< Xuất Hành 35 >
1 Môi-se nhóm hết hội chúng Y-sơ-ra-ên lại mà nói rằng: Ðây là các việc của Ðức Giê-hô-va đã phán dạy làm:
൧അതിനുശേഷം മോശെ യിസ്രായേൽ മക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:
2 Người ta sẽ làm công việc trong sáu ngày, nhưng đến ngày thứ bảy sẽ là một lễ thánh, tức là ngày sa-bát biệt riêng ra thánh cho Ðức Giê-hô-va. Ai làm công việc trong ngày đó sẽ bị xử tử.
൨ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം; അന്ന് വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.
3 Nhằm ngày sa-bát chớ nổi lửa trong nhà nào của các ngươi hết.
൩ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്”.
4 Môi-se nói cùng cả hội chúng Y-sơ-ra-ên rằng: Ðây là các lời Ðức Giê-hô-va đã phán dặn:
൪മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു:
5 Hãy lấy một lễ vật chi ở nhà các ngươi mà dâng cho Ðức Giê-hô-va. Hễ người nào có lòng thành dâng cho, hãy đem lễ vật cho Ðức Giê-hô-va: vàng, bạc và đồng;
൫നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരണം.
6 chỉ tím, đỏ điều, đỏ sặm, vải gai mịn, lông dê,
൬പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
7 da chiên đực nhuộm đỏ, da cá nược, cây si-tim,
൭ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
8 dầu thắp, các thứ hương liệu đặng chế dầu xức và hương thơm,
൮വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,
9 bích ngọc, và các thứ ngọc khác để dùng khảm cho ê-phót và bảng đeo ngực.
൯ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.
10 Trong vòng các ngươi mấy người khôn ngoan hơn hết hãy đến làm mọi điều Ðức Giê-hô-va đã phán dặn;
൧൦നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കണം.
11 đền tạm, trại và bong của đền tạm, móc, ván, xà ngang, trụ và lỗ trụ;
൧൧തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,
12 hòm bảng chứng và đòn khiêng, nắp thi ân cùng màn che nơi chí thánh;
൧൨തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
13 cài bàn và đòn khiêng, các đồ phụ tùng của bàn cùng bánh trần thiết;
൧൩മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,
14 chân đèn, đồ phụ tùng, các đèn và dầu thắp đèn;
൧൪വെളിച്ചത്തിന് നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ,
15 bàn thờ xông hương cùng đòn khiêng; dầu xức, hương liệu, và bức màn cửa đền tạm;
൧൫ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
16 bàn thờ dâng của lễ thiêu và rá đồng; đòn khiêng và các đồ phụ tùng của bàn thờ; cái thùng và chân thùng;
൧൬ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്റെ കാൽ,
17 bố vi che hành lang, trụ, lỗ trụ, và bức màn của cửa hành lang;
൧൭പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,
18 các nọc của đền tạm, cùng nọc và dây của hành lang;
൧൮തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,
19 bộ áo lễ dùng về công việc trong nơi thánh; bộ áo thánh cho A-rôn, thầy tế lễ cả, và bộ áo cho các con trai người đặng làm chức tế lễ.
൧൯അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ”.
20 Cả hội chúng Y-sơ-ra-ên bèn lui ra khỏi mặt Môi-se.
൨൦അപ്പോൾ യിസ്രായേൽ മക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽനിന്ന് പുറപ്പെട്ടു.
21 Mọi người có lòng cảm động, và mọi người có lòng thành, đều đem lễ vật đến dâng cho Ðức Giê-hô-va, để làm công việc hội mạc, các đồ phụ tùng và bộ áo thánh.
൨൧ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിയ്ക്കും അതിന്റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.
22 Phàm người nam cùng nữ, tức mọi kẻ có lòng thành, đều đến đem những hoa tai, nhẫn, khâu, kiềng, các thứ trang sức bằng vàng và hết thảy đều dâng lễ vật bằng vàng cho Ðức Giê-hô-va.
൨൨പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
23 Kẻ nào ở nhà mình có chỉ tím, đỏ điều, đỏ sặm, vải gai mịn, lông dê, da chiên đực nhuộm đỏ, và da cá nược đều đem đến.
൨൩നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ട് വന്നു.
24 Hễ ai có chi làm lễ vật bằng bạc hay bằng đồng, đều đem dâng cho Ðức Giê-hô-va, và hễ ai có cây si-tim nơi nhà mình dùng hiệp về các công việc tế lễ, đều đem đến.
൨൪വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
25 Phàm người đàn bà khéo thì chánh tay mình kéo chỉ lấy và đem đến món chi họ đã kéo rồi, chỉ tím, đỏ điều, đỏ sặm, và chỉ gai mịn.
൨൫സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
26 Còn mấy người đàn bà có cảm động và tài khéo thì kéo chỉ lông dê.
൨൬ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ട് നൂലുണ്ടാക്കി.
27 Các bực tôn trưởng trong dân sự đem bích ngọc và các thứ ngọc khác để khảm cho ê-phót và bảng đeo ngực;
൨൭പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും
28 dầu thắp đèn, các hương liệu để chế dầu xức và dầu thơm.
൨൮വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ട് വന്നു.
29 Cả dân Y-sơ-ra-ên, nam hay nữ, phàm ai có lòng cảm động xui cho mình tình nguyện quyên vào các công việc Ðức Giê-hô-va đã phán dặn nơi Môi-se, đều đem dâng cho Ðức Giê-hô-va các lễ tình nguyện vậy.
൨൯മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.
30 Môi-se nói cùng dân Y-sơ-ra-ên rằng: Nầy Ðức Giê-hô-va đã kêu danh Bết-sa-lê-ên, con trai của U-ri, cháu của Hu-rơ, trong chi phái Giu-đa.
൩൦എന്നാൽ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.
31 Ngài phú cho người đầy dẫy Thần của Ðức Chúa Trời, sự khôn ngoan, sự thông sáng, và sự hiểu biết, để làm mọi thứ nghề thợ,
൩൧കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും
32 đặng bày ra và làm đồ vàng, bạc và đồng,
൩൨രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും
33 đặng khắc và khảm các thứ ngọc, đặng chạm cây làm các đồ khéo léo.
൩൩യഹോവ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
34 Ngài lại phú cho người tài dạy dỗ, và cũng đồng ban cho Ô-hô-li-áp, con của A-hi-sa-mạc, trong chi phái Ðan nữa;
൩൪അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ യഹോവ തോന്നിച്ചിരിക്കുന്നു.
35 Ngài phú cho hai người đó đầy sự khôn ngoan đặng làm các công nghệ về thợ thêu, thợ dệt nhiều màu, tức là màu tím, đỏ điều, đỏ sặm, và vải gai mịn; để bày ra và làm các thứ công nghệ khéo.
൩൫കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ യഹോവ അവരെ മനസ്സിൽ ജ്ഞാനംകൊണ്ട് നിറച്ചിരിക്കുന്നു.