< I Sử Ký 18 >

1 Sau việc ấy, Ða-vít đánh dân Phi-li-tin, bắt phục chúng nó; và đoạt lấy khỏi tay chúng nó thành Gát và các hương thôn nó.
അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്നു പിടിച്ചു.
2 Người cũng đánh Mô-áp; dân Mô-áp bèn phục dịch Ða-vít, và tiến cống cho người.
പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ച കൊണ്ടുവന്നു.
3 Ða-vít đánh Ha-đa-rê-xe, vua Xô-ba, tại Ha-mát, khi người đương đi lập nước mình trên sông Ơ-phơ-rát.
സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
4 Ða-vít chiếm lấy của người một ngàn cỗ xe, bảy ngàn lính kỵ, và hai vạn lính bộ; Ða-vít cắt nhượng của các ngựa kéo xe, duy chừa lại một trăm con.
അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടു ശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5 Dân Sy-ri ở Ða-mách đến cứu giúp Ha-đa-rê-xe, vua Xô-ba, Ða-vít bèn giết chúng hai vạn hai ngàn người.
സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
6 Ða-vít lập đồn trong Sy-ri của Ða-mách, dân Sy-ri phục dịch người, và đem nộp thuế cho người. Ða-vít đi đến đâu, thì Ðức Giê-hô-va cũng khiến cho người được thắng.
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
7 Ða-vít đoạt những khiên vàng của các đầy tớ Ha-đa-rê-xe, rồi đem về Giê-ru-sa-lem.
ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
8 Từ Ti-bát và Cun, hai thành của Ha-đa-rê-xe, Ða-vít lại đoạt lấy nhiều đồng, mà Sa-lô-môn dùng làm cái biển đồng, các trụ và chậu bằng đồng.
ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
9 Khi Tô-hu, vua Ha-mát, hay rằng Ða-vít đã đánh cả đội binh của Ha-đa-rê-xe, vua Xô-ba,
എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‌ രാജാവായ തോവൂ കേട്ടപ്പോൾ
10 thì sai Ha-đô-ram, con trai người, đến chào mừng và ngợi khen Ða-vít, bởi người đã chinh chiến với Ha-đa-rê-xe, và đã đánh người; vì Ha-đa-rê-xe và Tô-hu thường đánh giặc với nhau luôn; Tô-hu cũng gởi đến các thứ chậu bằng vàng, bạc, và đồng.
അവൻ ദാവീദ്‌ രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
11 Các đồ ấy Ða-vít cũng biệt riêng ra thánh cho Ðức Giê-hô-va, luôn với bạc và vàng mà người đã đoạt lấy đem về từ các dân tộc, tức từ Ê-đôm, Mô-áp, dân Am-môn, dân Phi-li-tin, và dân A-ma-léc.
ദാവീദ്‌ രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
12 Vả lại, A-bi-sai, con trai của Xê-ru-gia, đánh giết tại trong trũng Muối, một vạn tám ngàn người Ê-đôm.
സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
13 Người đặt đồn tại Ê-đôm, và cả dân Ê-đôm đều phải phục dịch Ða-vít. Ða-vít đi đến đâu, thì Ðức Giê-hô-va cũng khiến cho người được thắng.
ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
14 Ða-vít làm vua trên cả Y-sơ-ra-ên, lấy sự ngay thẳng và công bình mà xử với dân sự của người.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
15 Giô-áp, con trai của Xê-ru-gia, thống lãnh đội binh; Giô-sa-phát con trai của A-hi-lút, làm quan thái sử;
സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
16 Xa-đốc, con trai của A-hi-túp, và A-bi-mê-léc, con trai của A-bia-tha, làm thầy tế lễ; Sa-vê-sa làm quan ký lục.
അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
17 Bê-na-gia, con trai của Giê-hô-gia-đa, cai quản người Kê-rê-thít và người Phê-lê-thít, còn các con trai Ða-vít đều làm quan đại thần gần bên vua.
യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.

< I Sử Ký 18 >