< Psalms 103 >

1 Ti Dafidi. Yin Olúwa, ìwọ ọkàn mi; àti gbogbo ohun tí ó wà nínú mi, yín orúkọ rẹ̀ mímọ́.
ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2 Yin Olúwa, ìwọ ọkàn mi, kí o má ṣe gbàgbé gbogbo oore rẹ̀,
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
3 ẹni tí ó dárí gbogbo ẹ̀ṣẹ̀ rẹ̀ jì ọ́ tí ó sì wo gbogbo ààrùn rẹ̀ sàn,
ദൈവം നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;
4 ẹni tí ó ra ẹ̀mí rẹ padà kúrò nínú kòtò ikú ẹni tí ó fi ìṣeun ìfẹ́ àti ìyọ́nú dé ọ ní adé,
കർത്താവ് നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു.
5 ẹni tí ó fi ohun dídára tẹ́ ọ lọ́rùn kí ìgbà èwe rẹ̀ lè di ọ̀tún bí ti ẹyẹ idì.
നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
6 Olúwa ń ṣe òdodo àti ìdájọ́ fún gbogbo àwọn tí a ni lára.
യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
7 Ó fi ọ̀nà rẹ̀ hàn fún Mose, iṣẹ́ rẹ̀ fun àwọn ọmọ Israẹli;
ദൈവം തന്റെ വഴികൾ മോശെയെയും തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.
8 Olúwa ni aláàánú àti olóore, ó lọ́ra láti bínú, ó sì pọ̀ ní ìfẹ́.
യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
9 Òun kì í bá ni wí ní ìgbà gbogbo bẹ́ẹ̀ ni kì í pa ìbínú rẹ mọ́ láéláé,
ദൈവം എല്ലായ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.
10 Òun kì í ṣe sí wa gẹ́gẹ́ bí ẹ̀ṣẹ̀ wa bẹ́ẹ̀ ni kì í san án fún wa gẹ́gẹ́ bí àìṣedéédéé wa.
൧൦ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.
11 Nítorí bí ọ̀run ṣe ga sílẹ̀, bẹ́ẹ̀ ni ìfẹ́ rẹ̀ tóbi sí àwọn tí ó bẹ̀rù rẹ̀.
൧൧ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
12 Bí ìlà-oòrùn ti jìnnà sí ìwọ̀-oòrùn bẹ́ẹ̀ ni ó ṣe mú ìrékọjá wá jìnnà sí wa.
൧൨ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
13 Bí baba ti ń ṣe ìyọ́nú sí àwọn ọmọ rẹ̀, bẹ́ẹ̀ ni Olúwa ń ṣe ìyọ́nú sí àwọn tí ó bẹ̀rù rẹ̀,
൧൩അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
14 nítorí tí ó mọ dídá wa, ó rántí pé erùpẹ̀ ni wá.
൧൪കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്ന് അവിടുന്ന് ഓർക്കുന്നു.
15 Bí ó ṣe ti ènìyàn ni, ọjọ́ rẹ̀ dàbí koríko, ó gbilẹ̀ bí ìtànná ewéko igbó,
൧൫മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16 afẹ́fẹ́ fẹ́ kọjá lọ lórí rẹ̀, kò sì rántí ibùjókòó rẹ̀ mọ́.
൧൬കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.
17 Ṣùgbọ́n láti ayérayé ni ìfẹ́ Olúwa ti wà pẹ̀lú àwọn tí ó bẹ̀rù rẹ̀, àti òdodo rẹ̀ wà láti ọmọdọ́mọ,
൧൭യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18 sí àwọn tí ó pa májẹ̀mú rẹ̀ mọ́ àti àwọn tí ó rántí òfin rẹ̀ láti ṣe wọ́n.
൧൮കർത്താവിന്റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
19 Olúwa ti pèsè ìtẹ́ rẹ̀ nínú ọ̀run, ìjọba rẹ̀ ní ó sì borí ohun gbogbo.
൧൯യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.
20 Yin Olúwa, ẹ̀yin angẹli rẹ̀, tí ó ní ipá, tí ó pa òfin ọ̀rọ̀ rẹ̀ mọ́, tì ó sì ń se ìfẹ́ rẹ̀.
൨൦ദൈവത്തിന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21 Yin Olúwa, ẹ̀yin ogun ọ̀run rẹ̀ gbogbo, ẹ̀yin ìránṣẹ́ rẹ̀ tí ń ṣe ìfẹ́ rẹ̀.
൨൧ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;
22 Yin Olúwa, gbogbo iṣẹ́ rẹ̀ ní ibi gbogbo ìjọba rẹ̀. Yin Olúwa, ìwọ ọkàn mi.
൨൨ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താ‍വിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.

< Psalms 103 >