< യോഹന്നാൻ 3 >

1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
ⲁ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲢⲰⲘⲒ ⲆⲈ ⲈⲂⲞⲖ ϦⲈⲚⲚⲒⲪⲀⲢⲒⲤⲈⲞⲤ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲚⲒⲔⲞⲆⲎⲘⲞⲤ ⲞⲨⲀⲢⲬⲰⲚ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ.
2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
ⲃ̅ⲪⲀⲒ ⲀϤⲒ ϨⲀ ⲒⲎⲤⲞⲨⲤ ⲚⲈϪⲰⲢϨ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲢⲀⲂⲂⲒ ⲦⲈⲚⲈⲘⲒ ϪⲈ ⲈⲦⲀⲔⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲚⲢⲈϤϮⲤⲂⲰ ⲘⲘⲞⲚ ϢϪⲞⲘ ⲄⲀⲢ ⲚϨⲖⲒ ⲈⲈⲢ ⲚⲀⲒⲘⲎⲒⲚⲒ ⲈⲦⲈⲔⲒⲢⲒ ⲘⲘⲰⲞⲨ ⲀⲢⲈϢⲦⲈⲘ ⲪⲚⲞⲨϮ ϢⲰⲠⲒ ⲚⲈⲘⲀϤ.
3 യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
ⲅ̅ⲀϤⲈⲢⲞⲨⲰ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲀⲨϢⲦⲈⲘⲘⲈⲤ ⲞⲨⲢⲰⲘⲒ ⲚⲔⲈⲤⲞⲠ ⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲚⲀⲨ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
4 നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
ⲇ̅ⲠⲈϪⲈ ⲚⲒⲔⲞⲆⲎⲘⲞⲤ ⲚⲀϤ ϪⲈ ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲚⲦⲞⲨⲘⲈⲤ ⲞⲨⲢⲰⲘⲒ ⲚⲔⲈⲤⲞⲠ ⲘⲈⲚⲈⲚⲤⲀ ⲐⲢⲈϤⲈⲢϦⲈⲖⲖⲞ ⲘⲎ ⲞⲨⲞⲚ ϢϪⲞⲘ ⲈⲐⲢⲈϤϢⲈ ⲚⲀϤ ⲈϦⲞⲨⲚ ⲈⲐⲚⲈϪⲒ ⲚⲦⲈⲦⲈϤⲘⲀⲨ ⲘⲪⲘⲀϨ ⲤⲞⲠ ⲂⲞⲨⲞϨ ⲚⲦⲞⲨⲘⲀⲤϤ.
5 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
ⲉ̅ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲀⲨϢⲦⲈⲘⲘⲈⲤ ⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲞⲨⲘⲰⲞⲨ ⲚⲈⲘ ⲞⲨⲠⲚⲈⲨⲘⲀⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲒ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
ⲋ̅ⲠⲒⲘⲒⲤⲒ ⲈⲂⲞⲖ ϦⲈⲚⲦⲤⲀⲢⲜ ⲞⲨⲤⲀⲢⲜ ⲠⲈ ⲠⲒⲘⲒⲤⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀⲞⲨⲠⲚⲈⲨⲘⲀⲠⲈ.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
ⲍ̅ⲘⲠⲈⲢⲈⲢϢⲪⲎⲢⲒ ϪⲈ ⲀⲒϪⲞⲤ ⲚⲀⲔ ϪⲈ ϨⲰϮ ⲚⲦⲞⲨⲘⲈⲤ ⲐⲎⲚⲞⲨ ⲚⲔⲈⲤⲞⲠ.
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
ⲏ̅ⲠⲒⲠⲚⲈⲨⲘⲀϤⲚⲒϤⲒ ⲈⲪⲘⲀ ⲈⲦⲈϨⲚⲀϤ ⲞⲨⲞϨ ⲔⲤⲰⲦⲈⲘ ⲈⲦⲈϤⲤⲘⲎ ⲀⲖⲖⲀ ⲔⲈⲘⲒ ⲀⲚ ϪⲈ ⲀϤⲚⲎⲞⲨ ⲈⲂⲞⲖ ⲐⲰⲚ ⲞⲨⲞϨ ⲈϤⲚⲀ ⲈⲐⲰⲚ ⲪⲀⲒ ⲠⲈ ⲘⲪⲢⲎϮ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲞⲨⲘⲒⲤⲒ ⲘⲘⲞϤ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀ.
9 നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
ⲑ̅ⲀϤⲈⲢⲞⲨⲰ ⲚϪⲈⲚⲒⲔⲞⲆⲎⲘⲞⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲚⲦⲈⲚⲀⲒ ϢⲰⲠⲒ.
10 യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
ⲓ̅ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲤⲀϦ ⲘⲠⲒⲤⲖ ⲞⲨⲞϨ ⲚⲀⲒ ⲔⲈⲘⲒ ⲈⲢⲰⲞⲨ ⲀⲚ.
11 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
ⲓ̅ⲁ̅ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲪⲎ ⲈⲦⲈⲚⲤⲰⲞⲨⲚ ⲘⲘⲞϤ ⲦⲈⲚⲤⲀϪⲒ ⲘⲘⲞϤ ⲞⲨⲞϨ ⲪⲎ ⲈⲦⲈⲚⲚⲀⲨ ⲈⲢⲞϤ ⲦⲈⲚⲈⲢⲘⲈⲐⲢⲈ ⲘⲘⲞϤ ⲞⲨⲞϨ ⲦⲈⲚⲘⲈⲦⲘⲈⲐⲢⲈ ⲦⲈⲦⲈⲚϬⲒ ⲘⲘⲞⲤ ⲀⲚ.
12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
ⲓ̅ⲃ̅ⲒⲤϪⲈ ⲀⲒϪⲈ ⲚⲀ ⲠⲔⲀϨⲒ ⲚⲰⲦⲈⲚ ⲘⲠⲈⲦⲈⲚⲚⲀϨϮ ⲠⲰⲤ ⲀⲒϢⲀⲚϪⲈ ⲚⲀ ⲦⲪⲈ ⲚⲰⲦⲈⲚ ⲦⲈⲦⲈⲚⲚⲀϨϮ.
13 സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
ⲓ̅ⲅ̅ⲞⲨⲞϨ ⲘⲠⲈ ϨⲖⲒ ϢⲈ ⲚⲀϤ ⲈⲠϢⲰⲒ ⲈⲦⲪⲈ ⲈⲂⲎⲖ ⲈⲪⲎ ⲈⲦⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲦⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲠⲈ ⲪⲎ ⲈⲦϢⲞⲠ ϦⲈⲚⲦⲪⲈ.
14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
ⲓ̅ⲇ̅ⲞⲨⲞϨ ⲘⲪⲢⲎϮ ⲈⲦⲀ ⲘⲰⲨⲤⲎⲤ ϬⲈⲤ ⲠⲒϨⲞϤ ⲚϨⲢⲎⲒ ϨⲒ ⲠϢⲀϤⲈ ⲠⲀⲒⲢⲎϮ ϨⲰϮ ⲠⲈ ⲚⲦⲞⲨϬⲈⲤ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ
15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (aiōnios g166)
ⲓ̅ⲉ̅ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϬⲒ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (aiōnios g166)
ⲓ̅ⲋ̅ⲠⲀⲒⲢⲎϮ ⲄⲀⲢ ⲀⲪⲚⲞⲨϮ ⲘⲈⲚⲢⲈ ⲠⲒⲔⲞⲤⲘⲞⲤ ϨⲰⲤⲦⲈ ⲠⲈϤϢⲎⲢⲒ ⲘⲘⲀⲨⲀⲦϤ ⲚⲦⲈϤⲦⲎⲒϤ ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϢⲦⲈⲘⲦⲀⲔⲞ ⲀⲖⲖⲀ ⲚⲦⲈϤϬⲒ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
ⲓ̅ⲍ̅ⲚⲈⲦⲀ ⲪⲚⲞⲨϮ ⲄⲀⲢ ⲀⲚ ⲞⲨⲰⲢⲠ ⲘⲠⲈϤϢⲎ ⲢⲒ ⲈⲠⲒⲔⲞⲤⲘⲞⲤ ϨⲒⲚⲀ ⲚⲦⲈϤϮϨⲀⲠ ⲈⲠⲒⲔⲞⲤⲘⲞⲤ ⲀⲖⲖⲀ ϨⲒⲚⲀ ⲚⲦⲈⲠⲒⲔⲞⲤⲘⲞⲤ ⲚⲞϨⲈⲘ ⲈⲂⲞⲖ ϨⲒⲦⲞⲦϤ.
18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ⲓ̅ⲏ̅ⲪⲎ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲤⲈⲚⲀϮϨⲀⲠ ⲈⲢⲞϤ ⲀⲚ ⲪⲎ ⲆⲈ ⲈⲦⲈⲚϤⲚⲀϨϮ ⲈⲢⲞϤ ⲀⲚ ϨⲎⲆⲎ ⲀⲨⲞⲨⲰ ⲈⲨϮϨⲀⲠ ⲈⲢⲞϤ ϪⲈ ⲘⲠⲈϤⲚⲀϨϮ ⲈⲪⲢⲀⲚ ⲘⲠⲒⲘⲞⲚⲞⲄⲈⲚⲎⲤ ⲚϢⲎⲢⲒ ⲚⲦⲈⲪⲚⲞⲨϮ.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
ⲓ̅ⲑ̅ⲪⲀⲒ ⲠⲈ ⲠⲒϨⲀⲠ ϪⲈ ⲠⲒⲞⲨⲰⲒⲚⲒ ⲀϤⲒ ⲈⲠⲒⲔⲞⲤⲘⲞⲤ ⲞⲨⲞϨ ⲚⲒⲢⲰⲘⲒ ⲀⲨⲘⲈⲚⲢⲈ ⲠⲒⲬⲀⲔⲒ ⲘⲀⲖⲖⲞⲚ ⲈϨⲞⲦⲈ ⲠⲒⲞⲨⲰⲒⲚⲒ ⲚⲞⲨϨⲂⲎⲞⲨⲒ ⲄⲀⲢ ⲚⲀⲨϨⲰⲞⲨ ⲠⲈ.
20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
ⲕ̅ⲞⲨⲞⲚ ⲄⲀⲢ ⲚⲒⲂⲈⲚ ⲈⲦⲒⲢⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ ϤⲘⲞⲤϮ ⲘⲠⲒⲞⲨⲰⲒⲚⲒ ⲞⲨⲞϨ ⲘⲠⲀϤⲒ ϨⲀ ⲠⲒⲞⲨⲰⲒⲚⲒ ϨⲒⲚⲀ ⲚⲦⲞⲨϢⲦⲈⲘⲤⲞϨⲒ ⲚⲚⲈϤϨⲂⲎⲞⲨⲒ ϪⲈ ⲤⲈϨⲰⲞⲨ.
21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.
ⲕ̅ⲁ̅ⲪⲎ ⲆⲈ ⲈⲦⲒⲢⲒ ⲚϮⲘⲈⲐⲘⲎⲒ ϢⲀϤⲒ ϨⲀ ⲠⲒⲞⲨⲰⲒⲚⲒ ϨⲒⲚⲀ ⲚⲦⲞⲨⲞⲨⲰⲚϨ ⲈⲂⲞⲖ ⲚϪⲈⲚⲈϤϨⲂⲎⲞⲨⲒ ϪⲈ ⲈⲦⲀϤⲀⲒⲦⲞⲨ ϦⲈⲚⲪⲚⲞⲨϮ.
22 അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
ⲕ̅ⲃ̅ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲆⲈ ⲀϤⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲚⲈⲘ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲈⲠⲔⲀϨⲒ ⲚⲦⲈϮⲒⲞⲨⲆⲈⲀ ⲞⲨⲞϨ ⲚⲀϤⲬⲎ ⲘⲘⲀⲨ ⲚⲈⲘⲰⲞⲨ ⲠⲈ ⲈϤϮⲰⲘⲤ.
23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
ⲕ̅ⲅ̅ⲚⲀⲢⲈ ⲠⲔⲈⲒⲰⲀⲚⲚⲎⲤ ⲆⲈ ϮⲰⲘⲤ ⲠⲈ ϦⲈⲚⲈⲚⲰⲚ ϦⲀⲦⲈⲚ ⲤⲀⲖⲒⲘ ϪⲈ ⲚⲈⲞⲨⲞⲚ ⲞⲨⲘⲎϢ ⲘⲘⲰⲞⲨ ⲘⲘⲀⲨ ⲞⲨⲞϨ ⲚⲀⲨⲚⲎⲞⲨ ⲞⲨⲞϨ ⲚⲀⲨϬⲒⲰⲘⲤ ⲠⲈ
24 അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
ⲕ̅ⲇ̅ⲚⲈ ⲘⲠⲀⲦⲞⲨϨⲒⲞⲨⲒ ⲆⲈ ⲚⲒⲰⲀⲚⲚⲎⲤ ⲈⲠϢⲦⲈⲔⲞ ⲠⲈ.
25 യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
ⲕ̅ⲉ̅ⲀⲤϢⲰⲠⲒ ⲞⲨⲚ ⲚϪⲈⲞⲨⲌⲎⲦⲎⲤⲒⲤ ⲈⲂⲞⲖ ϦⲈⲚⲚⲒⲘⲀⲐⲎⲦⲎⲤ ⲚⲦⲈⲒⲰⲀⲚⲚⲎⲤ ⲚⲈⲘ ⲚⲒⲒⲞⲨⲆⲀⲒ ⲈⲐⲂⲈ ⲞⲨⲦⲞⲨⲂⲞ
26 അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
ⲕ̅ⲋ̅ⲞⲨⲞϨ ⲀⲨⲒ ϨⲀ ⲒⲰⲀⲚⲚⲎⲤ ⲠⲈϪⲰⲞⲨ ⲚⲀϤ ϪⲈ ⲢⲀⲂⲂⲒ ⲪⲎ ⲈⲦⲬⲎ ⲚⲈⲘⲀⲔ ϨⲒⲘⲎⲢ ⲘⲠⲒⲒⲞⲢⲆⲀⲚⲎⲤ ⲪⲎ ⲚⲐⲞⲔ ⲈⲦⲈⲔⲈⲢⲘⲈⲐⲢⲈ ϦⲀⲢⲞϤ ϨⲎⲠⲠⲈ ⲒⲤ ⲪⲀⲒ ϤϮⲰⲘⲤ ⲞⲨⲞϨ ⲤⲈⲚⲎⲞⲨ ϨⲀⲢⲞϤ ⲦⲎⲢⲞⲨ.
27 അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
ⲕ̅ⲍ̅ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲰⲀⲚⲚⲎⲤ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲘⲘⲞⲚ ϢϪⲞⲘ ⲚⲦⲈⲞⲨⲢⲰⲘⲒ ϬⲒ ϨⲖⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲘⲘⲀⲨⲀⲦϤ ⲀⲨϢⲦⲈⲘⲦⲎ ⲒⲤ ⲚⲀϤ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ.
28 ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
ⲕ̅ⲏ̅ⲚⲐⲰⲦⲈⲚ ⲦⲈⲦⲈⲚⲈⲢⲘⲈⲐⲢⲈ ⲚⲎⲒ ϪⲈ ⲀⲒϪⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲀⲚⲞⲔ ⲀⲚ ⲠⲈ ⲠⲬⲢⲒⲤⲦⲞⲤ ⲀⲖⲖⲀ ϪⲈ ⲈⲦⲀⲨⲦⲀⲞⲨⲞⲒ ϦⲀϪⲰϤ ⲘⲪⲎ.
29 മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
ⲕ̅ⲑ̅ⲪⲎ ⲈⲦⲈ ϮϢⲈⲖⲈⲦ ⲚⲦⲞⲦϤ ⲚⲐⲞϤ ⲠⲈ ⲠⲒⲠⲀⲦϢⲈⲖⲈⲦ ⲠϢⲪⲎⲢ ⲆⲈ ⲘⲠⲒⲠⲀⲦϢⲈⲖⲈⲦ ⲠⲈⲦⲞϨⲒ ⲈⲢⲀⲦϤ ⲠⲈ ⲞⲨⲞϨ ⲈϤⲤⲰⲦⲈⲘ ⲈⲢⲞϤ ϦⲈⲚⲞⲨⲢⲀϢⲒ ϤⲢⲀϢⲒ ⲈⲐⲂⲈ ⲦⲤⲘⲎ ⲚⲦⲈⲠⲒⲠⲀⲦϢⲈⲖⲈⲦ ⲪⲀⲒ ⲞⲨⲚ ⲠⲈ ⲠⲀⲢⲀϢⲒ ⲀⲚⲞⲔ ⲀϤϪⲰⲔ ⲈⲂⲞⲖ.
30 അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
ⲗ̅ϨⲰϮ ⲞⲨⲚ ⲚⲦⲈⲪⲎ ⲀⲒⲀⲒ ⲀⲚⲞⲔ ⲆⲈ ⲚⲦⲀⲐⲈⲂⲒⲞ.
31 മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
ⲗ̅ⲁ̅ⲪⲎ ⲈⲐⲚⲎⲞⲨ ⲈⲂⲞⲖ ⲈⲠϢⲰⲒ ϤⲤⲀⲠϢⲰⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲠⲒⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲞⲨⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲠⲈ ⲞⲨⲞϨ ϢⲀϤⲤⲀϪⲒ ⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲪⲎ ⲈⲐⲚⲎⲞⲨ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ϤⲤⲀⲠϢⲰⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ.
32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
ⲗ̅ⲃ̅ⲪⲎ ⲈⲦⲀϤⲚⲀⲨ ⲈⲢⲞϤ ⲞⲨⲞϨ ⲈⲦⲀϤⲤⲞⲐⲘⲈϤ ⲪⲀⲒ ⲈⲦⲈϤⲈⲢⲘⲈⲐⲢⲈ ⲘⲘⲞϤ ⲞⲨⲞϨ ⲦⲈϤⲘⲈⲦⲘⲈⲐⲢⲈ ⲘⲘⲞⲚ ϨⲖⲒ ϬⲒ ⲘⲘⲞⲤ.
33 അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.
ⲗ̅ⲅ̅ⲪⲎ ⲈⲐⲚⲀϬⲒ ⲚⲦⲈϤⲘⲈⲦⲘⲈⲐⲢⲈ ⲪⲀⲒ ⲀϤⲈⲢⲤⲪⲢⲀⲄⲒⲌⲒⲚ ϪⲈ ⲪⲚⲞⲨϮ ⲞⲨⲐⲘⲎⲒ ⲠⲈ.
34 ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
ⲗ̅ⲇ̅ⲪⲎ ⲄⲀⲢ ⲈⲦⲀ ⲪⲚⲞⲨϮ ⲞⲨⲞⲢⲠϤ ⲚⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈϤⲤⲀϪⲒ ⲘⲘⲰⲞⲨ ⲚⲀⲢⲈ ⲪⲚⲞⲨϮ ⲄⲀⲢ ⲀⲚ ϮⲘⲠⲒⲠⲚⲈⲨⲘⲀϦⲈⲚⲞⲨϢⲒ.
35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
ⲗ̅ⲉ̅ⲪⲒⲰⲦ ⲘⲈⲒ ⲘⲠϢⲎⲢⲒ ⲞⲨⲞϨ ϨⲰⲂ ⲚⲒⲂⲈⲚ ⲀϤⲦⲎⲒⲦⲞⲨ ⲈϦⲢⲎⲒ ⲈⲚⲈϤϪⲒϪ.
36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (aiōnios g166)
ⲗ̅ⲋ̅ⲪⲎ ⲈⲐⲚⲀϨϮ ⲈⲠⲒϢⲎⲢⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ ⲪⲎ ⲆⲈ ⲈⲦⲞⲒ ⲚⲀⲦⲐⲰⲦ ⲚϨⲎⲦ ⲈⲠⲒϢⲎⲢⲒ ⲚⲚⲈϤⲚⲀⲨ ⲈⲠⲰⲚϦ ⲀⲖⲖⲀ ⲠϪⲰⲚⲦ ⲘⲪⲚⲞⲨϮ ⲈϤⲈϢⲰⲠⲒ ϨⲒϪⲰϤ. (aiōnios g166)

< യോഹന്നാൻ 3 >