< 2 ശമൂവേൽ 21 >

1 ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹംനിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
И бысть глад на земли во дни Давидовы три лета, лето по лету. И вопроси Давид лица Господня и рече Господь: над Саулом и над домом его обида в смерти кровей его, понеже умертви Гаваониты.
2 രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു: - ഗിബെയോന്യർ യിസ്രായേല്യരല്ല അമോൎയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യൎക്കും യെഹൂദ്യൎക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു -
И призва царь Давид Гаваониты и рече к ним: и Гаваонитяне не суть сынове Израилевы, но токмо от остатков Аморрейских, и сынове Израилевы кляшася им: Саул же взыска поразити я, внегда поревновати ему по сынех Израилевых и Иудиных.
3 ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
И рече Давид ко Гаваонитяном: что сотворю вам? И чим умолю, да благословите достояние Господне?
4 ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാൎയ്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
И реша ему Гаваонитяне: несть нам сребра или злата со Саулом и с домом его, и несть нам мужа умертвити от всего Израиля. И рече: что вы глаголете, и сотворю вам?
5 അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
И реша ко царю: мужа, иже соверши над нами и погна ны, иже умысли потребити ны, потребим его, да не будет во всех пределех Израилевых:
6 ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
дадите нам седмь мужей от сынов его, и повесим их на солнце Господеви в Гаваоне Саули избранных Господних. И рече царь: аз дам.
7 എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
И пощаде царь Мемфивосфеа, сына Ионафаня сына Сауля, клятвы ради Господни, яже посреде их и посреде Давида и посреде Ионафана сына Сауля.
8 അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അൎമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബൎസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
И взя царь два сына Ресфы дщере Аиа, подложницы Саули, ихже роди Саулу, Ермониа и Мемфивосфеа, и пять сынов Мелхолы дщере Саули ихже роди Есдриилу сыну Верзеллиа Моулафиева,
9 അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
и даде их в руки Гаваонитом. И повесиша я на солнце на горе пред Господем, и падоша тамо сии седмь вкупе: тии же умроша во днех жатвы первых, в начале жатвы ячменя.
10 അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
И взя Ресфа дщи Аиина вретище, и потче е себе при камени, в начале жатвы ячменя дондеже снидоша на них воды Божия с небесе, и не даде птицам небесным днем почити на них, ниже зверем земным нощию.
11 ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
И поведаша Давиду вся елика сотвори Ресфа дщерь Аиа, подложница Сауля. И истлеша, и взя я Дан сын Иой, иже от исчадий исполиновых.
12 ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.
И иде Давид, и взя кости Саули и кости Ионафана сына его от мужей сынов Иависа Галаадскаго, иже украдоша их от стогны Вефсани, зане повесиша их тамо иноплеменницы в день, в оньже поразиша иноплеменницы Саула в Гелвуи.
13 അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
И вознесе Давид кости Саули оттуду и кости Ионафана сына его, и собра кости повешеных на солнце:
14 ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാൎത്ഥനയെ കേട്ടരുളി.
и погребоша кости Саули и кости Ионафана сына его, и кости повешеных на солнце, в земли Вениаминове, при Краи во гробе Киса отца его, и сотвориша вся елика заповеда царь. И послуша Бог земли по сих.
15 ഫെലിസ്ത്യൎക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളൎന്നു പോയി.
И бысть паки брань иноплеменником со Израилтяны. И сниде Давид и отроцы его с ним, и бишася со иноплеменники: и утрудися Давид.
16 അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾഅരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
И Иесвий, иже бе от внук Рафаних, (у негоже) бе вес копия его триста сикль веса медяна, и той бе препоясан оружием, и хотяше поразити Давида.
17 എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‌വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
И поможе ему Авесса сын Саруин, и избави Давида Авесса, и порази иноплеменника, и умертви его. Тогда кляшася мужие Давидовы, глаголюще: не изыдеши ктому с нами на брань, да не угасиши светилника Израилева.
18 അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
И бысть по сих еще брань в Гефе со иноплеменники: тогда порази Совохей иже от Асофы собранныя внуки Гигантовы.
19 ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
И бысть паки брань в Роме со иноплеменники: и порази Елеанан сын Ариоргима Вифлеемлянин Голиафа иже от Геффеа, и древо копия его бысть аки навой ткущих.
20 പിന്നെയും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീൎഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
И бысть паки брань в Гефе: и бе муж от мадона, и персты рук его и персты ног его по шести, числом двадесять четыри: и той родися от Рафы,
21 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
и уничижи Израиля: и уби его Ионафан сын Сафая брата Давидова.
22 ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.
Четыри сии родишася внуцы Гигантовы рафе в Гефе, и падоша от руку Давидову и от руку рабов его.

< 2 ശമൂവേൽ 21 >