< Genesis 34 >

1 Ní ọjọ́ kan, Dina ọmọbìnrin tí Lea bí fún Jakọbu jáde lọ bẹ àwọn ọmọbìnrin ilẹ̀ náà wò.
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണുവാൻ പോയി.
2 Nígbà tí Ṣekemu ọmọ ọba Hamori ará Hifi rí i, ó mú un, ó sì fi ipá bá a lo pọ̀.
അപ്പോൾ ഹിവ്യനായ ഹമോരിന്റെ മകനും ദേശത്തിന്റെ പ്രഭുവുമായ ശെഖേം അവളെ കണ്ടിട്ട് പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി.
3 Ọkàn rẹ sì fà sí Dina ọmọ Jakọbu gan an, ó sì fẹ́ràn rẹ̀ ó sì bá ọmọbìnrin náà sọ̀rọ̀ ìfẹ́.
അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലികയെ സ്നേഹിച്ചു, ബാലികയോടു ഹൃദ്യമായി സംസാരിച്ചു.
4 Ṣekemu sì wí fún Hamori baba rẹ̀ pé, “Fẹ́ ọmọbìnrin yìí fún mi bí aya.”
ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്ക് ഭാര്യയായിട്ട് എടുക്കണം” എന്നു പറഞ്ഞു.
5 Nígbà tí Jakọbu gbọ́ ohun tí ó ṣẹlẹ̀ pé a fi ipá bá Dina ọmọbìnrin òun ní ògo jẹ́, ṣùgbọ́n àwọn ọmọ rẹ̀ wà nínú pápá níbi tí wọ́n ti ń daran nítorí náà ó mú sùúrù títí tí wọ́n fi dé.
തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുന്നതുവരെ യാക്കോബ് മൗനമായിരുന്നു.
6 Hamori baba Ṣekemu sì jáde wá láti bá Jakọbu sọ̀rọ̀.
ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
7 Àwọn ọmọ Jakọbu sì ti oko dé, wọ́n sì gbọ́ ohun tí ó ṣẹlẹ̀ inú wọn sì bàjẹ́, ó sì ń bí wọn nínú gidigidi, nítorí tí ó ṣe ohun búburú ní Israẹli, ní ti ó bá ọmọbìnrin ọmọ Jakọbu lòpọ̀—irú ohun tí kò yẹ kí ó ṣẹlẹ̀ rárá.
യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞ് വയലിൽനിന്നു വന്നു. ശേഖേം യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8 Hamori sì bá wọn sọ̀rọ̀ pé, “Ọkàn ọmọ mi Ṣekemu fà sí ọmọ rẹ. Jọ̀wọ́ fi fún un gẹ́gẹ́ bí aya.
ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്റെ മനസ്സ് നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവന് ഭാര്യയായി കൊടുക്കണം.
9 Ẹ jẹ́ kí a máa ṣe ìgbéyàwó láàrín ara wa, kí àwọn ọmọ yín kó máa fẹ́ àwọn ọmọ wa.
ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ.
10 Ẹ lè máa gbé láàrín wa, ibikíbi tí ó bá tẹ́ yín lọ́rùn láàrín wa ni ẹ lè gbé, ẹ máa ṣe òwò yín kí ẹ sì kó ọrọ̀ jọ fún ara yín.”
൧൦നിങ്ങൾക്ക് ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിക്കുവിൻ” എന്നു പറഞ്ഞു.
11 Ṣekemu sì wí fún baba àti arákùnrin Dina pé, “Ẹ jọ̀wọ́, ẹ jẹ́ kí n rí ojúrere yín, èmi yóò sì fún yín ní ohunkóhun tí ẹ̀yin bá fẹ́ gbà.
൧൧ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോട് കൃപ തോന്നിയാൽ നിങ്ങൾ പറയുന്നത് ഞാൻ തരാം.
12 Iyekíye tí owó orí rẹ̀ bá jẹ́ àti ẹ̀bùn gbogbo tí ẹ bá fẹ́, bí ó ti wù kí ó pọ̀ tó, èmi yóò san án, kí ẹ sá à jẹ́ kí ń fi ọmọ náà ṣe aya.”
൧൨എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിക്കുവിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്ക് ഭാര്യയായിട്ടു തരണം” എന്നു പറഞ്ഞു.
13 Àwọn ọmọ Jakọbu sì fi ẹ̀tàn dá Ṣekemu àti Hamori baba rẹ̀ lóhùn, wọ́n sì wí pé, nítorí tí ó ti ba ògo Dina arábìnrin wọn jẹ́.
൧൩തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്:
14 Wọ́n wí fún wọn pé, “Àwa kò le ṣe nǹkan yìí láti fi arábìnrin wa fún aláìkọlà, nítorí àbùkù ni èyí yóò jẹ́ fún wa.
൧൪“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാധിക്കുന്നതല്ല; അത് ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്ന് ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
15 Àwa yóò fi ara mọ́ ọn bí ẹ̀yin yóò bá gbà láti dàbí i tiwa, wí pé ẹ̀yin pẹ̀lú yóò kọ gbogbo ọkùnrin yín ní ilà.
൧൫നിങ്ങളുടെ പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയി തീരുമെങ്കിൽ
16 Nígbà náà ni àwa yóò le máa fún yín ní ọmọ wa, tí àwa náà yóò máa fẹ́ ẹ yín. A ó máa gbé láàrín yín, a ó sì di ara kan pẹ̀lú yín.
൧൬ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ താമസിച്ച് ഒരു ജനമായി തീരുകയും ചെയ്യാം.
17 Ṣùgbọ́n bí ẹ̀yin bá kọ̀ láti kọlà, àwa yóò mú arábìnrin wa, á ó sì máa lọ.”
൧൭പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലികയെ കൂട്ടിക്കൊണ്ടുപോരും”.
18 Àbá náà sì dùn mọ́ Hamori àti Ṣekemu ọmọ rẹ̀.
൧൮അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.
19 Ọ̀dọ́mọkùnrin náà, ẹni tí ó jẹ́ ẹni iyì jùlọ ní ilé baba rẹ̀, kò jáfara láti ṣe ohun tí wọ́n wí. Nítorí tí ó fẹ́ràn ọmọbìnrin Jakọbu.
൧൯ആ യുവാവിനു യാക്കോബിന്റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു.
20 Hamori àti Ṣekemu ọmọ rẹ̀ sì wá sí ẹnu ibodè ìlú náà wọn sì bá àwọn ará ìlú náà sọ̀rọ̀.
൨൦അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
21 Wí pé, “Ìwà àwọn ọkùnrin wọ̀nyí dára, ẹ jẹ́ kí wọn máa gbé ní àárín wa, kí wọn sì máa ṣòwò, ilẹ̀ kúkú wà rẹpẹtẹ tó gba ààyè dáradára. A lè fẹ́ àwọn ọmọ wọ́n, ki wọn sì fẹ́ tiwa pẹ̀lú.
൨൧“ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതാണല്ലോ; അവരുടെ പുത്രിമാരെ നമുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്ക് കൊടുക്കുകയും ചെയ്യുക.
22 Ṣùgbọ́n kín ní kan ni a lè ṣe kí wọn tó gbà láti gbé pẹ̀lú wa, ìyẹn sì ni pé àwọn ọkùnrin wa yóò kọlà bí i tiwọn.
൨൨എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മുടെയിടയിലുള്ള പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ വസിച്ച് ഒരു ജനമായിരിക്കുവാൻ സമ്മതിക്കുകയുള്ളു.
23 Ṣe bí àwọn ẹran wọn àti ẹrú wọn àti àwọn ohun ọ̀sìn wọn ni yóò di tiwa bí a bá lè gbà bẹ́ẹ̀, wọn yóò sì máa gbé ni àárín wa.”
൨൩അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങൾ എല്ലാം നമുക്ക് ആകുകയില്ലയോ? അവർ പറയുന്നതുപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു.
24 Gbogbo àwọn ọkùnrin tí ń jáde ní ẹnu-bodè ìlú náà sì gbọ́ ti Hamori àti Ṣekemu ọmọ rẹ̀. Gbogbo ọkùnrin ìlú náà sì kọlà.
൨൪അപ്പോൾ ഹമോരിന്റെ പട്ടണത്തിലുള്ളവർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണവാസികളിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.
25 Lẹ́yìn ọjọ́ kẹta, nígbà tí gbogbo wọn sì wà nínú ìrora. Àwọn ọmọ Jakọbu méjì, Simeoni àti Lefi tí ó jẹ́ ẹ̀gbọ́n fún Dina, sì mú idà wọn pẹ̀lú ìgboyà, wọ́n sì pa gbogbo ọkùnrin ìlú náà.
൨൫മൂന്നാംദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
26 Wọ́n sì fi idà pa Hamori àti Ṣekemu ọmọ rẹ̀, wọ́n mú Dina kúrò ní ilé wọn, wọ́n sì jáde.
൨൬അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ട് പോന്നു.
27 Àwọn ọmọ Jakọbu sì wọlé àwọn tí a pa, wọ́n sì kó ẹrù ìlú tí a ti ba ògo arábìnrin wọn jẹ́.
൨൭പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, അവരുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണം കൊള്ള ചെയ്തു.
28 Wọ́n kó màlúù wọn àti agbo ẹran wọn àti kẹ́tẹ́kẹ́tẹ́, àti ohun gbogbo tí ó wà nínú ìlú àti ní oko.
൨൮യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
29 Gbogbo ọrọ̀ wọn, gbogbo obìnrin ìlú àti àwọn ọmọ wẹẹrẹ pátápátá ni wọ́n kó. Wọ́n sì kó gbogbo ohun tí ó wà nínú ilé wọn bí ìkógun.
൨൯അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
30 Nígbà náà ni Jakọbu wí fún Simeoni àti Lefi wí pé, “Ẹ̀yin ti kó ìyọnu bá mi nípa sísọ mí di olóòórùn láàrín ará Kenaani àti Peresi, tí ó ń gbé ilẹ̀ yìí. Àwa kò pọ̀, bí wọn bá wá parapọ̀ ṣígun sí wa, gbogbo wa pátápátá ni wọn yóò parun.”
൩൦അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്ക് വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
31 Ṣùgbọ́n wọ́n dáhùn pé, “Ǹjẹ́ ó yẹ kí ó ṣe arábìnrin wa bí panṣágà?”
൩൧അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ” എന്നു പറഞ്ഞു.

< Genesis 34 >