Preface
Read
+
Publisher
Nainoia, Inc.
PO Box 462, Bellefonte, PA 16823
(814) 470-8028
Nainoia Inc, Publisher
LinkedIn/NAINOIA-INC
Third Party Publisher Resources
Request Custom Formatted Verses
Please contact us below
Submit your proposed corrections
I understand that the Aionian Bible republishes public domain and Creative Commons Bible texts and that volunteers may be needed to present the original text accurately. I also understand that apocryphal text is removed and most variant verse numbering is mapped to the English standard. I have entered my corrections under the verse(s) below. Proposed corrections to the Malayalam Bible, 1-Samuel Chapter 5 https://www.AionianBible.org/Bibles/Malayalam---Malayalam-Bible/1-Samuel/5 1 ൧) ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്ക് കൊണ്ടുപോയി. 2 ൨) അവർ ദൈവത്തിന്റെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ വിഗ്രഹത്തിന്റെ അരികെ വച്ചു. 3 ൩) അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്റെ സ്ഥാനത്ത് നിർത്തി. 4 ൪) അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു. 5 ൫) അതുകൊണ്ട് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ വാതിൽ പടിമേൽ ഇന്നും ചവിട്ടുകയില്ല. 6 ൬) എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു. അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു. 7 ൭) അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്: “യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നു” എന്ന് പറഞ്ഞു. 8 ൮) പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം?” എന്ന് ചോദിച്ചു. അതിന് അവർ: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്കു് കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി. 9 ൯) അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്ക് മൂലരോഗം ബാധിച്ചു. 10 ൧൦) അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: “നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞ് നിലവിളിച്ചു. 11 ൧൧) അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്റെ സ്ഥലത്തേക്ക് പോകട്ടെ” എന്ന് പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു. 12 ൧൨) മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു. Additional comments?
Refresh Captcha
The world's first Holy Bible un-translation!