং কেনাপি জিহ্ৱা দমযিতুং ন শক্যতে সা ন নিৱাৰ্য্যম্ অনিষ্টং হলাহলৱিষেণ পূৰ্ণা চ|
9 ൯ അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.
৯তযা ৱযং পিতৰম্ ঈশ্ৱৰং ধন্যং ৱদামঃ, তযা চেশ্ৱৰস্য সাদৃশ্যে সৃষ্টান্ মানৱান্ শপামঃ|
10 ൧൦ ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.
১০একস্মাদ্ ৱদনাদ্ ধন্যৱাদশাপৌ নিৰ্গচ্ছতঃ| হে মম ভ্ৰাতৰঃ, এতাদৃশং ন কৰ্ত্তৱ্যং|
11 ൧൧ ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ?
১১প্ৰস্ৰৱণঃ কিম্ একস্মাৎ ছিদ্ৰাৎ মিষ্টং তিক্তঞ্চ তোযং নিৰ্গমযতি?
12 ൧൨ എന്റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
১২হে মম ভ্ৰাতৰঃ, উডুম্বৰতৰুঃ কিং জিতফলানি দ্ৰাক্ষালতা ৱা কিম্ উডুম্বৰফলানি ফলিতুং শক্নোতি? তদ্ৱদ্ একঃ প্ৰস্ৰৱণো লৱণমিষ্টে তোযে নিৰ্গমযিতুং ন শক্নোতি|
13 ൧൩ നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
১৩যুষ্মাকং মধ্যে জ্ঞানী সুবোধশ্চ ক আস্তে? তস্য কৰ্ম্মাণি জ্ঞানমূলকমৃদুতাযুক্তানীতি সদাচাৰাৎ স প্ৰমাণযতু|
14 ൧൪ എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്.
১৪কিন্তু যুষ্মদন্তঃকৰণমধ্যে যদি তিক্তেৰ্ষ্যা ৱিৱাদেচ্ছা চ ৱিদ্যতে তৰ্হি সত্যমতস্য ৱিৰুদ্ধং ন শ্লাঘধ্ৱং নচানৃতং কথযত|
15 ൧൫ ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
১৫তাদৃশং জ্ঞানম্ ঊৰ্দ্ধ্ৱাদ্ আগতং নহি কিন্তু পাৰ্থিৱং শৰীৰি ভৌতিকঞ্চ|
16 ൧൬ അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.
১৬যতো হেতোৰীৰ্ষ্যা ৱিৱাদেচ্ছা চ যত্ৰ ৱেদ্যেতে তত্ৰৈৱ কলহঃ সৰ্ৱ্ৱং দুষ্কৃতঞ্চ ৱিদ্যতে|
17 ൧൭ ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും കീഴടങ്ങുന്നതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
১৭কিন্তূৰ্দ্ধ্ৱাদ্ আগতং যৎ জ্ঞানং তৎ প্ৰথমং শুচি ততঃ পৰং শান্তং ক্ষান্তম্ আশুসন্ধেযং দযাদিসৎফলৈঃ পৰিপূৰ্ণম্ অসন্দিগ্ধং নিষ্কপটঞ্চ ভৱতি|
18 ൧൮ എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതി കൊയ്യുന്നു.
১৮শান্ত্যাচাৰিভিঃ শান্ত্যা ধৰ্ম্মফলং ৰোপ্যতে|