< Psalmi 113 >
1 Aleluja! Hvalite, sluge Jahvine, hvalite ime Jahvino!
൧യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
2 Blagoslovljeno ime Jahvino sada i dovijeka!
൨യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
3 Od istoka sunca do zalaska hvaljeno bilo ime Jahvino!
൩സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4 Uzvišen je Jahve nad sve narode, slava njegova nebesa nadvisuje.
൪യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
5 Tko je kao Jahve, Bog naš, koji u visinama stoluje
൫ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
6 i gleda odozgo nebo i zemlju?
൬ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
7 Podiže iz prašine uboga, iz gliba vadi siromaha
൭ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
8 da ga posadi s prvacima, s prvacima svoga naroda.
൮പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
9 Nerotkinji daje da u domu stanuje kao radosna majka djece brojne.
൯ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.