< 2 Samuel 8 >

1 Ó sì ṣe, lẹ́yìn èyí, Dafidi sì kọlu àwọn Filistini, ó sì tẹrí wọn ba, Dafidi sì gba Metegamima lọ́wọ́ àwọn Filistini.
പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ച് കീഴ്പ്പെടുത്തി; ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മെഥെഗ് അമ്മാഹ് പിടിച്ചെടുത്തു.
2 Dafidi sì kọlu Moabu, ó sì fi okùn títa kan dì wọ́n, ó sì dá wọn dùbúlẹ̀; ó sì ṣe òsùwọ̀n okùn méjì ni iye àwọn tí yóò dá sí. Àwọn ará Moabu sì ń sin Dafidi, wọn a sì máa mú ẹ̀bùn wá.
അവൻ മോവാബ്യരെയും തോല്പിച്ചു; തടവുകാരെ മൂന്നായി വിഭാഗിച്ചു, മൂന്നിൽ രണ്ടു ഭാഗത്തെ കൊല്ലുവാനും മൂന്നിലൊരു ഭാഗത്തെ ജീവിക്കുവാനും അനുവദിച്ചു. അങ്ങനെ മോവാബ്യർ ദാവീദിന് ദാസന്മാരായി കപ്പം കൊടുത്തു വന്നു.
3 Dafidi sì kọlu Hadadeseri ọmọ Rehobu, ọba Soba, bí òun sì ti ń lọ láti mú agbára rẹ̀ bọ̀ sípò ni odò Eufurate.
രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ഭൂപ്രദേശം തിരിച്ചുപിടിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും തോല്പിച്ചു.
4 Dafidi sì gba ẹgbẹ̀rún kẹ̀kẹ́ lọ́wọ́ rẹ̀, àti ẹ̀ẹ́dẹ́gbàárin ẹlẹ́ṣin, àti ogún ẹgbẹ̀rún àwọn ẹlẹ́ṣẹ̀. Dafidi sì já gbogbo àwọn ẹṣin kẹ̀kẹ́ wọn ní pàtì, ṣùgbọ́n ó dá ọgọ́rùn-ún kẹ̀kẹ́ sí nínú wọn.
അവന്റെ വക ആയിരം രഥങ്ങളും ആയിരത്തെഴുനൂറു കുതിരപ്പടയാളികളേയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു; രഥക്കുതിരകളിൽ നൂറു എണ്ണം മാത്രം സംരക്ഷിച്ചുകൊണ്ടു ശേഷം എല്ലാ കുതിരകളുടെയും കുതിഞരമ്പ് വെട്ടിക്കളഞ്ഞു.
5 Nígbà tí àwọn ará Siria ti Damasku sì wá láti ran Hadadeseri ọba Soba lọ́wọ́, Dafidi sì pa ẹgbẹ̀rún méjìlélógún ènìyàn nínú àwọn ará Siria.
സോബരാജാവായ ഹദദേസെരിനെ സഹായിക്കുവാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരംപേരെ സംഹരിച്ചു.
6 Dafidi sì fi àwọn ológun sí Siria ti Damasku, àwọn ará Siria sì wá sin Dafidi, wọn a sì máa mú ẹ̀bùn wá, Olúwa sì pa Dafidi mọ́ níbikíbi tí o ń lọ.
പിന്നെ ദാവീദ് ദമ്മേശെക്കിലെ അരാമിൽ കാവൽസൈന്യത്തെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായിത്തീർന്ന് കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
7 Dafidi sì gba àṣà wúrà tí ó wà lára àwọn ìránṣẹ́ Hadadeseri, ó sì gbé wọn wá sí Jerusalẹmu.
ഹദദേസെരിന്റെ കാര്യാധികാരികള്‍ ഉണ്ടായിരുന്ന പൊൻപരിചകൾ ദാവീദ് എടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.
8 Láti Beta, àti láti Berotai, àwọn ìlú Hadadeseri, ọba Dafidi kó ọ̀pọ̀lọpọ̀ idẹ wá.
ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌ രാജാവ് അനവധി താമ്രവും കൊണ്ടുവന്നു.
9 Nígbà tí Tou ọba Hamati sì gbọ́ pé Dafidi ti pa gbogbo ogun Hadadeseri.
ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്ന് ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ
10 Toi sì rán Joramu ọmọ rẹ̀ sí Dafidi ọba, láti kí i, àti láti súre fún un, nítorí pé ó tí bá Hadadeseri jagun, ó sì ti pa á, nítorí tí Hadadeseri sá à ti bá Toi jagun. Joramu sì ni ohun èlò fàdákà, àti ohun èlò wúrà, àti ohun èlò idẹ ní ọwọ́ rẹ̀.
൧൦ദാവീദ്‌ രാജാവിനെ വന്ദനം ചെയ്യുവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിക്കുവാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങൾ കൊണ്ടുവന്നു.
11 Dafidi ọba sì fi wọ́n fún Olúwa pẹ̀lú fàdákà, àti wúrà tí ó yà sí mímọ́, èyí tí ó ti gbà lọ́wọ́ àwọn orílẹ̀-èdè tí ó ti ṣẹ́gun.
൧൧ദാവീദ്‌ രാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജനതകളുടെയും പക്കൽനിന്നും
12 Lọ́wọ́ Siria àti lọ́wọ́ Moabu àti lọ́wọ́ àwọn ọmọ Ammoni, àti lọ́wọ́ àwọn Filistini, àti lọ́wọ́ Amaleki, àti nínú ìkógun Hadadeseri ọmọ Rehobu ọba Soba.
൧൨രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്ത വെള്ളിയോടും പൊന്നിനോടുംകൂടി യഹോവയ്ക്ക് സമർപ്പിച്ചു.
13 Dafidi sì ní òkìkí gidigidi nígbà tí ó padà wá ilé láti ibi pípa àwọn ará Siria ní àfonífojì Iyọ̀, àwọn tí o pa jẹ́ ẹgbàá mẹ́sàn ènìyàn.
൧൩പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്ക് കീർത്തി സമ്പാദിച്ചു.
14 Ó sì fi àwọn ológun sí Edomu; àti ní gbogbo Edomu yíká ni òun sì fi ológun sí, gbogbo àwọn tí ó wà ní Edomu sì wá sin Dafidi, Olúwa sì fún Dafidi ní ìṣẹ́gun níbikíbi tí ó ń lọ.
൧൪ദാവീദ് ഏദോമിലും സൈനീക പാളയത്തെ നിയമിച്ചു; ഏദോമിൽ എല്ലായിടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; ഏദോമ്യരെല്ലാവരും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തെല്ലാം യഹോവ അവന് ജയം നല്കി.
15 Dafidi sì jẹ ọba lórí gbogbo Israẹli; Dafidi sì ṣe ìdájọ́ àti òtítọ́ fún àwọn ènìyàn rẹ̀.
൧൫ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനെയും ഭരിച്ചു; ദാവീദ് തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.
16 Joabu ọmọ Seruiah ni ó sì ń ṣe olórí ogun; Jehoṣafati ọmọ Ahiludi sì ń ṣe akọ̀wé.
൧൬സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് രാജകീയ ചരിത്രം എഴുതുന്നവനും ആയിരുന്നു.
17 Sadoku ọmọ Ahitubu, àti Ahimeleki ọmọ Abiatari, ni àwọn àlùfáà; Seraiah a sì máa ṣe akọ̀wé.
൧൭അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ പകർപ്പെഴുത്തുകാരനും ആയിരുന്നു.
18 Benaiah ọmọ Jehoiada ni ó sì ń ṣe olórí àwọn Kereti, àti àwọn Peleti; àwọn ọmọ Dafidi sì jẹ́ aláṣẹ.
൧൮യെഹോയാദയുടെ മകൻ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരുമായിരുന്നു.

< 2 Samuel 8 >