< Lu-ca 18 >
1 Đức Chúa Jêsus phán cùng môn đồ một thí dụ, để tỏ ra rằng phải cầu nguyện luôn, chớ hề mỏi mệt:
൧മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞത്:
2 Trong thành kia, có một quan án không kính sợ Đức Chúa Trời, không vị nể ai hết.
൨ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
3 Trong thành đó cũng có một người đàn bà góa, đến thưa quan rằng: Xin xét lẽ công bình cho tôi về kẻ nghịch cùng tôi.
൩ആ പട്ടണത്തിൽ ഒരു വിധവയുംഉണ്ടായിരുന്നു. അവൾ ന്യായാധിപന്റെ അടുക്കൽ ചെന്ന്: എന്റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കണമേ എന്നു പറഞ്ഞു.
4 Quan ấy từ chối đã lâu. Nhưng kế đó, người tự nghĩ rằng: Dầu ta không kính sợ Đức Chúa Trời, không vị nể ai hết,
൪അവന് കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല
5 song vì đàn bà góa nầy khuấy rầy ta, ta sẽ xét lẽ công bình cho nó, để nó không tới luôn làm nhức đầu ta.
൫എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
6 Đoạn, Chúa phán thêm rằng: Các ngươi có nghe lời quan án không công bình đó đã nói chăng?
൬അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക.
7 Vậy, có lẽ nào Đức Chúa Trời chẳng xét lẽ công bình cho những người đã được chọn, là kẻ đêm ngày kêu xin Ngài, mà lại chậm chạp đến cứu họ sao!
൭ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും;
8 Ta nói cùng các ngươi, Ngài sẽ vội vàng xét lẽ công bình cho họ. Song khi Con người đến, há sẽ thấy đức tin trên mặt đất chăng?
൮ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.
9 Ngài lại phán thí dụ nầy về kẻ cậy mình là người công bình và khinh dể kẻ khác:
൯തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു:
10 Có hai người lên đền thờ cầu nguyện: một người Pha-ri-si và một người thâu thuế.
൧൦രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ.
11 Người Pha-ri-si đứng cầu nguyện thầm như vầy: Lạy Đức Chúa Trời, tôi tạ ơn Ngài, vì tôi không phải như người khác, tham lam, bất nghĩa, gian dâm, cũng không phải như người thâu thuế nầy.
൧൧പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.
12 Tôi kiêng ăn một tuần lễ hai lần, và nộp một phần mười về mọi món lợi của tôi.
൧൨ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശംകൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 Người thâu thuế đứng xa xa, không dám ngước mắt lên trời, đấm ngực mà rằng: Lạy Đức Chúa Trời, xin thương xót lấy tôi, vì tôi là kẻ có tội!
൧൩ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 Ta nói cùng các ngươi, người nầy trở về nhà mình, được xưng công bình hơn người kia; vì ai tự nhắc mình lên sẽ phải hạ xuống, ai tự hạ mình xuống sẽ được nhắc lên.
൧൪അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
15 Người ta cũng đem con trẻ đến cùng Đức Chúa Jêsus, cho được Ngài rờ đến chúng nó. Môn đồ thấy vậy, trách những người đem đến.
൧൫ഒരിയ്ക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ട് അവരെ ശാസിച്ചു.
16 Nhưng Đức Chúa Jêsus gọi họ mà phán rằng: hãy để con trẻ đến cùng ta, đừng ngăn cấm; vì nước Đức Chúa Trời thuộc về những người giống như con trẻ ấy.
൧൬എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.
17 Quả thật, ta nói cùng các ngươi, ai không nhận lãnh nước Đức Chúa Trời như một đứa trẻ, thì sẽ không được vào đó.
൧൭ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
18 Bấy giờ có một quan hỏi Đức Chúa Jêsus rằng: Thưa thầy nhân lành, tôi phải làm gì cho được hưởng sự sống đời đời? (aiōnios )
൧൮ഒരു പ്രമാണി അവനോട്: നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം എന്നു ചോദിച്ചു. (aiōnios )
19 Đức Chúa Jêsus phán rằng: Sao ngươi gọi ta là nhân lành? Chỉ có một Đấng nhân lành, là Đức Chúa Trời.
൧൯അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്;
20 Ngươi đã biết các điều răn nầy: Ngươi chớ phạm tội tà dâm; chớ giết người; chớ trộm cướp; chớ nói chứng dối; hãy hiếu kính cha mẹ.
൨൦കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
21 Người ấy thưa rằng: Tôi đã giữ các điều ấy từ thuở nhỏ.
൨൧ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട് എന്നു അവൻ പറഞ്ഞു.
22 Đức Chúa Jêsus nghe vậy, bèn phán rằng: Còn thiếu cho ngươi một điều; hãy bán hết gia tài mình, phân phát cho kẻ nghèo, thì ngươi sẽ có của cải ở trên trời; bấy giờ hãy đến mà theo ta.
൨൨ഇതു കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
23 Nhưng người ấy nghe mấy lời thì trở nên buồn rầu, vì giàu có lắm.
൨൩എന്നാൽ അവൻ ധനവാനായത് കൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു.
24 Đức Chúa Jêsus thấy người buồn rầu, bèn phán rằng: Kẻ giàu vào nước Đức Chúa Trời là khó dường nào!
൨൪യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!
25 Lạc đà chui qua lỗ kim còn dễ hơn người giàu vào nước Đức Chúa Trời!
൨൫ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെകടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.
26 Những người nghe điều đó, nói rằng: Vậy thì ai được cứu?
൨൬ഇതു കേട്ടവർ: എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.
27 Ngài đáp rằng: Sự chi người ta không làm được, thì Đức Chúa Trời làm được.
൨൭അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
28 Phi-e-rơ bèn thưa rằng: nầy chúng tôi đã bỏ sự mình có mà theo thầy.
൨൮ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
29 Đức Chúa Jêsus phán rằng: Quả thật, ta nói cùng các ngươi, người nào vì cớ nước Đức Chúa Trời mà bỏ nhà cửa, cha mẹ, anh em, vợ con,
൨൯യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക്
30 thì trong đời nầy được lãnh nhiều hơn, và đời sau được sự sống đời đời. (aiōn , aiōnios )
൩൦ഈ കാലത്തിൽ തന്നേ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (aiōn , aiōnios )
31 Kế đó, Đức Chúa Jêsus đem mười hai sứ đồ riêng ra mà phán rằng: Nầy, chúng ta lên thành Giê-ru-sa-lem, mọi điều mà các đấng tiên tri đã chép về Con người sẽ ứng nghiệm.
൩൧അനന്തരം അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.
32 Vì Ngài sẽ bị nộp cho dân ngoại; họ sẽ nhạo báng Ngài, mắng nhiếc Ngài, nhổ trên Ngài,
൩൨അവനെ ജാതികൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും
33 sau khi đánh đòn rồi, thì giết Ngài đi; đến ngày thứ ba, Ngài sẽ sống lại.
൩൩മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.
34 Song các môn đồ không hiểu chi hết; vì nghĩa những lời đó kín giấu cho môn đồ nên không rõ ý Đức Chúa Jêsus nói là gì.
൩൪അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു.
35 Đức Chúa Jêsus đến gần thành Giê-ri-cô, có một người đui ngồi xin ở bên đường,
൩൫അവൻ യെരിഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു.
36 nghe đoàn dân đi qua, bèn hỏi việc gì đó.
൩൬പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ട്: ഇതെന്താണ് എന്നു അവൻ ചോദിച്ചു.
37 Người ta trả lời rằng: Aáy là Jêsus, người Na-xa-rét đi qua.
൩൭നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു.
38 Người đui bèn kêu lên rằng: Lạy Jêsus, con vua Đa-vít, xin thương xót tôi cùng!
൩൮അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
39 Những kẻ đi trước rầy người cho nín đi; song người càng kêu lớn hơn nữa rằng: Lạy con vua Đa-vít, xin thương xót tôi cùng!
൩൯ആൾക്കൂട്ടത്തിന്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു.
40 Đức Chúa Jêsus dừng lại, truyền đem người đến. Khi người đui lại gần, thì Ngài hỏi rằng:
൪൦യേശു അവിടെനിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
41 Ngươi muốn ta làm gì cho? Thưa rằng: Lạy Chúa, xin cho tôi được sáng mắt lại.
൪൧അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്ക് എന്ത് ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
42 Đức Chúa Jêsus phán rằng: Hãy sáng mắt lại; đức tin của ngươi đã chữa lành ngươi.
൪൨യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു.
43 Tức thì, người sáng mắt, đi theo Đức Chúa Jêsus, ngợi khen Đức Chúa Trời. Hết thảy dân chúng thấy vậy, đều ngợi khen Đức Chúa Trời.
൪൩പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.