< ഗലാത്യർ 1 >

1 (മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല; എന്നാൽ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചവനായ പിതാവായ ദൈവത്താലുമത്രേ) അപ്പൊസ്തലനായ പൗലൊസും
മനുഷ്യേഭ്യോ നഹി മനുഷ്യൈരപി നഹി കിന്തു യീശുഖ്രീഷ്ടേന മൃതഗണമധ്യാത് തസ്യോത്ഥാപയിത്രാ പിത്രേശ്വരേണ ച പ്രേരിതോ യോഽഹം പൗലഃ സോഽഹം
2 എന്നോട് കൂടെയുള്ള സകല സഹ വിശ്വാസികളും ഗലാത്യസഭകൾക്ക് എഴുതുന്നത്:
മത്സഹവർത്തിനോ ഭ്രാതരശ്ച വയം ഗാലാതീയദേശസ്ഥാഃ സമിതീഃ പ്രതി പത്രം ലിഖാമഃ|
3 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
പിത്രേശ്വരേണാസ്മാംക പ്രഭുനാ യീശുനാ ഖ്രീഷ്ടേന ച യുഷ്മഭ്യമ് അനുഗ്രഹഃ ശാന്തിശ്ച ദീയതാം|
4 നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്കാലത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്കായി അവൻ തന്നെത്താൻ ഏല്പിച്ചുകൊടുത്തു. (aiōn g165)
അസ്മാകം താതേശ്വരേസ്യേച്ഛാനുസാരേണ വർത്തമാനാത് കുത്സിതസംസാരാദ് അസ്മാൻ നിസ്താരയിതും യോ (aiōn g165)
5 അവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn g165)
യീശുരസ്മാകം പാപഹേതോരാത്മോത്സർഗം കൃതവാൻ സ സർവ്വദാ ധന്യോ ഭൂയാത്| തഥാസ്തു| (aiōn g165)
6 ക്രിസ്തുവിന്റെ കൃപയിലേക്ക് നിങ്ങളെ വിളിച്ചവനിൽ നിന്ന് മാറിപ്പോയി ഇത്രവേഗത്തിൽ മറ്റൊരു സുവിശേഷത്തിലേക്ക് നിങ്ങൾ തിരിഞ്ഞതുകൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു.
ഖ്രീഷ്ടസ്യാനുഗ്രഹേണ യോ യുഷ്മാൻ ആഹൂതവാൻ തസ്മാന്നിവൃത്യ യൂയമ് അതിതൂർണമ് അന്യം സുസംവാദമ് അന്വവർത്തത തത്രാഹം വിസ്മയം മന്യേ|
7 മറ്റൊരു സുവിശേഷം എന്നൊന്നില്ല, എന്നിരുന്നാലും ക്രിസ്തുവിന്റെ സുവിശേഷം വളച്ചൊടിക്കുന്നവരും നിങ്ങളെ കലക്കുന്നവരുമായ ചില മനുഷ്യർ ഉണ്ട്.
സോഽന്യസുസംവാദഃ സുസംവാദോ നഹി കിന്തു കേചിത് മാനവാ യുഷ്മാൻ ചഞ്ചലീകുർവ്വന്തി ഖ്രീഷ്ടീയസുസംവാദസ്യ വിപര്യ്യയം കർത്തും ചേഷ്ടന്തേ ച|
8 എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
യുഷ്മാകം സന്നിധൗ യഃ സുസംവാദോഽസ്മാഭി ർഘോഷിതസ്തസ്മാദ് അന്യഃ സുസംവാദോഽസ്മാകം സ്വർഗീയദൂതാനാം വാ മധ്യേ കേനചിദ് യദി ഘോഷ്യതേ തർഹി സ ശപ്തോ ഭവതു|
9 ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
പൂർവ്വം യദ്വദ് അകഥയാമ, ഇദാനീമഹം പുനസ്തദ്വത് കഥയാമി യൂയം യം സുസംവാദം ഗൃഹീതവന്തസ്തസ്മാദ് അന്യോ യേന കേനചിദ് യുഷ്മത്സന്നിധൗ ഘോഷ്യതേ സ ശപ്തോ ഭവതു|
10 ൧൦ ഇപ്പോൾ എനിക്ക് മനുഷ്യന്റെയോ അതോ ദൈവത്തിന്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.
സാമ്പ്രതം കമഹമ് അനുനയാമി? ഈശ്വരം കിംവാ മാനവാൻ? അഹം കിം മാനുഷേഭ്യോ രോചിതും യതേ? യദ്യഹമ് ഇദാനീമപി മാനുഷേഭ്യോ രുരുചിഷേയ തർഹി ഖ്രീഷ്ടസ്യ പരിചാരകോ ന ഭവാമി|
11 ൧൧ സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഹേ ഭ്രാതരഃ, മയാ യഃ സുസംവാദോ ഘോഷിതഃ സ മാനുഷാന്ന ലബ്ധസ്തദഹം യുഷ്മാൻ ജ്ഞാപയാമി|
12 ൧൨ അത് ഞാൻ മനുഷ്യരിൽനിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്റെ വെളിപാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്.
അഹം കസ്മാച്ചിത് മനുഷ്യാത് തം ന ഗൃഹീതവാൻ ന വാ ശിക്ഷിതവാൻ കേവലം യീശോഃ ഖ്രീഷ്ടസ്യ പ്രകാശനാദേവ|
13 ൧൩ യെഹൂദമതത്തിലെ എന്റെ മുമ്പത്തെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കുകയും
പുരാ യിഹൂദിമതാചാരീ യദാഹമ് ആസം തദാ യാദൃശമ് ആചരണമ് അകരവമ് ഈശ്വരസ്യ സമിതിം പ്രത്യതീവോപദ്രവം കുർവ്വൻ യാദൃക് താം വ്യനാശയം തദവശ്യം ശ്രുതം യുഷ്മാഭിഃ|
14 ൧൪ എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു.
അപരഞ്ച പൂർവ്വപുരുഷപരമ്പരാഗതേഷു വാക്യേഷ്വന്യാപേക്ഷാതീവാസക്തഃ സൻ അഹം യിഹൂദിധർമ്മതേ മമ സമവയസ്കാൻ ബഹൂൻ സ്വജാതീയാൻ അത്യശയി|
15 ൧൫ എങ്കിലും എന്റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം
കിഞ്ച യ ഈശ്വരോ മാതൃഗർഭസ്ഥം മാം പൃഥക് കൃത്വാ സ്വീയാനുഗ്രഹേണാഹൂതവാൻ
16 ൧൬ ഞാൻ ജാതികളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മനുഷ്യരോട് ആലോചിക്കുകയോ
സ യദാ മയി സ്വപുത്രം പ്രകാശിതും ഭിന്നദേശീയാനാം സമീപേ ഭയാ തം ഘോഷയിതുഞ്ചാഭ്യലഷത് തദാഹം ക്രവ്യശോണിതാഭ്യാം സഹ ന മന്ത്രയിത്വാ
17 ൧൭ എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അറേബ്യരാജ്യത്തിലേക്ക് പോകുകയും പിന്നെ ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു.
പൂർവ്വനിയുക്താനാം പ്രേരിതാനാം സമീപം യിരൂശാലമം ന ഗത്വാരവദേശം ഗതവാൻ പശ്ചാത് തത്സ്ഥാനാദ് ദമ്മേഷകനഗരം പരാവൃത്യാഗതവാൻ|
18 ൧൮ പിന്നെ മൂന്ന് വർഷം കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു.
തതഃ പരം വർഷത്രയേ വ്യതീതേഽഹം പിതരം സമ്ഭാഷിതും യിരൂശാലമം ഗത്വാ പഞ്ചദശദിനാനി തേന സാർദ്ധമ് അതിഷ്ഠം|
19 ൧൯ എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല.
കിന്തു തം പ്രഭോ ർഭ്രാതരം യാകൂബഞ്ച വിനാ പ്രേരിതാനാം നാന്യം കമപ്യപശ്യം|
20 ൨൦ ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല.
യാന്യേതാനി വാക്യാനി മയാ ലിഖ്യന്തേ താന്യനൃതാനി ന സന്തി തദ് ഈശ്വരോ ജാനാതി|
21 ൨൧ പിന്നെ ഞാൻ സിറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി.
തതഃ പരമ് അഹം സുരിയാം കിലികിയാഞ്ച ദേശൗ ഗതവാൻ|
22 ൨൨ യെഹൂദ്യപ്രദേശത്തിലുള്ള ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
തദാനീം യിഹൂദാദേശസ്ഥാനാം ഖ്രീഷ്ടസ്യ സമിതീനാം ലോകാഃ സാക്ഷാത് മമ പരിചയമപ്രാപ്യ കേവലം ജനശ്രുതിമിമാം ലബ്ധവന്തഃ,
23 ൨൩ മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്ന് മാത്രം
യോ ജനഃ പൂർവ്വമ് അസ്മാൻ പ്രത്യുപദ്രവമകരോത് സ തദാ യം ധർമ്മമനാശയത് തമേവേദാനീം പ്രചാരയതീതി|
24 ൨൪ അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
തസ്മാത് തേ മാമധീശ്വരം ധന്യമവദൻ|

< ഗലാത്യർ 1 >