< Châm Ngôn 12 >
1 Ai ưa điều sửa phạt ưa sự tri thức; Nhưng kẻ ghét sự quở trách là ngây dại.
൧പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ.
2 Người lành được ơn của Ðức Giê-hô-va; Nhưng Ðức Chúa Trời định tội cho người toan mưu ác.
൨ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
3 Loài người chẳng phải vì hung ác mà được lập vững bền; Song rễ người công bình chẳng bị lay động.
൩ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
4 Người đờn bà nhơn đức là mão triều thiên cho chồng nàng; Còn vợ làm xấu hổ khác nào sự mục trong xương cốt người.
൪സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
5 Tư tưởng người nghĩa chỉ là công bình; Song mưu luận kẻ ác đều là giả dối.
൫നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
6 Các lời kẻ hung ác rình rập làm đổ huyết ra; Song miệng người ngay thẳng giải cứu người khỏi.
൬ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
7 Ðánh đổ kẻ hung ác thì họ chẳng còn nữa; Nhưng nhà người công bình còn đứng vững.
൭ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
8 Người ta được khen ngợi tùy theo sự khôn sáng mình; Còn kẻ có lòng tà vạy sẽ bị khinh dể.
൮മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
9 Thà một người ở bực hèn hạ và có tôi tớ, Còn hơn kẻ tự tôn mà lại thiếu ăn.
൯മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
10 Người công bình coi sóc sự sống của súc vật mình; Còn lòng thương xót của kẻ dữ khác nào sự hung bạo.
൧൦നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
11 Ai cày đất mình sẽ được vật thực dư dật; Còn ai theo kẻ biếng nhác thiếu trí hiểu.
൧൧നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
12 Kẻ hung ác tham lam của hoạch tài; Song rễ của người công bình sanh bông trái.
൧൨ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
13 Trong sự vi phạm của môi miệng có một cái bẫy tàn hại; Nhưng người công bình được thoát khỏi sự hoạn nạn.
൧൩ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
14 Nhờ bông trái của môi miệng mình, người sẽ được no đầy phước; Và người ta sẽ được báo lại tùy theo việc tay mình đã làm.
൧൪തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
15 Ðường lối của kẻ ngu muội vốn ngay thẳng theo mắt nó; Còn người khôn ngoan nghe lời khuyên dạy.
൧൫ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
16 Sự giận dữ của kẻ ngu muội liền lộ ra tức thì; Còn người khôn khéo che lấp sỉ nhục mình.
൧൬ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
17 Kẻ nào nói thật, rao truyền sự công bình; Song kẻ làm chứng gian, phô sự giả dối.
൧൭സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18 Lời vô độ đâm xoi khác nào gươm; Nhưng lưỡi người khôn ngoan vốn là thuốc hay.
൧൮വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.
19 Môi chân thật được bền đỗ đời đời; Song lưỡi giả dối chỉ còn một lúc mà thôi.
൧൯സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
20 Sự phỉnh gạt ở trong lòng kẻ toan mưu hại; Nhưng sự vui vẻ thuộc về người khuyên lơn sự hòa bình.
൨൦ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
21 Chẳng một tai họa nào xảy đến cho người công bình; Song kẻ hung ác sẽ bị đầy đau đớn.
൨൧നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
22 Môi miệng nói dối giả lấy làm gớm ghiếc cho Ðức Giê-hô-va; Song ai ăn ở trung thành được đẹp lòng Ngài.
൨൨വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
23 Người khôn khéo giấu điều mình biết; Còn lòng kẻ ngu muội xưng ra sự điên dại mình.
൨൩വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
24 Tay người siêng năng sẽ cai trị; Nhưng tay kẻ biếng nhác phải phục dịch.
൨൪ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
25 Sự buồn rầu ở nơi lòng người làm cho nao sờn; Nhưng một lời lành khiến lòng vui vẻ.
൨൫മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
26 Người công bình dẫn đường cho kẻ lân cận mình; Còn các nẻo kẻ dữ làm sai lạc chúng.
൨൬നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27 Kẻ biếng nhác không chiên nướng thịt mình đã săn; Song người siêng năng được tài vật quí báu của loài người.
൨൭മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
28 Sự sống ở nơi đường công bình; Trên lối nó không có sự chết.
൨൮നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.