< 1 പത്രൊസ് 2 >

1 അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ്
സർവ്വാൻ ദ്വേഷാൻ സർവ്വാംശ്ച ഛലാൻ കാപട്യാനീർഷ്യാഃ സമസ്തഗ്ലാനികഥാശ്ച ദൂരീകൃത്യ
2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ.
യുഷ്മാഭിഃ പരിത്രാണായ വൃദ്ധിപ്രാപ്ത്യർഥം നവജാതശിശുഭിരിവ പ്രകൃതം വാഗ്ദുഗ്ധം പിപാസ്യതാം|
3 തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നതുപോലെ കർത്താവ് ദയയുള്ളവൻ എന്ന് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
യതഃ പ്രഭു ർമധുര ഏതസ്യാസ്വാദം യൂയം പ്രാപ്തവന്തഃ|
4 മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്റെ അടുക്കൽ വന്നിട്ട്
അപരം മാനുഷൈരവജ്ഞാതസ്യ കിന്ത്വീശ്വരേണാഭിരുചിതസ്യ ബഹുമൂല്യസ്യ ജീവത്പ്രസ്തരസ്യേവ തസ്യ പ്രഭോഃ സന്നിധിമ് ആഗതാ
5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു.
യൂയമപി ജീവത്പ്രസ്തരാ ഇവ നിചീയമാനാ ആത്മികമന്ദിരം ഖ്രീഷ്ടേന യീശുനാ ചേശ്വരതോഷകാണാമ് ആത്മികബലീനാം ദാനാർഥം പവിത്രോ യാജകവർഗോ ഭവഥ|
6 “ഇതാ ഞാൻ വിലയേറിയതും തിരഞ്ഞെടുക്കപ്പെട്ടതുമായൊരു മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിതനാകയില്ല” എന്ന് തിരുവെഴുത്തിൽ കാണുന്നുവല്ലോ.
യതഃ ശാസ്ത്രേ ലിഖിതമാസ്തേ, യഥാ, പശ്യ പാഷാണ ഏകോ ഽസ്തി സീയോനി സ്ഥാപിതോ മയാ| മുഖ്യകോണസ്യ യോഗ്യഃ സ വൃതശ്ചാതീവ മൂല്യവാൻ| യോ ജനോ വിശ്വസേത് തസ്മിൻ സ ലജ്ജാം ന ഗമിഷ്യതി|
7 വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു”.
വിശ്വാസിനാം യുഷ്മാകമേവ സമീപേ സ മൂല്യവാൻ ഭവതി കിന്ത്വവിശ്വാസിനാം കൃതേ നിചേതൃഭിരവജ്ഞാതഃ സ പാഷാണഃ കോണസ്യ ഭിത്തിമൂലം ഭൂത്വാ ബാധാജനകഃ പാഷാണഃ സ്ഖലനകാരകശ്ച ശൈലോ ജാതഃ|
8 തിരുവെഴുത്ത് വീണ്ടും പറയുന്നു അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു.
തേ ചാവിശ്വാസാദ് വാക്യേന സ്ഖലന്തി സ്ഖലനേ ച നിയുക്താഃ സന്തി|
9 എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
കിന്തു യൂയം യേനാന്ധകാരമധ്യാത് സ്വകീയാശ്ചര്യ്യദീപ്തിമധ്യമ് ആഹൂതാസ്തസ്യ ഗുണാൻ പ്രകാശയിതുമ് അഭിരുചിതോ വംശോ രാജകീയോ യാജകവർഗഃ പവിത്രാ ജാതിരധികർത്തവ്യാഃ പ്രജാശ്ച ജാതാഃ|
10 ൧൦ നിങ്ങൾ ഒരിക്കൽ ദൈവജനമല്ലാത്തവർ ആയിരുന്നു; ഇപ്പോഴോ ദൈവത്തിന്റെ ജനം; ദൈവത്തില്‍നിന്നും കരുണ ലഭിക്കാത്തവർ ആയിരുന്നു; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
പൂർവ്വം യൂയം തസ്യ പ്രജാ നാഭവത കിന്ത്വിദാനീമ് ഈശ്വരസ്യ പ്രജാ ആധ്വേ| പൂർവ്വമ് അനനുകമ്പിതാ അഭവത കിന്ത്വിദാനീമ് അനുകമ്പിതാ ആധ്വേ|
11 ൧൧ പ്രിയമുള്ളവരേ, പരദേശികളും പ്രവാസികളുമായ നിങ്ങളുടെ ആത്മാവിനോട് യുദ്ധം ചെയ്യുന്ന പാപാഭിലാഷങ്ങളെ വിട്ടകന്ന്
ഹേ പ്രിയതമാഃ, യൂയം പ്രവാസിനോ വിദേശിനശ്ച ലോകാ ഇവ മനസഃ പ്രാതികൂല്യേന യോധിഭ്യഃ ശാരീരികസുഖാഭിലാഷേഭ്യോ നിവർത്തധ്വമ് ഇത്യഹം വിനയേ|
12 ൧൨ ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്ന് ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് ക്രിസ്തു തിരികെ വരുന്ന നാളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.
ദേവപൂജകാനാം മധ്യേ യുഷ്മാകമ് ആചാര ഏവമ് ഉത്തമോ ഭവതു യഥാ തേ യുഷ്മാൻ ദുഷ്കർമ്മകാരിലോകാനിവ പുന ർന നിന്ദന്തഃ കൃപാദൃഷ്ടിദിനേ സ്വചക്ഷുർഗോചരീയസത്ക്രിയാഭ്യ ഈശ്വരസ്യ പ്രശംസാം കുര്യ്യുഃ|
13 ൧൩ സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
തതോ ഹേതോ ര്യൂയം പ്രഭോരനുരോധാത് മാനവസൃഷ്ടാനാം കർതൃത്വപദാനാം വശീഭവത വിശേഷതോ ഭൂപാലസ്യ യതഃ സ ശ്രേഷ്ഠഃ,
14 ൧൪ സർവ്വാധികാരി എന്നുവച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ച് നാടുവാഴികൾക്കും കീഴടങ്ങുവിൻ.
ദേശാധ്യക്ഷാണാഞ്ച യതസ്തേ ദുഷ്കർമ്മകാരിണാം ദണ്ഡദാനാർഥം സത്കർമ്മകാരിണാം പ്രശംസാർഥഞ്ച തേന പ്രേരിതാഃ|
15 ൧൫ നിങ്ങൾ നന്മ ചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം നിശബ്ദമാക്കേണം എന്നുള്ളത് ദൈവേഷ്ടം ആകുന്നു.
ഇത്ഥം നിർബ്ബോധമാനുഷാണാമ് അജ്ഞാനത്വം യത് സദാചാരിഭി ര്യുഷ്മാഭി ർനിരുത്തരീക്രിയതേ തദ് ഈശ്വരസ്യാഭിമതം|
16 ൧൬ സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
യൂയം സ്വാധീനാ ഇവാചരത തഥാപി ദുഷ്ടതായാ വേഷസ്വരൂപാം സ്വാധീനതാം ധാരയന്ത ഇവ നഹി കിന്ത്വീശ്വരസ്യ ദാസാ ഇവ|
17 ൧൭ എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ.
സർവ്വാൻ സമാദ്രിയധ്വം ഭ്രാതൃവർഗേ പ്രീയധ്വമ് ഈശ്വരാദ് ബിഭീത ഭൂപാലം സമ്മന്യധ്വം|
18 ൧൮ വേലക്കാരേ, പൂർണ്ണബഹുമാനത്തോടെ യജമാനന്മാരോടും, നല്ലവരോടും ശാന്തന്മാരോടും മാത്രമല്ല, കഠിനഹൃദയമുള്ളവർക്കും കൂടെ നിങ്ങൾ കീഴടങ്ങിയിരിപ്പിൻ.
ഹേ ദാസാഃ യൂയം സമ്പൂർണാദരേണ പ്രഭൂനാം വശ്യാ ഭവത കേവലം ഭദ്രാണാം ദയാലൂനാഞ്ച നഹി കിന്ത്വനൃജൂനാമപി|
19 ൧൯ അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം ആ വേദന ക്ഷമയോടെ സഹിക്കുന്നുവെങ്കിൽ അത് പ്രസാദകരമാകുന്നു.
യതോ ഽന്യായേന ദുഃഖഭോഗകാല ഈശ്വരചിന്തയാ യത് ക്ലേശസഹനം തദേവ പ്രിയം|
20 ൨൦ നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു.
പാപം കൃത്വാ യുഷ്മാകം ചപേടാഘാതസഹനേന കാ പ്രശംസാ? കിന്തു സദാചാരം കൃത്വാ യുഷ്മാകം യദ് ദുഃഖസഹനം തദേവേശ്വരസ്യ പ്രിയം|
21 ൨൧ ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ച്, നിങ്ങൾ അവന്റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു.
തദർഥമേവ യൂയമ് ആഹൂതാ യതഃ ഖ്രീഷ്ടോഽപി യുഷ്മന്നിമിത്തം ദുഃഖം ഭുക്ത്വാ യൂയം യത് തസ്യ പദചിഹ്നൈ ർവ്രജേത തദർഥം ദൃഷ്ടാന്തമേകം ദർശിതവാൻ|
22 ൨൨ അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
സ കിമപി പാപം ന കൃതവാൻ തസ്യ വദനേ കാപി ഛലസ്യ കഥാ നാസീത്|
23 ൨൩ തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.
നിന്ദിതോ ഽപി സൻ സ പ്രതിനിന്ദാം ന കൃതവാൻ ദുഃഖം സഹമാനോ ഽപി ന ഭർത്സിതവാൻ കിന്തു യഥാർഥവിചാരയിതുഃ സമീപേ സ്വം സമർപിതവാൻ|
24 ൨൪ നാം പാപത്തിന് മരിച്ച് നീതിയ്ക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു.
വയം യത് പാപേഭ്യോ നിവൃത്യ ധർമ്മാർഥം ജീവാമസ്തദർഥം സ സ്വശരീരേണാസ്മാകം പാപാനി ക്രുശ ഊഢവാൻ തസ്യ പ്രഹാരൈ ര്യൂയം സ്വസ്ഥാ അഭവത|
25 ൨൫ നിങ്ങൾ അലഞ്ഞു നടക്കുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും പാലകനുമായവങ്കലേക്ക് മടങ്ങിവന്നിരിക്കുന്നു.
യതഃ പൂർവ്വം യൂയം ഭ്രമണകാരിമേഷാ ഇവാധ്വം കിന്ത്വധുനാ യുഷ്മാകമ് ആത്മനാം പാലകസ്യാധ്യക്ഷസ്യ ച സമീപം പ്രത്യാവർത്തിതാഃ|

< 1 പത്രൊസ് 2 >