< 2 കൊരിന്ത്യർ 11 >

1 നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ.
യൂയം മമാജ്ഞാനതാം ക്ഷണം യാവത് സോഢുമ് അർഹഥ, അതഃ സാ യുഷ്മാഭിഃ സഹ്യതാം|
2 ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
ഈശ്വരേ മമാസക്തത്വാദ് അഹം യുഷ്മാനധി തപേ യസ്മാത് സതീം കന്യാമിവ യുഷ്മാൻ ഏകസ്മിൻ വരേഽർഥതഃ ഖ്രീഷ്ടേ സമർപയിതുമ് അഹം വാഗ്ദാനമ് അകാർഷം|
3 എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
കിന്തു സർപേണ സ്വഖലതയാ യദ്വദ് ഹവാ വഞ്ചയാഞ്ചകേ തദ്വത് ഖ്രീഷ്ടം പ്രതി സതീത്വാദ് യുഷ്മാകം ഭ്രംശഃ സമ്ഭവിഷ്യതീതി ബിഭേമി|
4 ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം.
അസ്മാഭിരനാഖ്യാപിതോഽപരഃ കശ്ചിദ് യീശു ര്യദി കേനചിദ് ആഗന്തുകേനാഖ്യാപ്യതേ യുഷ്മാഭിഃ പ്രാഗലബ്ധ ആത്മാ വാ യദി ലഭ്യതേ പ്രാഗഗൃഹീതഃ സുസംവാദോ വാ യദി ഗൃഹ്യതേ തർഹി മന്യേ യൂയം സമ്യക് സഹിഷ്യധ്വേ|
5 ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്ന് ചിന്തിക്കുന്നു.
കിന്തു മുഖ്യേഭ്യഃ പ്രേരിതേഭ്യോഽഹം കേനചിത് പ്രകാരേണ ന്യൂനോ നാസ്മീതി ബുധ്യേ|
6 ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
മമ വാക്പടുതായാ ന്യൂനത്വേ സത്യപി ജ്ഞാനസ്യ ന്യൂനത്വം നാസ്തി കിന്തു സർവ്വവിഷയേ വയം യുഷ്മദ്ഗോചരേ പ്രകാശാമഹേ|
7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
യുഷ്മാകമ് ഉന്നത്യൈ മയാ നമ്രതാം സ്വീകൃത്യേശ്വരസ്യ സുസംവാദോ വിനാ വേതനം യുഷ്മാകം മധ്യേ യദ് അഘോഷ്യത തേന മയാ കിം പാപമ് അകാരി?
8 നിങ്ങൾക്ക് ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു.
യുഷ്മാകം സേവനായാഹമ് അന്യസമിതിഭ്യോ ഭൃതി ഗൃഹ്ലൻ ധനമപഹൃതവാൻ,
9 ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാവിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണം എന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെ തന്നെ ചെയ്യും.
യദാ ച യുഷ്മന്മധ്യേഽവഽർത്തേ തദാ മമാർഥാഭാവേ ജാതേ യുഷ്മാകം കോഽപി മയാ ന പീഡിതഃ; യതോ മമ സോഽർഥാഭാവോ മാകിദനിയാദേശാദ് ആഗതൈ ഭ്രാതൃഭി ന്യവാര്യ്യത, ഇത്ഥമഹം ക്കാപി വിഷയേ യഥാ യുഷ്മാസു ഭാരോ ന ഭവാമി തഥാ മയാത്മരക്ഷാ കൃതാ കർത്തവ്യാ ച|
10 ൧൦ ക്രിസ്തുവിന്റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല.
ഖ്രീഷ്ടസ്യ സത്യതാ യദി മയി തിഷ്ഠതി തർഹി മമൈഷാ ശ്ലാഘാ നിഖിലാഖായാദേശേ കേനാപി ന രോത്സ്യതേ|
11 ൧൧ അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
ഏതസ്യ കാരണം കിം? യുഷ്മാസു മമ പ്രേമ നാസ്ത്യേതത് കിം തത്കാരണം? തദ് ഈശ്വരോ വേത്തി|
12 ൧൨ അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതാക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും.
യേ ഛിദ്രമന്വിഷ്യന്തി തേ യത് കിമപി ഛിദ്രം ന ലഭന്തേ തദർഥമേവ തത് കർമ്മ മയാ ക്രിയതേ കാരിഷ്യതേ ച തസ്മാത് തേ യേന ശ്ലാഘന്തേ തേനാസ്മാകം സമാനാ ഭവിഷ്യന്തി|
13 ൧൩ എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;
താദൃശാ ഭാക്തപ്രേരിതാഃ പ്രവഞ്ചകാഃ കാരവോ ഭൂത്വാ ഖ്രീഷ്ടസ്യ പ്രേരിതാനാം വേശം ധാരയന്തി|
14 ൧൪ അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
തച്ചാശ്ചര്യ്യം നഹി; യതഃ സ്വയം ശയതാനപി തേജസ്വിദൂതസ്യ വേശം ധാരയതി,
15 ൧൫ ആകയാൽ സാത്താന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
തതസ്തസ്യ പരിചാരകാ അപി ധർമ്മപരിചാരകാണാം വേശം ധാരയന്തീത്യദ്ഭുതം നഹി; കിന്തു തേഷാം കർമ്മാണി യാദൃശാനി ഫലാന്യപി താദൃശാനി ഭവിഷ്യന്തി|
16 ൧൬ ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്ന് വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ.
അഹം പുന ർവദാമി കോഽപി മാം നിർബ്ബോധം ന മന്യതാം കിഞ്ച യദ്യപി നിർബ്ബോധോ ഭവേയം തഥാപി യൂയം നിർബ്ബോധമിവ മാമനുഗൃഹ്യ ക്ഷണൈകം യാവത് മമാത്മശ്ലാഘാമ് അനുജാനീത|
17 ൧൭ ഞാൻ സംസാരിക്കുന്നത് കർത്താവിന്റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ.
ഏതസ്യാഃ ശ്ലാഘായാ നിമിത്തം മയാ യത് കഥിതവ്യം തത് പ്രഭുനാദിഷ്ടേനേവ കഥ്യതേ തന്നഹി കിന്തു നിർബ്ബോധേനേവ|
18 ൧൮ പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു.
അപരേ ബഹവഃ ശാരീരികശ്ലാഘാം കുർവ്വതേ തസ്മാദ് അഹമപി ശ്ലാഘിഷ്യേ|
19 ൧൯ നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ.
ബുദ്ധിമന്തോ യൂയം സുഖേന നിർബ്ബോധാനാമ് ആചാരം സഹധ്വേ|
20 ൨൦ എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ.
കോഽപി യദി യുഷ്മാൻ ദാസാൻ കരോതി യദി വാ യുഷ്മാകം സർവ്വസ്വം ഗ്രസതി യദി വാ യുഷ്മാൻ ഹരതി യദി വാത്മാഭിമാനീ ഭവതി യദി വാ യുഷ്മാകം കപോലമ് ആഹന്തി തർഹി തദപി യൂയം സഹധ്വേ|
21 ൨൧ അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.
ദൗർബ്ബല്യാദ് യുഷ്മാഭിരവമാനിതാ ഇവ വയം ഭാഷാമഹേ, കിന്ത്വപരസ്യ കസ്യചിദ് യേന പ്രഗൽഭതാ ജായതേ തേന മമാപി പ്രഗൽഭതാ ജായത ഇതി നിർബ്ബോധേനേവ മയാ വക്തവ്യം|
22 ൨൨ അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;
തേ കിമ് ഇബ്രിലോകാഃ? അഹമപീബ്രീ| തേ കിമ് ഇസ്രായേലീയാഃ? അഹമപീസ്രായേലീയഃ| തേ കിമ് ഇബ്രാഹീമോ വംശാഃ? അഹമപീബ്രാഹീമോ വംശഃ|
23 ൨൩ അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? - ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു;
തേ കിം ഖ്രീഷ്ടസ്യ പരിചാരകാഃ? അഹം തേഭ്യോഽപി തസ്യ മഹാപരിചാരകഃ; കിന്തു നിർബ്ബോധ ഇവ ഭാഷേ, തേഭ്യോഽപ്യഹം ബഹുപരിശ്രമേ ബഹുപ്രഹാരേ ബഹുവാരം കാരായാം ബഹുവാരം പ്രാണനാശസംശയേ ച പതിതവാൻ|
24 ൨൪ യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ട്;
യിഹൂദീയൈരഹം പഞ്ചകൃത്വ ഊനചത്വാരിംശത്പ്രഹാരൈരാഹതസ്ത്രിർവേത്രാഘാതമ് ഏകകൃത്വഃ പ്രസ്തരാഘാതഞ്ച പ്രപ്തവാൻ|
25 ൨൫ മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ട്, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
വാരത്രയം പോതഭഞ്ജനേന ക്ലിഷ്ടോഽഹമ് അഗാധസലിലേ ദിനമേകം രാത്രിമേകാഞ്ച യാപിതവാൻ|
26 ൨൬ കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്;
ബഹുവാരം യാത്രാഭി ർനദീനാം സങ്കടൈ ർദസ്യൂനാം സങ്കടൈഃ സ്വജാതീയാനാം സങ്കടൈ ർഭിന്നജാതീയാനാം സങ്കടൈ ർനഗരസ്യ സങ്കടൈ ർമരുഭൂമേഃ സങ്കടൈ സാഗരസ്യ സങ്കടൈ ർഭാക്തഭ്രാതൃണാം സങ്കടൈശ്ച
27 ൨൭ അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത
പരിശ്രമക്ലേശാഭ്യാം വാരം വാരം ജാഗരണേന ക്ഷുധാതൃഷ്ണാഭ്യാം ബഹുവാരം നിരാഹാരേണ ശീതനഗ്നതാഭ്യാഞ്ചാഹം കാലം യാപിതവാൻ|
28 ൨൮ എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്.
താദൃശം നൈമിത്തികം ദുഃഖം വിനാഹം പ്രതിദിനമ് ആകുലോ ഭവാമി സർവ്വാസാം സമിതീനാം ചിന്താ ച മയി വർത്തതേ|
29 ൨൯ ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളക്കാതെ ഇരിക്കുന്നു?
യേനാഹം ന ദുർബ്ബലീഭവാമി താദൃശം ദൗർബ്ബല്യം കഃ പാപ്നോതി?
30 ൩൦ പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും.
യദി മയാ ശ്ലാഘിതവ്യം തർഹി സ്വദുർബ്ബലതാമധി ശ്ലാഘിഷ്യേ|
31 ൩൧ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. (aiōn g165)
മയാ മൃഷാവാക്യം ന കഥ്യത ഇതി നിത്യം പ്രശംസനീയോഽസ്മാകം പ്രഭോ ര്യീശുഖ്രീഷ്ടസ്യ താത ഈശ്വരോ ജാനാതി| (aiōn g165)
32 ൩൨ ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്റെ പട്ടണത്തെ കാവൽ വച്ചു കാത്തു.
ദമ്മേഷകനഗരേഽരിതാരാജസ്യ കാര്യ്യാധ്യക്ഷോ മാം ധർത്തുമ് ഇച്ഛൻ യദാ സൈന്യൈസ്തദ് ദമ്മേഷകനഗരമ് അരക്ഷയത്
33 ൩൩ എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നും രക്ഷപെട്ടു.
തദാഹം ലോകൈഃ പിടകമധ്യേ പ്രാചീരഗവാക്ഷേണാവരോഹിതസ്തസ്യ കരാത് ത്രാണം പ്രാപം|

< 2 കൊരിന്ത്യർ 11 >