< Ha-gai 2 >

1 Ngày hai mươi mốt tháng bảy có lời của Ðức Giê-hô-va phán ra bởi đấng tiên tri A-ghê mà rằng:
ഏഴാംമാസം ഇരുപത്തൊന്നാംതീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി:
2 Bây giờ hãy nói cùng Xô-rô-ba-bên, con trai Sa-la-thi-ên, quan trấn thủ Giu-đa, và Giê-hô-sua, con trai Giô-xa-đác, thầy tế lễ cả, và dân sự sót lại, bảo chúng nó rằng:
“ശെയൽത്തിയേലിന്റെ മകനും യെഹൂദാദേശാധിപതിയുമായ സെരൂബ്ബാബേലിനോടും യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയോടും ശേഷിച്ച സകലജനത്തോടും സംസാരിക്കുക. അവരോടു ചോദിക്കുക,
3 Ai là kẻ còn sót lại ở trong các ngươi đã xem thấy vinh quang khi trước của nhà nầy? và bây giờ các ngươi xem nó ra làm sao? Nó ở trên mắt các ngươi, há chẳng phải như là hư không sao?
‘ഈ ആലയത്തിന്റെ പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും നിങ്ങളിൽ ശേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതു കാണാൻ എങ്ങനെയുണ്ട്? ഇതു നിങ്ങൾക്ക് ഒന്നും അവശേഷിച്ചിട്ടില്ലാത്തതുപോലെ അല്ലയോ കാണപ്പെടുന്നത്?
4 Vậy bây giờ, Ðức Giê-hô-va phán: Hỡi Xô-rô-ba-bên, ngươi khá can đảm; còn ngươi, Giê-hô-sua, con trai Giô-xa-đác, thầy tế lễ cả, cũng khá can đảm, và hãy làm việc; vì ta ở cùng các ngươi, Ðức Giê-hô-va vạn quân phán vậy.
എന്നാൽ, സെരൂബ്ബാബേലേ, ഇപ്പോൾ ധൈര്യപ്പെടുക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയേ, ധൈര്യപ്പെടുക, ദേശത്തിലെ സകലജനവുമേ, ധൈര്യപ്പെട്ടു വേലചെയ്യുക. കാരണം ഞാൻ നിങ്ങളോടുകൂടെ ഉണ്ട്,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5 Lời giao ước mà ta lập với các ngươi khi các ngươi ra khỏi Ê-díp-tô cùng Thần ta ở giữa các ngươi: chớ sợ hãi.
‘നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ ഞാൻ നിങ്ങളോടു ചെയ്ത ഉടമ്പടി ഇതുതന്നെ. എന്റെ ആത്മാവ് നിങ്ങളുടെ മധ്യത്തിൽ ഉണ്ട്. നിങ്ങൾ ഭയപ്പെടേണ്ട.’
6 Vì Ðức Giê-hô-va vạn quân phán như vầy: Còn một lần, khỏi ít lâu nữa, ta sẽ lam rúng động các từng trời và đất, biển và đất khô.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അൽപ്പസമയത്തിനുശേഷം ഞാൻ ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും കരയെയും ഒന്നുകൂടി ഇളക്കും.
7 Ta cũng làm rúng động hết thảy các nước hầu đến; rồi ta sẽ làm cho vinh quang đầy dẫy nhà nầy, Ðức Giê-hô-va vạn quân phán vậy.
ഞാൻ സകലജനതകളെയും ഇളക്കും. അപ്പോൾ സകലജനതകൾക്കും പ്രിയങ്കരമായതു വരും; ഞാൻ ഈ ആലയത്തെ എന്റെ മഹത്ത്വംകൊണ്ടു നിറയ്ക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
8 Bạc là của ta, vàng là của ta, Ðức Giê-hô-va vạn quân phán vậy.
‘വെള്ളി എനിക്കുള്ളത്; സ്വർണവും എനിക്കുള്ളത്’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
9 Vinh quang sau rốt của nhà nầy sẽ lớn hơn vinh quang trước, Ðức Giê-hô-va vạn quân phán vậy; và ta sẽ ban sự bình an trong chốn nầy, Ðức Giê-hô-va vạn quân phán vậy.
‘ഈ ആലയത്തിന്റെ മഹത്ത്വം പഴയ ആലയത്തിന്റെ മഹത്ത്വത്തെക്കാൾ വലുതായിരിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഈ സ്ഥലത്തു ഞാൻ സമാധാനം നൽകും,’ എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
10 Ngày hai mươi bốn tháng chín về năm thứ hai của Ða-ri-út, có lời của Ðức Giê-hô-va phán ra bởi đấng tiên tri A-ghê, mà rằng:
ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ ഒൻപതാംമാസം ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകന് ലഭിച്ചു:
11 Ðức Giê-hô-va vạn quân phán như vầy: Bây giờ hãy hỏi các thầy tế lễ về luật pháp rằng:
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ന്യായപ്രമാണം എന്തുപറയുന്നു എന്നു പുരോഹിതന്മാരോടു ചോദിക്കുക:
12 Nếu có kẻ gói thịt thánh trong chéo áo, và chéo áo mình đụng đến bánh, hoặc vật gì nấu chín, hoặc rượu, hoặc dầu, hay là đồ ăn gì, thì vậy đó có nên thánh không? Các thầy tế lễ đều đáp rằng: Không.
ഒരു മനുഷ്യൻ തന്റെ വസ്ത്രത്തിന്റെ മടക്കിൽ ദൈവത്തിനു സമർപ്പിക്കപ്പെട്ട മാംസം വഹിച്ചുകൊണ്ട്, ആ മടക്ക് അപ്പമോ പായസമോ വീഞ്ഞോ ഒലിവെണ്ണയോ മറ്റേതെങ്കിലും ഭക്ഷണമോ തൊട്ടാൽ അതു വിശുദ്ധമാകുമോ?’” “ഇല്ലാ,” എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
13 A-ghê lại rằng: Nếu ai bị ô uế vì thây chết đụng đến các vật ấy, thì các vật ấy có lây ô uế không? Các thầy tế lễ trả lời rằng: Các vật ấy sẽ bị ô uế.
അപ്പോൾ ഹഗ്ഗായി ചോദിച്ചു: “ശവത്തെ തൊട്ടതുനിമിത്തം അശുദ്ധനായ ഒരു മനുഷ്യൻ ഇവയിൽ ഏതിനെയെങ്കിലും തൊട്ടാൽ അവ അശുദ്ധമാകുമോ?” “അതേ, അശുദ്ധമാകും,” എന്നു പുരോഹിതന്മാർ പറഞ്ഞു.
14 A-ghê bèn nói rằng: Ðức Giê-hô-va phán: Dân nầy nước nầy ở trước mặt ta cũng vậy; cả công việc tay chúng nó làm ra cũng vậy; vật chúng nó dâng tại đây cũng bị ô uế.
അപ്പോൾ ഹഗ്ഗായി പറഞ്ഞു: “‘എന്റെ ദൃഷ്ടിയിൽ ഈ ജനവും ഈ രാജ്യവും അങ്ങനെതന്നെ ആകുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘അവർ ചെയ്യുന്നതും അർപ്പിക്കുന്നതും എല്ലാം അശുദ്ധംതന്നെ!
15 Vậy bây giờ, ta xin các ngươi khá suy nghĩ, từ ngày nầy về trước, khi chưa đặt hòn đá nầy trên hòn đá kia nơi đền thờ Ðức Giê-hô-va.
“‘ഇപ്പോൾ, ഇതിനെക്കുറിച്ച് ഇന്നുമുതൽ സൂക്ഷ്മതയോടെ ചിന്തിക്കുക—യഹോവയുടെ ആലയത്തിൽ കല്ലിന്മേൽ കല്ലുവെക്കുന്നതിനുമുമ്പ് എങ്ങനെയായിരുന്നു എന്നു ചിന്തിക്കുക.
16 Trải qua cả lúc đó, khi người ta đến một đống lúa đáng được hai mươi lường, chỉ được có mười; và khi người ta đến bàn ép rượu, đáng được năm mươi lường, chỉ được có hai mươi.
ഒരുവൻ ഇരുപത് അളക്കാൻ ചെല്ലുമ്പോൾ പത്തുമാത്രമേ ഉണ്ടായിരുന്നുള്ളൂ; അൻപതുപാത്രം വീഞ്ഞു കോരാൻ ചെല്ലുമ്പോൾ അവിടെ ഇരുപതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
17 Ta đã dùng những hạn hán, ten rét, mưa đá đánh phạt các ngươi trong mọi việc tay các ngươi làm, mà các ngươi không trở lại cùng ta, Ðức Giê-hô-va phán vậy.
നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനങ്ങളെയും വെൺകതിർ, വിഷമഞ്ഞ്, കന്മഴ എന്നിവയാൽ ഞാൻ ബാധിച്ചു, എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18 Bây giờ hãy suy nghĩ; từ ngày nay về trước, tức là từ ngày hai mươi bốn tháng chín, từ ngày đặt nền của đền thờ Ðức Giê-hô-va; hãy suy nghĩ điều đó!
‘ഇന്നുമുതൽ, ഒൻപതാംമാസം ഇരുപത്തിനാലാംതീയതിമുതൽ, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ട ദിവസത്തെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. ശ്രദ്ധയോടെ ചിന്തിക്കുക:
19 Các ngươi còn có hột giống nơi hầm vựa không? Dầu cho đến cây nho, cây vả, cây lựu, cây ô-li-ve, cũng không có cây nào ra trái. Nhưng từ ngày nầy, ta sẽ ban phước cho các ngươi.
കളപ്പുരയിൽ ഇനി വിത്തു ശേഷിച്ചിട്ടുണ്ടോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും ഇതുവരെ ഫലം നൽകിയിട്ടില്ല. “‘ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.’”
20 Lại có lời Ðức Giê-hô-va phán lần thứ hai cho A-ghê trong ngày hai mươi bốn tháng ấy, rằng:
ആ മാസം ഇരുപത്തിനാലാം തീയതി രണ്ടാമതും യഹോവയുടെ അരുളപ്പാട് ഹഗ്ഗായിക്ക് ഉണ്ടായി:
21 Hãy nói cùng Xô-rô-ba-bên, quan trấn thủ Giu-đa, mà rằng: Ta sẽ làm rúng động các từng trời và đất;
“യെഹൂദാദേശാധിപതിയായ സെരൂബ്ബാബേലിനോടു പറയുക: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും,
22 Ta sẽ lật đổ ngôi của các nước, diệt quyền thế các nước của các dân; ta sẽ đánh đổ các xe cộ và người ngồi ở trên; các ngựa và người cỡi, ai nấy sẽ bị đánh ngã bởi gươm của anh em mình.
ഞാൻ രാജകീയ സിംഹാസനങ്ങൾ അട്ടിമറിക്കും; വിദേശരാജ്യങ്ങളുടെ ശക്തി തകർക്കും. രഥങ്ങളെയും സാരഥികളെയും ഞാൻ അട്ടിമറിക്കും; കുതിരകളും കുതിരച്ചേവകരും സ്വന്തസഹോദരന്മാരുടെ വാളിനാൽ വീഴും.
23 Ðức Giê-hô-va vạn quân phán: Hỡi Xô-rô-ba-bên, con trai Sa-la-thi-ên, trong ngày đó, ta sẽ lấy ngươi làm đầy tớ ta! Ðức Giê-hô-va phán: Ta sẽ đặt ngươi như ấn tín; vì ta đã chọn ngươi, Ðức Giê-hô-va vạn quân phán vậy.
“സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ ദാസനായ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലേ, ആ ദിവസം നിന്നെ ഞാൻ എടുത്ത് എന്റെ മുദ്രമോതിരമാക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

< Ha-gai 2 >