< 2 ശമൂവേൽ 6 >
1 അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
Đa-vít tuyển chọn 30.000 người Ít-ra-ên,
2 കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
dẫn họ đến Ba-lê, thuộc Giu-đa để dời Hòm Giao Ước của Đức Chúa Trời, Đấng ngự giữa các chê-ru-bim, có danh hiệu là Chúa Hằng Hữu Vạn Quân.
3 അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
Từ ngôi nhà của A-bi-na-đáp trên đồi, người ta đặt Hòm của Đức Chúa Trời trên một cỗ xe mới. Hai con của A-bi-na-đáp là U-xa và A-hi-ô dẫn xe đi.
4 കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.
Họ đưa xe cùng với Hòm Giao Ước của Đức Chúa Trời đi khỏi nhà A-bi-na-đáp ở trên đồi. A-hi-ô đi trước Hòm Giao Ước.
5 ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
Đa-vít và cả nhà Ít-ra-ên hân hoan nhảy múa trước Chúa Hằng Hữu, và chơi đủ loại nhạc cụ bằng gỗ bá hương—đàn lia, đàn hạc, trống cơm, phách, và chập chõa.
6 അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.
Khi đến sân đạp lúa của Na-côn, bò kéo xe bị sẩy chân nên U-xa đưa tay ra đỡ Hòm của Đức Chúa Trời.
7 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.
Chúa Hằng Hữu nổi giận, phạt tội U-xa xúc phạm đến Hòm, và ông chết ngay bên cạnh Hòm của Đức Chúa Trời.
8 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
Đa-vít buồn phiền vì Chúa Hằng Hữu nổi giận với U-xa nên gọi nơi ấy là Phê-rết U-xa (nghĩa là “Chúa nổi thịnh nộ trên U-xa”), tên này đến nay vẫn còn.
9 അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.
Vì sợ Chúa Hằng Hữu, hôm ấy Đa-vít nói: “Làm thế nào đem Hòm của Chúa Hằng Hữu về với ta được?”
10 ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.
Vậy Đa-vít không đem Hòm của Chúa Hằng Hữu vào thành Đa-vít như đã dự tính, nhưng đem đến nhà của Ô-bết Ê-đôm, người quê ở đất Gát.
11 യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
Hòm Giao Ước của Chúa Hằng Hữu ở trong nhà của Ô-bết Ê-đôm ba tháng. Chúa ban phước lành cho Ô-bết Ê-đôm và cả gia đình ông.
12 ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
Nghe Chúa Hằng Hữu ban phước lành cho gia đình Ô-bết Ê-đôm, Đa-vít hân hoan rước Hòm về thành Đa-vít.
13 യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
Khi những người khiêng Hòm Giao Ước của Chúa Hằng Hữu đi được sáu bước, Đa-vít dâng một con bò và một con thú béo tốt làm sinh tế.
14 ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂൎണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
Ông mặc một ê-phót bằng vải gai, ra sức nhảy múa trước Chúa Hằng Hữu.
15 അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആൎപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
Và như thế, Đa-vít cùng cả nhà Ít-ra-ên rước Hòm Giao Ước của Chúa Hằng Hữu giữa tiếng reo hò và tiếng kèn vang dậy.
16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
Khi Hòm đến thành Đa-vít, Mi-canh, con gái Sau-lơ đứng bên cửa sổ thấy Vua Đa-vít nhảy múa trước Chúa Hằng Hữu, thì khinh bỉ Đa-vít.
17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.
Người ta đem Hòm Giao Ước của Chúa Hằng Hữu đặt trong lều Đa-vít vừa cất, rồi vua dâng lễ thiêu và lễ tạ ơn lên Chúa Hằng Hữu.
18 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു തീൎന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
Dâng tế lễ xong, Đa-vít nhân danh Chúa Hằng Hữu Vạn Quân chúc phước lành cho dân,
19 പിന്നെ അവൻ യിസ്രായേലിന്റെ സൎവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാൎക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
và phát quà cho họ, đàn ông cũng như đàn bà. Mỗi người nhận được một ổ bánh, một miếng thịt, và một bánh trái nho khô. Sau đó, mọi người về nhà.
20 അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോൾ ശൌലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റു ചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവു ഇന്നു എത്ര മഹത്വമുള്ളവൻ എന്നു പറഞ്ഞു.
Đa-vít cũng về nhà chúc phước lành cho gia đình mình. Mi-canh, con gái Sau-lơ, ra đón vua, mỉa mai: “Hôm nay vua Ít-ra-ên trông vẻ vang thật, ở trần trước mặt bọn nữ tì của thần dân, như một người hạ cấp vậy!”
21 ദാവീദ് മീഖളിനോടു: യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.
Đa-vít trả lời: “Trước mặt Chúa Hằng Hữu, là Đấng đã bỏ cha nàng và cả hoàng tộc để chọn ta làm vua dân tộc Ít-ra-ên của Ngài, nhất định ta phải hân hoan nhảy múa.
22 ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.
Ta sẽ làm cho mình ra hèn mọn hơn nữa, coi thường chính mình, nhưng bọn nữ tì kia vẫn tôn trọng ta!”
23 എന്നാൽ ശൌലിന്റെ മകളായ മീഖളിന്നു ജീവപൎയ്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
Vì vậy, Mi-canh không có con cho đến ngày qua đời.