< II Các Vua 2 >
1 Khi Ðức Giê-hô-va muốn đem Ê-li lên trời trong một cơn gió lốc, Ê-li và Ê-li-sê ở Ghinh ganh đi ra.
യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.
2 Ê-li nói với Ê-li-sê rằng: Ta xin ngươi hãy ở đây; vì Ðức Giê-hô-va sai ta đi đến Bê-tên. Ê-li-sê thưa với người rằng: Tôi chỉ Ðức Giê-hô-va hằng sống và chỉ mạng sống thầy mà thề rằng, tôi chẳng hề lìa khỏi thầy. Như vậy, hai người đi xuống Bê-tên.
ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.
3 Các môn đồ của những tiên tri ở tại Bê-tên đến nói với Ê-li-sê rằng: Anh có biết rằng ngày nay Ðức Giê-hô-va sẽ cất thầy của anh lên khỏi anh chăng? Người đáp: Phải, ta biết; các ngươi hãy làm thinh đi!
ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
4 Ê-li nói với Ê-li-sê rằng: Ta xin ngươi hãy ở đây, vì Ðức Giê-hô-va sai ta đi đến Giê-ri-cô. Ê-li-sê lại thưa rằng: Tôi chỉ Ðức Giê-hô-va mà thề rằng, tôi chẳng hề lìa khỏi thầy. Như vậy, hai người đi đến Giê-ri-cô.
ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി.
5 Các môn đồ của những tiên tri ở tại Giê-ri-cô đến gần Ê-li-sê, nói với người rằng: Anh có biết rằng ngày nay Ðức Giê-hô-va sẽ cất thầy của anh lên khỏi anh chăng? Người đáp: Phải, ta biết; các ngươi hãy làm thinh đi!
യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
6 Ê-li nói với người rằng Ta xin ngươi hãy ở đây, vì Ðức Giê-hô-va sai ta đi đến Giô-đanh. Ê-li-sê thưa rằng: Tôi chỉ Ðức Giê-hô-va hằng sống và chỉ mạng sống thầy mà thề rằng, tôi chẳng hề lìa khỏi thầy. Như vậy, hai người cứ đi với nhau.
ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.
7 Có năm mươi người trong các môn đồ của những tiên tri đi theo, đứng cách xa đối ngang Giô-đanh; còn Ê-li và Ê-li-sê đứng lại tại mé sông.
പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തുനിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു.
8 Ê-li bèn lấy áo tơi mình, cuốn lại, đập trên nước; nước bèn rẽ ra hai bên, và hai người đều đi ngang qua trên đất khô.
അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
9 Khi đi qua rồi, Ê-li nói với Ê-li-sê rằng: Hãy xin điều ngươi muốn ta làm cho ngươi, trước khi ta được cất lên khỏi ngươi. Ê-li-sê thưa rằng: Nguyền xin thần của thầy cảm động tôi được bội phần.
അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
10 Ê-li nói với người rằng: Ngươi cầu xin một sự khó. Song nếu ngươi thấy ta lúc ta được cất lên khỏi ngươi, ắt sẽ được như lời bằng chẳng, thì không được.
അതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
11 Hai người cứ vừa đi vừa nói với nhau, kìa, có một cái xe lửa và ngựa lửa phân rẽ hai người; Ê-li lên trời trong một cơn gió lốc.
അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.
12 Ê-li-sê nhìn thấy, bèn la lên rằng: Cha tôi ôi! cha tôi ôi! là xe và lính kỵ của Y-sơ-ra-ên! Ðoạn, Ê-li-sê không còn thấy người nữa; rồi người nắm áo mình xé ra làm hai mảnh.
എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
13 Ê-li-sê bèn lấy cái áo tơi đã ở nơi mình Ê-li rơi xuống, trở về, đứng tại trên mé Giô-đanh.
പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.
14 Người lấy cái áo tơi đã ở nơi mình Ê-li rơi xuống, đập nước, và nói rằng: Giê-hô-va Ðức Chúa Trời của Ê-li ở đâu? Khi người đã đập nước rồi, nước bèn rẽ ra hai bên, và Ê-li-sê đi ngang qua.
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
15 Khi các môn đồ của những tiên tri ở Giê-ri-cô đối ngang Giô-đanh, thấy Ê-li-sê, thì nói rằng: Thần Ê-li đổ trên Ê-li-sê. Họ đến đón người, sấp mình xuống đất trước mặt người,
യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
16 và nói với người rằng: Tại đây, giữa các tôi tớ thầy, có năm mươi người mạnh dạn; hãy cho phép họ đi tìm chủ thầy; có lẽ Thần của Ðức Giê-hô-va đem người đi, ném trên núi nào hay là trong trũng nào chăng? Ê-li-sê đáp: Chớ sai họ đi.
അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
17 Nhưng chúng nài ép người, đến đỗi người xấu hổ, bèn nói rằng: Hãy sai họ đi đi. Chúng liền sai năm mươi người đi tìm Ê-li trong ba ngày, mà tìm chẳng đặng.
അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
18 Chúng trở về, Ê-li-sê vẫn ở tại Giê-ri-cô; người bèn nói với họ rằng: Ta há chẳng bảo các ngươi chớ có đi sao?
അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19 Dân cư của Giê-ri-cô nói cùng Ê-li-sê rằng: Chỗ xây cất thành này tốt lắm y như chúa tôi thấy; nhưng nước thì độc và đất thì chai.
അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.
20 Người đáp: Hãy đem cho ta một cái bình mới, và đựng muối ở trong. Chúng đem bình đến cho người.
അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.
21 Người bèn đi đến nguồn nước, đổ muối xuống nước, mà nói rằng: Ðức Giê-hô-va phán như vầy: Ta đã chữa lành cho nước này, tự nó sẽ chẳng còn gây ra sự chết, hoặc sự nân nữa.
അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
22 Vậy, theo lời của Ê-li-sê phán ra, nước được chữa lành còn đến ngày nay.
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
23 Từ đó, Ê-li-sê đi lên Bê-tên. Ðang đi dọc đường, có những trẻ con trai ở thành ra nhạo báng người, mà rằng: Ớ lão trọc, hãy lên! Ớ lão trọc, hãy lên!
പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
24 Người xây lại ngó chúng nó, và nhơn danh Ðức Giê-hô-va mà rủa sả chúng nó. Liền có hai con gấu ra cái ra khỏi rừng, cấu xé bốn mươi hai đứa trong bọn chúng nó.
അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
25 Từ đó Ê-li-sê đi đến núi Cạt-mên; đoạn từ nơi ấy người trở về Sa-ma-ri.
അവൻ അവിടംവിട്ടു കർമ്മേൽപർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.