< Lê-vi 13 >

1 Đức Giê-hô-va lại phán cùng Môi-se và A-rôn rằng:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:
2 Khi một người nào da trên mình nổi sưng, mụt lở, hoặc một đốm trắng, dường sẽ trở thành trên da mình một vít phung, thì người ta phải dẫn người đó đến thầy tế lễ A-rôn, hay là đến một trong các con trai người là những thầy tế lễ.
“ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുവന്റെ അടുക്കലോ കൊണ്ടുവരണം.
3 Thầy tế lễ sẽ khám vít ở trên da thân người; nếu lông vít đó đã trở thành trắng, và nếu vít hủng xuống sâu hơn da thân mình, ấy là một vít phung: thầy tế lễ khám rồi sẽ định người nầy là ô uế.
പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കണം.
4 Còn nếu có một đốm trắng trên da thân người, đốm không lõm xuống sâu hơn da, và nếu lông không trở thành trắng, thì thầy tế lễ phải giam người đó trong bảy ngày.
അവന്റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
5 Qua ngày thứ bảy, thầy tế lễ sẽ khám người, nếu vít đó ngừng lại, không ăn lan trên da, thì phải giam người một lần thứ nhì bảy ngày nữa.
ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
6 Qua ngày thứ bảy, thầy tế lễ sẽ khám người lại; nếu vít đó đã tái, không ăn lan trên da, thì thầy tế lễ sẽ định người đó là tinh sạch; ấy là mụt lở mà thôi. Người đó phải giặt áo xống mình, thì sẽ được tinh sạch.
ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
7 Nhưng nếu sau khi người đã đến trước mặt thầy tế lễ để được định là tinh sạch, mụt lở còn phát lại trên da, thì người phải đến thầy tế lễ một lần thứ nhì.
അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കണം.
8 Thầy tế lễ sẽ khám cho, nếu mụt lở đã ăn lan trên da thì phải định người là ô uế; ấy là bịnh phung vậy.
ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠം തന്നെ.
9 Khi có một vít phung trên người nào, thì phải dẫn người đó đi tỏ mình cùng thầy tế lễ.
“കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
10 Thầy tế lễ khám cho; nếu có nổi sưng sắc trắng trên da làm cho lông trở thành trắng, và có một lằn thịt chín đỏ nơi chỗ sưng đó,
൧൦പുരോഹിതൻ അവനെ പരിശോധിക്കണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ
11 ấy là bịnh phung thâm niên trong da của thân người, thầy tế lễ sẽ định người là ô uế, không nên giam họ, vì đã bị ô uế rồi.
൧൧അത് അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടക്കരുത്.
12 Còn nếu phung lở trên da, bao phủ hết da của người có vít đó, từ đầu chí chân, khắp nơi nào thầy tế lễ dòm thấy được,
൧൨കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കണം;
13 thì thầy tế lễ phải khám cho; nếu phung bao phủ cùng hết thịt, thì sẽ định người có vít là tinh sạch; người đã hóa trắng cùng mình, nên được tinh sạch vậy.
൧൩കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.
14 Nhưng ngày nào phát ra thịt chín đỏ, thì người bị ô uế.
൧൪എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
15 Khi thầy tế lễ thấy thịt chín đỏ thì phải định người là ô uế; thịt chín đỏ là ô uế; ấy là bịnh phung vậy.
൧൫പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കണം. പച്ചമാംസം അശുദ്ധം; അത് കുഷ്ഠം തന്നെ.
16 Nhưng nếu thịt chín đỏ thay đi, hóa ra trắng, thì người phải đi tỏ mình cùng thầy tế lễ;
൧൬എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരണം.
17 thầy tế lễ khám cho, và nếu vít đã trở thành trắng, thì phải định người có vít là tinh sạch, vì đã được tinh sạch rồi.
൧൭പുരോഹിതൻ അവനെ പരിശോധിക്കണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ ശുദ്ധിയുള്ളവൻ തന്നെ.
18 Khi một người nào trên da thân mình có mụt chốc đã chữa lành,
൧൮“ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട്
19 và tại chỗ mụt chốc có nổi sưng sắc trắng hay là một đốm trắng hồng, thì người đó phải đi tỏ mình cùng thầy tế lễ;
൧൯സൗഖ്യമായശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അത് പുരോഹിതനെ കാണിക്കണം.
20 thầy tế lễ khám cho; nếu cái đốm hủng sâu hơn da, và nếu lông trở thành trắng, thì thầy tế lễ phải định người là ô uế; ấy là một vít phung đã lở trong mụt chốc vậy.
൨൦പുരോഹിതൻ അത് നോക്കണം; അത് ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
21 Còn nếu thầy tế lễ khám, không thấy lông trắng trong chỗ đốm, không hủng sâu hơn da, và thấy đã trở thành tái, thì hãy giam người đó trong bảy ngày.
൨൧എന്നാൽ പുരോഹിതൻ അത് പരിശോധിച്ച് അതിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.
22 Nếu đốm ăn lan trên da thì thầy tế lễ phải định người là ô uế; ấy là một vít phung vậy.
൨൨അത് ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
23 Còn nếu vít cầm cự một chỗ, không ăn lan ra, ấy là thẹo của mụt chốc; thầy tế lễ phải định người là tinh sạch.
൨൩എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അത് പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.
24 Khi người nào bị phỏng lửa trên da, và dấu phỏng là một đốm trắng hồng hay là trắng,
൨൪“അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ
25 thì thầy tế lễ khám cho; nếu trong đốm lông trở thành trắng, và nếu đốm hủng sâu hơn da, ấy là bịnh phung lở trong mụt phỏng vậy. Thầy tế lễ phải định người nầy là ô uế; ấy là một vít phung.
൨൫പുരോഹിതൻ അത് പരിശോധിക്കണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
26 Còn nếu thầy tế lễ khám, không thấy lông trắng trong đốm, không hủng sâu hơn da, và thấy đã tái rồi, thì hãy giam người nầy trong bảy ngày.
൨൬എന്നാൽ പുരോഹിതൻ അത് പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.
27 Qua ngày thứ bảy thầy tế lễ khám người, nếu đốm ăn lan trên da, thì phải định người là ô uế; ấy là vít phung.
൨൭ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം: അത് ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
28 Còn nếu đốm cầm cự một chỗ, không ăn lan trên da và tái đi, ấy là sưng phỏng. Thầy tế lễ phải định người là tinh sạch, vì là thẹo phỏng lửa.
൨൮എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്‍ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അത് തീപ്പൊള്ളലിന്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അത് തീപ്പൊള്ളലിന്റെ തിണർപ്പാകുന്നു.
29 Khi nào một người nam hay nữ có vít trên đầu, hoặc nơi râu,
൨൯“ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കണം.
30 thì thầy tế lễ khám vít đó. Nếu vít hủng sâu hơn da, có lông nhỏ vàng vàng, thì thầy tế lễ phải định người ra ô uế; ấy là tật đòng đanh, tức là bịnh phung của đầu hay là của râu.
൩൦അത് ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ.
31 Còn nếu khi thầy tế lễ khám vít đòng đanh, thấy vít không hủng sâu hơn da, và không thấy có lông đen, thì phải giam người có vít đòng đanh trong bảy ngày.
൩൧പുരോഹിതൻ പുറ്റിന്റെ വടുവ് പരിശോധിക്കുമ്പോൾ അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
32 Qua ngày thứ bảy thầy tế lễ khám vít; nếu đòng đanh không ăn lan ra, không có lông vàng vàng, và không hủng sâu hơn da,
൩൨ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കണം;
33 thì người đó phải cạo gọt, nhưng không nên cạo gọt chỗ vít đòng đanh, rồi thầy tế lễ sẽ giam người một lần thứ nhì bảy ngày nữa.
൩൩എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
34 Đoạn ngày thứ bảy, thầy tế lễ khám cho; nếu đòng đanh không ăn lan trên da, không hủng sâu hơn da, thì thầy tế lễ phải định người là tinh sạch; kẻ bịnh phải giặt áo xống mình, thì sẽ được tinh sạch.
൩൪ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചക്ക് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
35 Nhưng nếu sau khi người đã được định là tinh sạch, đòng đanh lại còn ăn lan trên da, thì thầy tế lễ phải khám cho.
൩൫എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ
36 Nếu đòng đanh đã ăn lan trên da rồi, thầy tế lễ không cần tìm thấy lông vàng vàng, người đã bị ô uế.
൩൬പുരോഹിതൻ അവനെ പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ.
37 Nhưng nếu đòng đanh xem bộ ngừng lại, và đã lố mọc lông đen, đòng đanh đã lành: người đã được tinh sạch, và thầy tế lễ phải định người là tinh sạch.
൩൭എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്‍ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.
38 Khi nào người nam hay nữ trên da thân mình có những đốm trắng,
൩൮“ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ
39 thầy tế lễ sẽ khám cho. Nếu trên da thân người có những đốm trắng xanh, ấy là một đốm trắng lở trên da mà thôi: người vẫn tinh sạch.
൩൯പുരോഹിതൻ പരിശോധിക്കണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ.
40 Khi một người nào đầu rụng tóc, ấy là một người sói đầu: người vẫn tinh sạch.
൪൦“തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.
41 Nếu đầu người rụng tóc về phía mặt, ấy là một người sói trán: người vẫn tinh sạch.
൪൧തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
42 Còn nếu trong chỗ sói phía trước hay là phía sau có một vít trắng hồng, ấy là bịnh phung lở ra ở chỗ sói phía trước hay là phía sau.
൪൨പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.
43 Thầy tế lễ phải khám cho; nếu nơi sưng của vít trong chỗ sói phía trước hay là phía sau có màu trắng hồng, giống như bịnh phung tại da của thân người,
൪൩പുരോഹിതൻ അത് പരിശോധിക്കണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;
44 thì người nầy bị phung, thầy tế lễ sẽ định người là ô uế; vít người ở nơi đầu.
൪൪അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കണം; അവന് തലയിൽ കുഷ്ഠരോഗം ഉണ്ട്.
45 Vả, người đã bị vít phung rồi phải xé quần áo, đầu trần, che râu lại la rằng: Ô-uế! Ô-uế!
൪൫“വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയണം: അവന്റെ തല മൂടാതിരിക്കണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം.
46 Trọn lúc nào người có vít, thì sẽ bị ô uế, phải ở một mình ngoài trại quân.
൪൬അവന് രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കണം; അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.
47 Khi nào lên mốc trên quần áo, như vít phung, bất luận trên quần áo bằng lông chiên hay quần áo bằng vải gai,
൪൭“ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
48 trên canh hay trên chỉ bằng gai, hoặc bằng lông chiên, trên da hay là trên món nào bằng da;
൪൮ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും
49 nếu vít đó màu xanh xanh hay đỏ đỏ, trên quần áo hoặc trên da, trên canh hoặc trên chỉ hay là trên món nào bằng da, thì phải coi như bịnh phung, đem đến tỏ cho thầy tế lễ.
൪൯കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളം പച്ചയോ ഇളം ചുവപ്പോ ആയിരുന്നാൽ അത് കുഷ്ഠലക്ഷണം ആകുന്നു; അത് പുരോഹിതനെ കാണിക്കണം.
50 Thầy tế lễ sẽ khám cho, và giam món có vít ấy trong bảy ngày.
൫൦പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.
51 Qua ngày thứ bảy, thầy tế lễ khám vít lại; nếu vít ăn lan trên quần áo, trên canh hay chỉ, trên da hay trên món chi bằng da, thì phải coi như bịnh phung ăn luồn; món đó bị ô uế.
൫൧അവൻ ഏഴാം ദിവസം വടു പരിശോധിക്കണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു.
52 Vậy, người phải đốt quần áo, canh hay chỉ bằng lông chiên hoặc bằng gai, hoặc các món chi làm bằng da, ở trên nó mà đã bị vít, vì là một bịnh phung ăn ruồng: phải thiêu đi.
൫൨വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊന്നെങ്കിലുമോ ആയിരുന്നാലും അത് ചുട്ടുകളയണം; അത് കഠിന കുഷ്ഠം; അത് തീയിൽ ഇട്ടു ചുട്ടുകളയണം.
53 Còn nếu thầy tế lễ khám, chẳng thấy vít đó ăn lan trên quần áo, trên canh hay trên chỉ, hoặc các món chi làm bằng da,
൫൩എന്നാൽ പുരോഹിതൻ അത് പരിശോധിക്കുമ്പോൾ വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ
54 thì người hãy biểu họ đem giặt món có vít đó đi, rồi giam nó một lần thứ nhì trong bảy ngày nữa.
൫൪പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കണം; അത് പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.
55 Khi giặt rồi, thầy tế lễ sẽ khám lại, nếu vít đó không phai màu và cũng chẳng ăn lan ra, thì món đó là ô uế: ngươi hãy đem thiêu đi, vì là một thứ vít mốc ăn vào bề trái hay là bề mặt.
൫൫കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അത് തീയിൽ ഇട്ടു ചുട്ടുകളയണം; അത് അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
56 Còn nếu sau khi giặt rồi, thầy tế lễ thấy vít đã tái, thì phải gỡ nó khỏi quần áo, da, canh hay chỉ đi.
൫൬പിന്നെ പുരോഹിതൻ പരിശോധിക്കണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയണം.
57 Nếu vít mốc còn ló lên lại trên quần áo, trên canh hay chỉ, hoặc trên món chi bằng da, thì phải coi như một vít phung, và thiêu món có vít đó đi.
൫൭അത് വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അത് പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയണം.
58 Nhưng quần áo, canh hay chỉ, hoặc món nào bằng da mà ngươi đã giặt, và vít đã lặn rồi, thì hãy đem giặt một lần thứ nhì nữa, đoạn sẽ được tinh sạch.
൫൮എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അത് രണ്ടാം പ്രാവശ്യം കഴുകണം; അപ്പോൾ അത് ശുദ്ധമാകും.
59 Đó là luật lệ về vít ên mốc như phung trên quần áo bằng lông chiên hay bằng vải gai, trên canh hay chỉ, hoặc trên món chi bằng da, chiếu theo luật lệ đó mà phải định là tinh sạch hay là ô uế.
൫൯ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ച് അത് ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിക്കുവാനുള്ള പ്രമാണം ഇതുതന്നെ”.

< Lê-vi 13 >