< Psalmi 112 >
1 Aleluja! ALEF Blago čovjeku koji se boji Jahve BET i koji uživa u naredbama njegovim:
൧യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 GIMEL moćno će mu biti na zemlji potomstvo, DALET na pravednu će pokoljenju počivati blagoslov.
൨അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 HE Blagostanje i bogatstvo bit će u domu njegovu, VAU njegova pravednost ostaje dovijeka.
൩ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 ZAJIN Čestitima sviće k'o svjetlost u tami: HET blag, milosrdan i pravedan Jahve.
൪നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 TET Dobro je čovjeku koji je milostiv i daje u zajam, JOD koji poslove svoje obavlja pravedno.
൫കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
6 KAF Dovijeka neće on posrnuti: LAMED u vječnome će spomenu biti pravednik.
൬അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
7 MEM Žalosne se vijesti neće bojati, NUN mirno je njegovo srce uzdajuć' se u Jahvu.
൭ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8 SAMEK Hrabro mu je srce, ničeg se ne boji, AJIN neprijatelje svoje prezire.
൮അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 PE On prosipa, daje sirotinji: SADE pravednost njegova ostaje dovijeka, KOF njegovo će se čelo slavno uzdići.
൯അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 REŠ Ljutito će to gledati bezbožnik, ŠIN škrgutat će zubima i venuti, TAU propast će želja opakih.
൧൦ദുഷ്ടൻ അത് കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.