< Thánh Thi 143 >
1 (Thơ của Đa-vít) Xin nghe con cầu nguyện, lạy Chúa Hằng Hữu; xin nghe con khẩn nài! Do đức thành tín và công chính, xin đáp lời con.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം എന്റെ ആശ്വാസത്തിനായി വരണമേ.
2 Xin đừng phán xét đầy tớ Chúa, vì chẳng người sống nào là công chính trước mặt Ngài.
തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ, അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ.
3 Kẻ thù con săn đuổi con. Họ đè bẹp con dưới đất, bắt con sống trong bóng đêm như xác người nơi cổ mộ.
ശത്രു എന്നെ പിൻതുടരുന്നു, അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു.
4 Tinh thần con nao núng; lòng dạ con sầu não.
അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു; എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5 Con nhớ những ngày xa xưa. Hồi tưởng công trình của Chúa và suy ngẫm việc tay Ngài làm.
പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു; അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു.
6 Con đưa tay hướng về Chúa nguyện cầu. Lòng con khát khao Ngài như đất khô hạn.
ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. (സേലാ)
7 Xin mau đến, lạy Chúa Hằng Hữu, xin đáp lời con, vì tâm hồn con tàn tạ. Xin đừng tránh mặt con, kẻo con như người xuống huyệt sâu.
യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും.
8 Buổi sáng, xin cho con nghe giọng nhân từ Chúa, vì con tin cậy Ngài. Xin cho con biết đường lối phải theo, vì con hướng lòng đến Chúa.
പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ, കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു. ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ, കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.
9 Xin Chúa Hằng Hữu giải thoát con khỏi kẻ thù; vì con đến ẩn nấp nơi Ngài.
യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.
10 Xin dạy con làm theo ý Chúa, vì Ngài là Đức Chúa Trời con. Thần Linh Ngài toàn thiện, xin dắt con vào lối công chính.
തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ, കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം; അങ്ങയുടെ നല്ല ആത്മാവ് നീതിപഥത്തിൽ എന്നെ നടത്തട്ടെ.
11 Vì Danh Chúa Hằng Hữu, xin cho con sống. Do đức công chính Chúa, xin cứu con khỏi gian nan.
യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ; അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ.
12 Do lòng nhân từ, xin giết sạch kẻ thù, và tiêu diệt người làm con khốn khổ, vì con là đầy tớ Ngài.
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ.