Preface
Read
+
Publisher
Nainoia, Inc.
PO Box 462, Bellefonte, PA 16823
(814) 470-8028
Nainoia Inc, Publisher
LinkedIn/NAINOIA-INC
Third Party Publisher Resources
Request Custom Formatted Verses
Please contact us below
Submit your proposed corrections
I understand that the Aionian Bible republishes public domain and Creative Commons Bible texts and that volunteers may be needed to present the original text accurately. I also understand that apocryphal text is removed and most variant verse numbering is mapped to the English standard. I have entered my corrections under the verse(s) below. Proposed corrections to the Malayalam Contemporary Bible, Psalms Chapter 99 https://www.AionianBible.org/Bibles/Malayalam---Contemporary/Psalms/99 1) യഹോവ വാഴുന്നു, രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ; അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു ഭൂമി പ്രകമ്പനംകൊള്ളട്ടെ. 2) യഹോവ സീയോനിൽ ഉന്നതനാകുന്നു; അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു. 3) അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ— അവിടന്ന് പരിശുദ്ധനാകുന്നു. 4) രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു— അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു. 5) നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ; അവിടന്ന് പരിശുദ്ധനാകുന്നു. 6) അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു, അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും; അവർ യഹോവയെ വിളിച്ചപേക്ഷിച്ചു അവിടന്ന് അവർക്ക് ഉത്തരമരുളി. 7) മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി; അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു. 8) ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്ന് അവർക്ക് ഉത്തരമരുളി; ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ. 9) നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ, കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു. Additional comments?
Refresh Captcha
The world's first Holy Bible un-translation!