< 1 രാജാക്കന്മാർ 1 >
1 ദാവീദ് രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
Vua Đa-vít đã già, tuổi cao; mặc dù người ta đắp bao nhiêu lớp áo, vua vẫn không thấy ấm.
2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാൎവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
Các cận thần vua tâu: “Xin cho phép chúng tôi đi tìm một trinh nữ để hầu hạ, săn sóc vua. Nàng sẽ nằm trong lòng vua làm cho vua ấm.”
3 അങ്ങനെ അവർ സൌന്ദൎയ്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Vậy, người ta tìm khắp nước, và họ thấy A-bi-sác, ở Su-nem, là một trinh nữ trẻ đẹp, nên đem nàng về cho vua.
4 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
Nàng rất đẹp, lo săn sóc, hầu hạ vua; nhưng vua không chăn gối với nàng.
5 അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
Lúc ấy, con của Đa-vít, Hoàng tử A-đô-ni-gia, mẹ là Hà-ghi, tuyên bố: “Ta sẽ làm vua,” rồi sắm xe ngựa và tuyển năm mươi người chạy trước mở đường.
6 അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെശേഷം ആയിരുന്നു അവൻ ജനിച്ചതു.
Bấy giờ, cha người là Vua Đa-vít, chẳng trách cứ hoặc hỏi xem con mình muốn làm gì. A-đô-ni-gia, em kế Áp-sa-lôm, là người rất đẹp trai.
7 അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു.
A-đô-ni-gia thuyết phục Tướng Giô-áp con bà Xê-ru-gia, Thầy Tế lễ A-bia-tha, họ bằng lòng theo giúp ông.
8 എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേൎന്നിരുന്നില്ല.
Tuy nhiên, Thầy Tế lễ Xa-đốc, Bê-na-gia, con Giê-hô-gia-đa, Tiên tri Na-than, Si-mê-i, Rê-i, và các dũng tướng của Đa-vít không theo A-đô-ni-gia.
9 അദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെവെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
A-đô-ni-gia đi Ên-rô-ghên dâng chiên, bò, và thú vật béo tốt làm tế lễ trên Hòn đá Xô-hê-lết. Ông mời các anh em mình, là những con trai khác của Vua Đa-vít—và tất cả quan chức Giu-đa trong triều đình đến dự.
10 എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
Tuy nhiên, ông không mời Tiên tri Na-than, Bê-na-gia, các dũng tướng, và Hoàng tử Sa-lô-môn.
11 എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
Khi ấy, Tiên tri Na-than đến nói với Bát-sê-ba, mẹ Sa-lô-môn: “Bà có nghe việc A-đô-ni-gia, con Hà-ghi, lên làm vua trong khi vua cha không biết gì không?
12 ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.
Bây giờ, tôi xin hiến kế để cứu mạng bà và mạng Sa-lô-môn, con bà.
13 നീ ദാവീദ് രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
Bà đi ngay vào cung tâu với Vua Đa-vít như sau: ‘Có phải vua đã thề với tôi rằng: “Sa-lô-môn, con bà, sẽ kế vị ta và sẽ ngồi trên ngôi ta” không? Thế sao bây giờ A-đô-ni-gia lại làm vua?’
14 നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
Trong khi bà đang nói, tôi sẽ vào xác nhận với vua những lời bà nói là đúng.”
15 അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
Bát-sê-ba vào phòng vua nằm. (Lúc ấy vua Đa-vít rất già yếu, và có A-bi-sác ở đó săn sóc vua.)
16 ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
Bát-sê-ba cúi lạy vua. Vua hỏi: “Bà muốn gì?”
17 അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.
Bà thưa: “Thưa vua, có phải vua thề trước Chúa Hằng Hữu, Đức Chúa Trời của vua, rằng: ‘Sa-lô-môn, con bà, sẽ kế vị ta và ngồi trên ngôi ta’ không?
18 ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
Thưa vua, bây giờ hóa ra A-đô-ni-gia làm vua, trong khi chúa tôi chẳng biết gì cả.
19 അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
A-đô-ni-gia tổ chức tế lễ, dâng bò, thú béo, và chiên vô số, đồng thời mời các hoàng tử, Thầy Tế lễ A-bia-tha, và Tướng Giô-áp đến dự, nhưng không mời Sa-lô-môn.
20 യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
Bây giờ, toàn dân đang ngóng trông, xem vua chỉ định ai lên ngôi kế vị.
21 അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
Còn nếu cứ để thế này, đến ngày vua an giấc với tổ tiên, con tôi là Sa-lô-môn và tôi sẽ bị đối xử như tội nhân.”
22 അവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു.
Khi bà đang nói chuyện với vua thì Tiên tri Na-than đến.
23 നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Cận thần của vua báo: “Tiên tri Na-than xin gặp vua.” Na-than vào, phủ phục cúi chào cung kính.
24 നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
Na-than nói: “Muôn tâu, có phải vua đã truyền ngôi cho A-đô-ni-gia không?
25 അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
Vì hôm nay hoàng tử đã làm lễ đăng quang và dâng tế những thú vật béo tốt, cùng mời các hoàng tử, Tướng Giô-áp, và Thầy Tế lễ A-bia-tha đến dự. Hiện nay họ đang cùng nhau ăn uống với A-đô-ni-gia và tung hô: ‘Vua A-đô-ni-gia vạn tuế!’
26 എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
Tuy nhiên, tôi cũng như Thầy Tế lễ Xa-đốc, Bê-na-gia, và Sa-lô-môn đều không được mời.
27 യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാൎയ്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
Có phải vua chủ trương việc này không? Vì không thấy vua cho chúng tôi biết ai là người kế vị và ngồi trên ngôi của vua cả.”
28 ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ് രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
Vua Đa-vít bảo: “Gọi Bát-sê-ba cho ta.” Bà trở vào đứng trước mặt vua.
29 എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
Vua thề: “Trước Chúa Hằng Hữu hằng sống, Đấng đã cứu ta khỏi mọi điều nguy hiểm,
30 നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവൎത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
ta xác nhận có thề với bà, nhân danh Chúa Hằng Hữu, Đức Chúa Trời của Ít-ra-ên rằng: ‘Sa-lô-môn, con bà, sẽ kế vị ta, ngồi trên ngôi thay ta,’ và hôm nay ta thực hiện điều ấy.”
31 അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ് രാജാവു ദീൎഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
Bát-sê-ba phủ phục, cúi mặt sát đất, và tung hô: “Đức Vua Đa-vít vạn tuế.”
32 പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
Vua truyền: “Gọi Thầy Tế lễ Xa-đốc, Tiên tri Na-than, và Bê-na-gia con Giê-hô-gia-đa vào đây.” Khi họ vào,
33 രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
vua ra lệnh: “Các ông dẫn Sa-lô-môn và các bầy tôi ta xuống Ghi-hôn. Sa-lô-môn sẽ cưỡi con la của ta mà đi.
34 അവിടെവെച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ.
Tại đó, Thầy Tế lễ Xa-đốc và Tiên tri Na-than sẽ xức dầu cho Sa-lô-môn làm vua Ít-ra-ên; và thổi kèn tung hô:
35 അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.
‘Vua Sa-lô-môn vạn tuế!’ Xong rồi, các ông sẽ theo Sa-lô-môn về đây. Sa-lô-môn sẽ lên ngồi trên ngôi ta, vì được ta chỉ định làm vua Ít-ra-ên và Giu-đa.”
36 അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
Bê-na-gia, con Giê-hô-gia-đa, đáp lời vua: “A-men! Cầu xin Chúa Hằng Hữu, Đức Chúa Trời của chúa tôi cũng phán định như thế.
37 യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
Cầu Chúa Hằng Hữu ở với Sa-lô-môn như đã ở với chúa tôi. Xin Ngài làm cho ngôi nước của Sa-lô-môn lớn hơn cả ngôi nước của Vua Đa-vít!”
38 അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
Vậy, Thầy Tế lễ Xa-đốc, Tiên tri Na-than, Bê-na-gia, những người Kê-rê-thít, và Phê-lết nâng Sa-lô-môn lên lưng con la của Vua Đa-vít và rước ông xuống Ghi-hôn.
39 സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറഞ്ഞു.
Tại đó, Xa-đốc cầm cái sừng đựng dầu lấy từ lều thánh, xức cho Sa-lô-môn. Họ thổi kèn và mọi người tung hô: “Vua Sa-lô-môn vạn tuế!”
40 പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
Sau đó, mọi người theo Sa-lô-môn trở về. Họ thổi sáo, hân hoan reo hò vang dậy cả đất.
41 അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
A-đô-ni-gia và đoàn tân khách nghe tiếng hò reo khi vừa dự tiệc xong. Tướng Giô-áp nghe tiếng kèn liền hỏi: “Trong thành có gì xảy ra ồn ào như thế?”
42 അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവൎത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
Vừa lúc đó Giô-na-than, con Thầy Tế lễ A-bia-tha đến. A-đô-ni-gia liền bảo: “Vào ngay. Anh là một dũng sĩ chắc đem tin tốt đẹp.”
43 യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
Giô-na-than nói: “Vua Đa-vít đã truyền ngôi cho Sa-lô-môn!
44 രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
Chính vua đã bảo Thầy Tế lễ Xa-đốc, Tiên tri Na-than, Bê-na-gia, con Giê-hô-gia-đa, và Phê-lết đỡ Sa-lô-môn lên cưỡi con la của vua.
45 സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
Thầy Tế lễ Xa-đốc và Tiên tri Na-than đã xức dầu cho Sa-lô-môn làm vua tại Ghi-hôn. Sau đó, họ trở về ăn mừng, làm náo động cả thành. Đó là tiếng vang các ông đã nghe.
46 അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
Sa-lô-môn lên ngồi trên ngôi,
47 രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ് രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
còn các quần thần của vua đều đến mừng Vua Đa-vít rằng: ‘Cầu xin Đức Chúa Trời làm cho Sa-lô-môn nổi danh hơn cả vua, cho ngôi nước người lớn hơn ngôi nước vua.’ Vua vẫn ở trên giường đáp lễ:
48 രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
‘Ca ngợi Chúa Hằng Hữu, Đức Chúa Trời của Ít-ra-ên, vì ngày nay Ngài cho có một người ngồi trên ngôi ta, trong khi ta còn đây để được thấy tận mắt.’”
49 ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി.
Bấy giờ, Các tân khách của A-đô-ni-gia đều sợ hãi và bỏ chạy.
50 അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
A-đô-ni-gia vì sợ Sa-lô-môn giết, nên chạy vào nắm lấy sừng bàn thờ.
51 അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻരാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വൎത്തമാനം കേട്ടു.
Người ta báo cho Sa-lô-môn hay: “A-đô-ni-gia vì sợ Vua Sa-lô-môn nên đã chạy đến nắm sừng bàn thờ và cầu xin: ‘Hôm nay vua vui lòng thề sẽ không giết tôi bằng gươm.’”
52 അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.
Sa-lô-môn nói: “Nếu anh ta chứng tỏ là một người xứng đáng, một sợi tóc cũng không mất; nhưng nếu làm điều sai trái, anh ta sẽ chết.”
53 അങ്ങനെ ശലോമോൻരാജാവു ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.
Vua Sa-lô-môn sai người đem A-đô-ni-gia ra khỏi bàn thờ. Ông đến cúi lạy trước mặt Vua Sa-lô-môn rồi vua bảo: “Anh về nhà đi.”