< Proverbiorum 20 >
1 Luxuriosa res, vinum, et tumultuosa ebrietas: quicumque his delectatur, non erit sapiens.
൧വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
2 Sicut rugitus leonis, ita et terror regis: qui provocat eum, peccat in animam suam.
൨രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
3 Honor est homini, qui separat se a contentionibus: omnes autem stulti miscentur contumeliis.
൩കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
4 Propter frigus piger arare noluit: mendicabit ergo aestate, et non dabitur illi.
൪മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5 Sicut aqua profunda, sic consilium in corde viri: sed homo sapiens exhauriet illud.
൫മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
6 Multi homines misericordes vocantur: virum autem fidelem quis inveniet?
൬മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?
7 Iustus, qui ambulat in simplicitate sua, beatos post se filios derelinquet.
൭പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.
8 Rex, qui sedet in solio iudicii, dissipat omne malum intuitu suo.
൮ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.
9 Quis potest dicere: Mundum est cor meum, purus sum a peccato?
൯ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം?
10 Pondus et pondus, mensura et mensura: utrumque abominabile est apud Deum.
൧൦രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.
11 Ex studiis suis intelligitur puer, si munda et recta sint opera eius.
൧൧ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം.
12 Aurem audientem, et oculum videntem, Dominus fecit utrumque.
൧൨കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13 Noli diligere somnum, ne te egestas opprimat: aperi oculos tuos, et saturare panibus.
൧൩ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും.
14 Malum est, malum est, dicit omnis emptor: et cum recesserit, tunc gloriabitur.
൧൪വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
15 Est aurum, et multitudo gemmarum: vas autem pretiosum labia scientiae.
൧൫പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
16 Tolle vestimentum eius, qui fideiussor extitit alieni, et pro extraneis aufer pignus ab eo.
൧൬അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.
17 Suavis est homini panis mendacii: et postea implebitur os eius calculo.
൧൭വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും.
18 Cogitationes consiliis roborantur: et gubernaculis tractanda sunt bella.
൧൮പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
19 Ei, qui revelat mysteria, et ambulat fraudulenter, et dilatat labia sua, ne commiscearis.
൧൯നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.
20 Qui maledicit patri suo, et matri, extinguetur lucerna eius in mediis tenebris.
൨൦ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21 Hereditas, ad quam festinatur in principio, in novissimo benedictione carebit.
൨൧ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
22 Ne dicas: Reddam malum: expecta Dominum, et liberabit te.
൨൨ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
23 Abominatio est apud Dominum pondus et pondus: statera dolosa non est bona.
൨൩രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.
24 A Domino diriguntur gressus viri: quis autem hominum intelligere potest viam suam?
൨൪മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
25 Ruina est homini devotare sanctos, et post vota retractare.
൨൫“ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
26 Dissipat impios rex sapiens, et incurvat super eos fornicem.
൨൬ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
27 Lucerna Domini spiraculum hominis, quae investigat omnia secreta ventris.
൨൭മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.
28 Misericordia, et veritas custodiunt regem, et roboratur clementia thronus eius.
൨൮ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29 Exultatio iuvenum, fortitudo eorum: et dignitas senum canities.
൨൯യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30 Livor vulneris absterget mala: et plagae in secretioribus ventris.
൩൦ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.