< എഫെസ്യർ 1 >

1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്:
ഈശ്വരസ്യേച്ഛയാ യീശുഖ്രീഷ്ടസ്യ പ്രേരിതഃ പൗല ഇഫിഷനഗരസ്ഥാൻ പവിത്രാൻ ഖ്രീഷ്ടയീശൗ വിശ്വാസിനോ ലോകാൻ പ്രതി പത്രം ലിഖതി|
2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
അസ്മാകം താതസ്യേശ്വരസ്യ പ്രഭോ ര്യീശുഖ്രീഷ്ടസ്യ ചാനുഗ്രഹഃ ശാന്തിശ്ച യുഷ്മാസു വർത്തതാം|
3 സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
അസ്മാകം പ്രഭോ ര്യീശോഃ ഖ്രീഷ്ടസ്യ താത ഈശ്വരോ ധന്യോ ഭവതു; യതഃ സ ഖ്രീഷ്ടേനാസ്മഭ്യം സർവ്വമ് ആധ്യാത്മികം സ്വർഗീയവരം ദത്തവാൻ|
4 അത്, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.
വയം യത് തസ്യ സമക്ഷം പ്രേമ്നാ പവിത്രാ നിഷ്കലങ്കാശ്ച ഭവാമസ്തദർഥം സ ജഗതഃ സൃഷ്ടേ പൂർവ്വം തേനാസ്മാൻ അഭിരോചിതവാൻ, നിജാഭിലഷിതാനുരോധാച്ച
5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്,
യീശുനാ ഖ്രീഷ്ടേന സ്വസ്യ നിമിത്തം പുത്രത്വപദേഽസ്മാൻ സ്വകീയാനുഗ്രഹസ്യ മഹത്ത്വസ്യ പ്രശംസാർഥം പൂർവ്വം നിയുക്തവാൻ|
6 അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ;
തസ്മാദ് അനുഗ്രഹാത് സ യേന പ്രിയതമേന പുത്രേണാസ്മാൻ അനുഗൃഹീതവാൻ,
7 അവനിൽ നമുക്ക് തന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
വയം തസ്യ ശോണിതേന മുക്തിമ് അർഥതഃ പാപക്ഷമാം ലബ്ധവന്തഃ|
8 അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ.
തസ്യ യ ഈദൃശോഽനുഗ്രഹനിധിസ്തസ്മാത് സോഽസ്മഭ്യം സർവ്വവിധം ജ്ഞാനം ബുദ്ധിഞ്ച ബാഹുല്യരൂപേണ വിതരിതവാൻ|
9 അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം സകലജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു.
സ്വർഗപൃഥിവ്യോ ര്യദ്യദ് വിദ്യതേ തത്സർവ്വം സ ഖ്രീഷ്ടേ സംഗ്രഹീഷ്യതീതി ഹിതൈഷിണാ
10 ൧൦ അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ.
തേന കൃതോ യോ മനോരഥഃ സമ്പൂർണതാം ഗതവത്സു സമയേഷു സാധയിതവ്യസ്തമധി സ സ്വകീയാഭിലാഷസ്യ നിഗൂഢം ഭാവമ് അസ്മാൻ ജ്ഞാപിതവാൻ|
11 ൧൧ അവനിൽ നാം അവകാശവും പ്രാപിച്ച്, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു.
പൂർവ്വം ഖ്രീഷ്ടേ വിശ്വാസിനോ യേ വയമ് അസ്മത്തോ യത് തസ്യ മഹിമ്നഃ പ്രശംസാ ജായതേ,
12 ൧൨ അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ.
തദർഥം യഃ സ്വകീയേച്ഛായാഃ മന്ത്രണാതഃ സർവ്വാണി സാധയതി തസ്യ മനോരഥാദ് വയം ഖ്രീഷ്ടേന പൂർവ്വം നിരൂപിതാഃ സന്തോഽധികാരിണോ ജാതാഃ|
13 ൧൩ അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ട്, വിശ്വസിക്കുകയും ചെയ്തിട്ട്,
യൂയമപി സത്യം വാക്യമ് അർഥതോ യുഷ്മത്പരിത്രാണസ്യ സുസംവാദം നിശമ്യ തസ്മിന്നേവ ഖ്രീഷ്ടേ വിശ്വസിതവന്തഃ പ്രതിജ്ഞാതേന പവിത്രേണാത്മനാ മുദ്രയേവാങ്കിതാശ്ച|
14 ൧൪ തന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി, തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
യതസ്തസ്യ മഹിമ്നഃ പ്രകാശായ തേന ക്രീതാനാം ലോകാനാം മുക്തി ര്യാവന്ന ഭവിഷ്യതി താവത് സ ആത്മാസ്മാകമ് അധികാരിത്വസ്യ സത്യങ്കാരസ്യ പണസ്വരൂപോ ഭവതി|
15 ൧൫ അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്,
പ്രഭൗ യീശൗ യുഷ്മാകം വിശ്വാസഃ സർവ്വേഷു പവിത്രലോകേഷു പ്രേമ ചാസ്ത ഇതി വാർത്താം ശ്രുത്വാഹമപി
16 ൧൬ എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത്, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു.
യുഷ്മാനധി നിരന്തരമ് ഈശ്വരം ധന്യം വദൻ പ്രാർഥനാസമയേ ച യുഷ്മാൻ സ്മരൻ വരമിമം യാചാമി|
17 ൧൭ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ.
അസ്മാകം പ്രഭോ ര്യീശുഖ്രീഷ്ടസ്യ താതോ യഃ പ്രഭാവാകര ഈശ്വരഃ സ സ്വകീയതത്ത്വജ്ഞാനായ യുഷ്മഭ്യം ജ്ഞാനജനകമ് പ്രകാശിതവാക്യബോധകഞ്ചാത്മാനം ദേയാത്|
18 ൧൮ നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും,
യുഷ്മാകം ജ്ഞാനചക്ഷൂംഷി ച ദീപ്തിയുക്താനി കൃത്വാ തസ്യാഹ്വാനം കീദൃശ്യാ പ്രത്യാശയാ സമ്ബലിതം പവിത്രലോകാനാം മധ്യേ തേന ദത്തോഽധികാരഃ കീദൃശഃ പ്രഭാവനിധി ർവിശ്വാസിഷു ചാസ്മാസു പ്രകാശമാനസ്യ
19 ൧൯ വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ
തദീയമഹാപരാക്രമസ്യ മഹത്വം കീദൃഗ് അനുപമം തത് സർവ്വം യുഷ്മാൻ ജ്ഞാപയതു|
20 ൨൦ ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുകയും,
യതഃ സ യസ്യാഃ ശക്തേഃ പ്രബലതാം ഖ്രീഷ്ടേ പ്രകാശയൻ മൃതഗണമധ്യാത് തമ് ഉത്ഥാപിതവാൻ,
21 ൨൧ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. (aiōn g165)
അധിപതിത്വപദം ശാസനപദം പരാക്രമോ രാജത്വഞ്ചേതിനാമാനി യാവന്തി പദാനീഹ ലോകേ പരലോകേ ച വിദ്യന്തേ തേഷാം സർവ്വേഷാമ് ഊർദ്ധ്വേ സ്വർഗേ നിജദക്ഷിണപാർശ്വേ തമ് ഉപവേശിതവാൻ, (aiōn g165)
22 ൨൨ സർവ്വവും അവന്റെ കാൽക്കീഴാക്കിവയ്ക്കുകയും,
സർവ്വാണി തസ്യ ചരണയോരധോ നിഹിതവാൻ യാ സമിതിസ്തസ്യ ശരീരം സർവ്വത്ര സർവ്വേഷാം പൂരയിതുഃ പൂരകഞ്ച ഭവതി തം തസ്യാ മൂർദ്ധാനം കൃത്വാ
23 ൨൩ എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കായി സർവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.
സർവ്വേഷാമ് ഉപര്യ്യുപരി നിയുക്തവാംശ്ച സൈവ ശക്തിരസ്മാസ്വപി തേന പ്രകാശ്യതേ|

< എഫെസ്യർ 1 >