< 1 ശമൂവേൽ 5 >

1 ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്ക് കൊണ്ടുപോയി.
Tedy Filistynowie wzięli skrzynię Bożą, i zanieśli ją z Ebenezer do Azotu.
2 അവർ ദൈവത്തിന്റെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ വിഗ്രഹത്തിന്റെ അരികെ വച്ചു.
Wziąwszy tedy Filistynowie onę skrzynię Bożą, wprowadzili ją do domu Dagonowego, i postawili ją podle Dagona.
3 അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്റെ സ്ഥാനത്ത് നിർത്തി.
A gdy rano wstali Azotczanie nazajutrz, oto, Dagon leżał twarzą swoją na ziemi przed skrzynią Pańską; i ponieśli Dagona, i postawili go na miejscu jego.
4 അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു.
A gdy zaś wstali rano nazajutrz, oto, Dagon leżał twarzą swoją na ziemi przed skrzynią Pańską; a łeb Dagonowy i obie dłonie rąk jego ułamane były na progu, tylko sam pień Dagonowy został podle niej.
5 അതുകൊണ്ട് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ വാതിൽ പടിമേൽ ഇന്നും ചവിട്ടുകയില്ല.
Przetoż nie wstępują kapłani Dagonowi, i wszyscy, którzy wchodzą do domu Dagonowego, na próg Dagonowy w Azocie, aż do dnia tego.
6 എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു. അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു.
Tedy była ciężka ręka Pańska nad Azotczany, a gubiła je; bo je zarażała wrzodami na zadnicach, w Azocie i w granicach jego.
7 അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്: “യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നു” എന്ന് പറഞ്ഞു.
A widząc mężowie z Azotu, co się działo, rzekli: Niechaj nie zostawa skrzynia Boga Izraelskiego z nami; albowiem sroga jest ręka jego przeciwko nam, i przeciwko Dagonowi, bogu naszemu.
8 പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം?” എന്ന് ചോദിച്ചു. അതിന് അവർ: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്കു് കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
A tak obesłali i zebrali wszystkie książęta Filistyńskie do siebie, i mówili: Cóż uczynimy z skrzynią Boga Izraelskiego? I odpowiedzieli: Do Gad niech będzie doprowadzona skrzynia Boga Izraelskiego; i odprowadzono tam skrzynię Boga Izraelskiego.
9 അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്ക് മൂലരോഗം ബാധിച്ചു.
A gdy ją odprowadzili, powstała ręka Pańska przeciw miastu trpieniem bardzo wielkiem, i zarażała męże miasta od małego aż do wielkiego, i naczyniło się im wrzodów na skrytych miejscach.
10 ൧൦ അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: “നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞ് നിലവിളിച്ചു.
Odesłali tedy skrzynię Bożą do Akkaronu; a gdy przyszła skrzynia Boża do Akkaronu, krzyczeli Akkarończycy, mówiąc: Przyprowadzono do nas skrzynię Boga Izraelskiego, aby nas wymordowano z ludem naszym.
11 ൧൧ അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്റെ സ്ഥലത്തേക്ക് പോകട്ടെ” എന്ന് പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു.
Przetoż posławszy zgromadzili wszystkie książęta Filistyńskie, i rzekli: Odeślijcie skrzynię Boga Izraelskiego, a niech się wróci na miejsce swoje, i niech nas nie zabija i ludu naszego; bo był strach śmierci po wszystkiem mieście, a była tam bardzo ciężka ręka Boża.
12 ൧൨ മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.
A mężowie którzy nie pomarli, zarażeni byli wrzodami na zadnicy, tak, iż wstępował krzyk miasta do nieba.

< 1 ശമൂവേൽ 5 >