< Psalms 118 >
1 Ẹ fi ọpẹ́ fún Olúwa, nítorí tí ó dára; àánú rẹ̀ dúró láéláé.
൧യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
2 Jẹ́ kí Israẹli wí pé: “Àánú rẹ̀ dúró láéláé”.
൨ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
3 Jẹ́ kí ilé Aaroni wí pé: “Àánú rẹ̀ dúró láéláé”.
൩ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
4 Jẹ́ kí àwọn tí ó bẹ̀rù Olúwa wí pé: “Àánú rẹ̀ dúró láéláé.”
൪ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
5 Nínú ìrora mi, mo sọkún sí Olúwa, ó sì dá mi lóhùn nípa pé ó tú mi sílẹ̀.
൫ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 Olúwa ń bẹ fún èmi; èmi kì yóò bẹ̀rù. Kí ni ènìyàn lè ṣe sí mi?
൬യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
7 Olúwa ń bẹ fún mi; òun ni olùrànlọ́wọ́ mi. Nítorí náà ni èmi ó ṣe rí ìṣẹ́gun mi lórí àwọn tí ó kórìíra mi.
൭എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
8 Ó dára láti máa gbẹ́kẹ̀lé Olúwa ju àti gbẹ́kẹ̀lé ènìyàn lọ.
൮മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
9 Ó dára láti máa gbẹ́kẹ̀lé Olúwa ju à ti gbẹ́kẹ̀lé àwọn ọmọ-aládé lọ.
൯പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
10 Gbogbo àwọn orílẹ̀-èdè yí mi káàkiri, ṣùgbọ́n ní orúkọ Olúwa èmi gé wọn kúrò.
൧൦സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.
11 Wọ́n yí mi káàkiri ní gbogbo ẹ̀gbẹ́, ṣùgbọ́n ní orúkọ Olúwa èmi gé wọn dànù.
൧൧അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12 Wọ́n gbá yìn ìn yí mi ká bí oyin, ṣùgbọ́n wọ́n kú kíákíá bí iná ẹ̀gún; ní orúkọ Olúwa èmi ké wọn dànù.
൧൨അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13 Ìwọ tì mí gidigidi kí n lè ṣubú, ṣùgbọ́n Olúwa ràn mí lọ́wọ́.
൧൩ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 Olúwa ni agbára àti orin mi; ó sì di ìgbàlà mi.
൧൪യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
15 Ohùn ayọ̀ àti ìgbàlà ń bẹ nínú àgọ́ àwọn olódodo: “Ọwọ́ ọ̀tún Olúwa ń ṣe ohun agbára!
൧൫ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
16 Ọwọ́ ọ̀tún Olúwa ní a gbéga; ọwọ́ ọ̀tún Olúwa ń ṣe ohun agbára!”
൧൬യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
17 Èmi kì yóò kú, ṣùgbọ́n èmi yóò yè, èmi yóò pòkìkí ohun tí Olúwa ṣe.
൧൭ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
18 Olúwa bá mi wí gidigidi, ṣùgbọ́n òun kò fi mí lé ikú lọ́wọ́.
൧൮യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
19 Ṣí ìlẹ̀kùn ẹnu-ọ̀nà òdodo fún mi: èmi yóò bá ibẹ̀ wọlé, èmi yóò sì fi ọpẹ́ fún Olúwa.
൧൯നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
20 Èyí ni ìlẹ̀kùn Olúwa ibẹ̀ ni àwọn olódodo yóò bá wọlé.
൨൦യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
21 Èmi yóò fi ọpẹ́ fún ọ, nítorí ó dá mi lóhùn; ìwọ sì di ìgbàlà mi.
൨൧അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
22 Òkúta tí àwọn ọ̀mọ̀lé kọ̀sílẹ̀, ni ó di pàtàkì igun ilé;
൨൨വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
23 Olúwa ti ṣe èyí, ó ṣe ìyanu ní ojú wa.
൨൩ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24 Èyí ni ọjọ́ tí Olúwa dá: ẹ jẹ́ kí ayọ̀ kí inú wa sì máa dùn nínú rẹ̀.
൨൪ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
25 Olúwa, gbà wá; Olúwa, fún wa ní àlàáfíà.
൨൫യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
26 Ìbùkún ni ẹni tí ń bọ̀ wá ní orúkọ Olúwa. Àwa ti fi ìbùkún fún ọ láti ilé Olúwa wá.
൨൬യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
27 Olúwa ni Ọlọ́run, ó ti mú ìmọ́lẹ̀ rẹ̀ tàn sí wa lára pẹ̀lú ẹ̀ka igi ní ọwọ́, ó dára pọ̀ mọ́ ọ̀pọ̀ ènìyàn tí ń wọ́ nínú ayọ̀ ẹ fi okùn di ẹbọ náà mọ́ ìwo pẹpẹ.
൨൭യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
28 Ìwọ ni Ọlọ́run mi, èmi yóò máa fi ọpẹ́ fún ọ; ìwọ ni Ọlọ́run mi, èmi yóò gbé ọ ga.
൨൮അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.
29 Ẹ fi ọpẹ́ fún Olúwa, nítorí tí ó ṣeun; nítorí tí àánú rẹ̀ dúró láéláé.
൨൯യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.