< 2 ശമൂവേൽ 20 >

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
И тамо бяше сын беззаконный, имя же ему Савей, сын Вохоров, муж Иеминиов, и воструби трубою рожаною и рече: несть нам части в Давиде, ниже наследия нам в сыне Иессееве: (возвратитеся, ) мужие Израилтестии, в селения ваша.
2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേൎന്നു; യെഹൂദാപുരുഷന്മാരോ യോൎദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേൎന്നുനടന്നു.
И отступиша вси мужие Израилевы от Давида вслед Савеа сына Вохорова: мужие же Иудины прилепишася к царю своему от Иордана даже и до Иерусалима.
3 ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാൎപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപൎയ്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
И вниде Давид в дом свой во Иерусалим, и взя царь десять жен подложниц своих, яже остави стрещи дом, и даде их в дом стражбы: и препита их, и (оттоле) не вниде к ним: и беша храними до дне смерти своея, вдовски живущя.
4 അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
И рече царь ко Амессаю: созови ми мужы Иудины в три дни, ты же зде стани.
5 അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
И пойде Амессай созвати мужей Иудиных, и умедли от времене, в неже повеле ему Давид.
6 എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
И рече Давид ко Авессе: ныне зло сотворит нам Савей сын Вохорь паче Авессалома: и ныне ты поими с собою отроки господина своего, и пожени вслед его, да не како обрящет себе грады тверды и застенится от очес наших.
7 അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
И изыдоша вслед его Авесса и мужие Иоавли, и Хереффи и Фелеффи и вси сильнии, и изыдоша из Иерусалима гнати вслед Савеа сына Вохорова.
8 അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവൎക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.
И тии (бяху) у камене великаго, иже в Гаваоне, и Амессай вниде пред ними: Иоав же препоясан ризами одеяния своего, и верху того препоясан мечем припряженым при чреслех его в ножнах его, и егда отиде, и мечь изсунуся и паде.
9 യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
И рече Иоав Амессаю: здрав ли еси, брате? И взя Иоав рукою десною за браду Амессаеву лобзати его:
10 എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോൎത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടൎന്നു.
Амессай же не побрежеся меча, иже в руце Иоавли: и удари его Иоав мечем в чресла его, и излияся чрево его на землю, и не повтори ему, и умре (Амессай). Иоав же и Авесса брат его гнаста вслед Савеа сына Вохоря.
11 യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
И муж ста над ним от отрок Иоавлих и рече: кто хощет (быти) Иоавль, и кто Давидов, вслед Иоава (да идет).
12 അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
Амессай же мертв валяшеся в крови посреде пути. И виде муж, яко остановляхуся над ним вси людие, и соврати Амессая с пути на село, и возложи на него ризу, понеже видяше всякаго приходяща над ним стоявша:
13 അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
и бысть егда принесе от пути, преидоша вси мужие Израилевы вслед Иоава, еже гнати вслед Савеа сына Вохоря.
14 എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേൎയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
И сей пройде вся колена Израилева во Авель и во Вефмаху: и вси в Харре, и вси грады собрашася, и идоша вслед его,
15 മറ്റവർ വന്നു ബേത്ത്-മാഖയോടു ചേൎന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
и приидоша и ополчишася на него окрест во Авели и во Вефмахе: и насыпаша землю ко граду, и ста на предстении: и вси людие иже со Иоавом помышляху низложити стену (градскую).
16 അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
И возопи жена мудрая со стены и рече: слышите, слышите, рцыте ныне Иоаву, да приближится до зде, и возглаголю к нему.
17 അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
И приближися к ней (Иоав), и рече жена: ты ли еси Иоав? Он же рече: аз. И рече ему: послушай словес рабы твоея. И рече Иоав: послушаю, аз есмь.
18 എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാൎയ്യം തീൎക്കുകയും ചെയ്ക പതിവായിരുന്നു.
И рече глаголющи: слово глаголаша в первых, глаголюще: вопрошаемь вопрошен бысть во Авели и в Дане, аще оскудеша, яже положиша вернии Израилевы: вопрошающе да вопросят во Авели, и тако рече, аще оскудеша:
19 ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
аз есмь мирная утверждений Израилевых, ты же ищеши умертвити град и матерь градов Израилевых: и почто потопляеши достояние Господне?
20 അതിന്നു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‌വാൻ എനിക്കു ഒരിക്കലും സംഗതിയാകരുതേ.
И отвеща Иоав и рече: милостив мне, милостив мне, аще потоплю и аще разрушу:
21 കാൎയ്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ് രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
не тако слово, яко муж с горы Ефремли, Савей сын Вохорь имя ему, и воздвиже руку свою на царя Давида: дадите ми того единаго, и отиду от града. И рече жена ко Иоаву: се, глава его свержется к тебе со стены.
22 അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
И вниде жена ко всем людем и глагола ко всему граду мудростию своею, отяти главу Савеа сына Вохоря. И отсекоша главу Савеа сына Вохоря, и свергоша ю ко Иоаву. И Иоав воструби в трубу, и разыдошася мужие от града вси в селения своя. Иоав же возвратися во Иерусалим ко царю.
23 യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.
И (бе) Иоав над всею силою Израилевою, и Ванеа сын Иодаев над Хереффи и над Фелеффи,
24 അദോരാം ഊഴിയവേലക്കാൎക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
Адонирам же над данми, и Иосафат сын Ахилуфов воспоминаяй,
25 ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
и Суса книгочий, Садок же и Авиафар иерее,
26 യായീൎയ്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
Ирас же Иаринь бысть жрец Давидов.

< 2 ശമൂവേൽ 20 >