< 1 യോഹന്നാൻ 4 >
1 ൧ പ്രിയമുള്ളവരേ, അനേകം കള്ളപ്രവാചകന്മാർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ, ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്ന് ശോധന ചെയ്‌വിൻ.
ഹേ പ്രിയതമാഃ, യൂയം സർവ്വേഷ്വാത്മസു ന വിശ്വസിത കിന്തു തേ ഈശ്വരാത് ജാതാ ന വേത്യാത്മനഃ പരീക്ഷധ്വം യതോ ബഹവോ മൃഷാഭവിഷ്യദ്വാദിനോ ജഗന്മധ്യമ് ആഗതവന്തഃ|
2 ൨ ദൈവാത്മാവിനെ നിങ്ങൾക്ക് ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്.
ഈശ്വരീയോ യ ആത്മാ സ യുഷ്മാഭിരനേന പരിചീയതാം, യീശുഃ ഖ്രീഷ്ടോ നരാവതാരോ ഭൂത്വാഗത ഏതദ് യേന കേനചിദ് ആത്മനാ സ്വീക്രിയതേ സ ഈശ്വരീയഃ|
3 ൩ യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ; അത് വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്.
കിന്തു യീശുഃ ഖ്രീഷ്ടോ നരാവതാരോ ഭൂത്വാഗത ഏതദ് യേന കേനചിദ് ആത്മനാ നാങ്ഗീക്രിയതേ സ ഈശ്വരീയോ നഹി കിന്തു ഖ്രീഷ്ടാരേരാത്മാ, തേന ചാഗന്തവ്യമിതി യുഷ്മാഭിഃ ശ്രുതം, സ ചേദാനീമപി ജഗതി വർത്തതേ|
4 ൪ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; എതിർക്രിസ്തുവിന്റെ ആത്മാക്കളെ ജയിച്ചുമിരിക്കുന്നു. കാരണം നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനല്ലോ.
ഹേ ബാലകാഃ, യൂയമ് ഈശ്വരാത് ജാതാസ്താൻ ജിതവന്തശ്ച യതഃ സംസാരാധിഷ്ഠാനകാരിണോ ഽപി യുഷ്മദധിഷ്ഠാനകാരീ മഹാൻ|
5 ൫ അവർ ലോകത്തിനുള്ളവർ ആകുന്നു, അതുകൊണ്ട് അവർ ലോകത്തിലുള്ളത് സംസാരിക്കുന്നു; ലോകം അവരെ ശ്രദ്ധിക്കുന്നു.
തേ സംസാരാത് ജാതാസ്തതോ ഹേതോഃ സംസാരാദ് ഭാഷന്തേ സംസാരശ്ച തേഷാം വാക്യാനി ഗൃഹ്ലാതി|
6 ൬ ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നില്ല. സത്യത്തിന്റെ ആത്മാവ് ഏത് എന്നും അസത്യത്തിന്റെ ആത്മാവ് ഏത് എന്നും ഇതിനാൽ നമുക്ക് അറിയാം.
വയമ് ഈശ്വരാത് ജാതാഃ, ഈശ്വരം യോ ജാനാതി സോഽസ്മദ്വാക്യാനി ഗൃഹ്ലാതി യശ്ചേശ്വരാത് ജാതോ നഹി സോഽസ്മദ്വാക്യാനി ന ഗൃഹ്ലാതി; അനേന വയം സത്യാത്മാനം ഭ്രാമകാത്മാനഞ്ച പരിചിനുമഃ|
7 ൭ പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു.
ഹേ പ്രിയതമാഃ, വയം പരസ്പരം പ്രേമ കരവാമ, യതഃ പ്രേമ ഈശ്വരാത് ജായതേ, അപരം യഃ കശ്ചിത് പ്രേമ കരോതി സ ഈശ്വരാത് ജാത ഈശ്വരം വേത്തി ച|
8 ൮ ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.
യഃ പ്രേമ ന കരോതി സ ഈശ്വരം ന ജാനാതി യത ഈശ്വരഃ പ്രേമസ്വരൂപഃ|
9 ൯ നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു.
അസ്മാസ്വീശ്വരസ്യ പ്രേമൈതേന പ്രാകാശത യത് സ്വപുത്രേണാസ്മഭ്യം ജീവനദാനാർഥമ് ഈശ്വരഃ സ്വീയമ് അദ്വിതീയം പുത്രം ജഗന്മധ്യം പ്രേഷിതവാൻ|
10 ൧൦ നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം.
വയം യദ് ഈശ്വരേ പ്രീതവന്ത ഇത്യത്ര നഹി കിന്തു സ യദസ്മാസു പ്രീതവാൻ അസ്മത്പാപാനാം പ്രായശ്ചിർത്താർഥം സ്വപുത്രം പ്രേഷിതവാംശ്ചേത്യത്ര പ്രേമ സന്തിഷ്ഠതേ|
11 ൧൧ പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
ഹേ പ്രിയതമാഃ, അസ്മാസു യദീശ്വരേണൈതാദൃശം പ്രേമ കൃതം തർഹി പരസ്പരം പ്രേമ കർത്തുമ് അസ്മാകമപ്യുചിതം|
12 ൧൨ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
ഈശ്വരഃ കദാച കേനാപി ന ദൃഷ്ടഃ യദ്യസ്മാഭിഃ പരസ്പരം പ്രേമ ക്രിയതേ തർഹീശ്വരോ ഽസ്മന്മധ്യേ തിഷ്ഠതി തസ്യ പ്രേമ ചാസ്മാസു സേത്സ്യതേ|
13 ൧൩ അവൻ തന്റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് നാം അറിയുന്നു.
അസ്മഭ്യം തേന സ്വകീയാത്മനോംഽശോ ദത്ത ഇത്യനേന വയം യത് തസ്മിൻ തിഷ്ഠാമഃ സ ച യദ് അസ്മാസു തിഷ്ഠതീതി ജാനീമഃ|
14 ൧൪ പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്ന് ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു.
പിതാ ജഗത്രാതാരം പുത്രം പ്രേഷിതവാൻ ഏതദ് വയം ദൃഷ്ട്വാ പ്രമാണയാമഃ|
15 ൧൫ യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു.
യീശുരീശ്വരസ്യ പുത്ര ഏതദ് യേനാങ്ഗീക്രിയതേ തസ്മിൻ ഈശ്വരസ്തിഷ്ഠതി സ ചേശ്വരേ തിഷ്ഠതി|
16 ൧൬ ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
അസ്മാസ്വീശ്വരസ്യ യത് പ്രേമ വർത്തതേ തദ് വയം ജ്ഞാതവന്തസ്തസ്മിൻ വിശ്വാസിതവന്തശ്ച| ഈശ്വരഃ പ്രേമസ്വരൂപഃ പ്രേമ്നീ യസ്തിഷ്ഠതി സ ഈശ്വരേ തിഷ്ഠതി തസ്മിംശ്ചേശ്വരസ്തിഷ്ഠതി|
17 ൧൭ അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു.
സ യാദൃശോ ഽസ്തി വയമപ്യേതസ്മിൻ ജഗതി താദൃശാ ഭവാമ ഏതസ്മാദ് വിചാരദിനേ ഽസ്മാഭി ര്യാ പ്രതിഭാ ലഭ്യതേ സാസ്മത്സമ്ബന്ധീയസ്യ പ്രേമ്നഃ സിദ്ധിഃ|
18 ൧൮ സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; എന്നാൽ ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
പ്രേമ്നി ഭീതി ർന വർത്തതേ കിന്തു സിദ്ധം പ്രേമ ഭീതിം നിരാകരോതി യതോ ഭീതിഃ സയാതനാസ്തി ഭീതോ മാനവഃ പ്രേമ്നി സിദ്ധോ ന ജാതഃ|
19 ൧൯ ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.
അസ്മാസു സ പ്രഥമം പ്രീതവാൻ ഇതി കാരണാദ് വയം തസ്മിൻ പ്രീയാമഹേ|
20 ൨൦ ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തന്റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല.
ഈശ്വരേ ഽഹം പ്രീയ ഇത്യുക്ത്വാ യഃ കശ്ചിത് സ്വഭ്രാതരം ദ്വേഷ്ടി സോ ഽനൃതവാദീ| സ യം ദൃഷ്ടവാൻ തസ്മിൻ സ്വഭ്രാതരി യദി ന പ്രീയതേ തർഹി യമ് ഈശ്വരം ന ദൃഷ്ടവാൻ കഥം തസ്മിൻ പ്രേമ കർത്തും ശക്നുയാത്?
21 ൨൧ ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കേണം എന്ന ഈ കല്പന നമുക്ക് അവങ്കൽനിന്ന് ലഭിച്ചിരിക്കുന്നു.
അത ഈശ്വരേ യഃ പ്രീയതേ സ സ്വീയഭ്രാതര്യ്യപി പ്രീയതാമ് ഇയമ് ആജ്ഞാ തസ്മാദ് അസ്മാഭി ർലബ്ധാ|