< Châm Ngôn 4 >
1 Con ơi, hãy nghe cha khuyên dạy. Lắng tai để có sự hiểu biết,
൧മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
2 vì ta cho con bài học tốt. Đừng bỏ phép tắc của ta.
൨ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
3 Vì ta cũng vậy, vốn là con của cha ta, là đứa con một yêu quý của mẹ ta.
൩ഞാൻ എന്റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
4 Cha ta cũng dạy ta rằng: “Lòng con ghi tạc lời ta. Giữ gìn mệnh lệnh ta và sống.
൪അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
5 Tìm cầu khôn ngoan và thông sáng. Đừng từ khước, đừng xây bỏ lời ta,
൫ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
6 Đừng lìa bỏ sự khôn ngoan, vì nó sẽ bảo vệ con. Hãy yêu mến sự khôn ngoan, vì nó sẽ gìn giữ con.
൬അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;
7 Khôn ngoan là cần yếu, hãy tìm cầu sự khôn ngoan! Tận dụng khả năng cho được thông sáng.
൭ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
8 Nếu tôn trọng sự khôn ngoan, nó sẽ đưa con lên cao. Nắm giữ sự khôn ngoan, nó sẽ đem cho con vinh dự.
൮അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
9 Nó sẽ ban vòng hoa xinh đẹp trên đầu con; và đội cho con vương miện vinh quang.”
൯അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10 Con ơi, hãy nghe và tiếp nhận lời ta, thì con sẽ sống thêm được nhiều năm.
൧൦മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11 Ta đã dạy con biết đường khôn ngoan và dẫn con theo lối ngay thẳng.
൧൧ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12 Khi con đi, con sẽ không bị vướng chân; lúc con chạy, con sẽ không vấp ngã.
൧൨നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
13 Hãy nắm chặt lời khuyên dạy; đừng bỏ qua điều ta dạy. Phải nắm giữ, vì là chìa khóa của đời sống con.
൧൩പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
14 Đừng bước vào đường người ác, và đừng theo lối bọn gian manh.
൧൪ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
15 Phải tránh xa; đừng bước ngang qua. Phải quay lưng, thẳng bước mà đi.
൧൫അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക.
16 Khi chưa làm ác, họ không thể chợp mắt. Họ cố thức để gây vấp ngã cho người.
൧൬അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
17 Họ ăn bánh gian ác và uống rượu bạo tàn!
൧൭ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനംചെയ്യുന്നു.
18 Nhưng đường người công chính càng thêm sáng sủa, rực rỡ như mặt trời lúc giữa trưa.
൧൮നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19 Đường người ác ngập tràn bóng tối. Họ vấp ngã cũng chẳng biết vì đâu.
൧൯ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല.
20 Con ơi, lưu ý lời ta dạy. Lắng tai nghe lời ta giải bày.
൨൦മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരിക; എന്റെ മൊഴികൾക്ക് നിന്റെ ചെവിചായിക്കുക.
21 Đừng để lời ta xa tầm mắt con. Nhưng phải giữ chặt trong tâm hồn.
൨൧അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22 Vì lời ta đem sinh lực cho ai tìm được nó, và chữa lành cho toàn thân họ.
൨൨അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23 Phải lo giữ tấm lòng con trước hết, vì là nguồn nước sống tuôn tràn.
൨൩സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
24 Con hãy tránh xa miệng lưỡi dối trá; và bỏ cách xa con môi gian tà.
൨൪വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25 Mắt con phải nhìn thẳng, và hướng tầm nhìn về phía trước mặt con.
൨൫നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26 Nếu con thận trọng mọi đường lối; thì bước chân con sẽ vững vàng.
൨൬നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27 Đừng quay sang phải hay trái; phải giữ chân con khỏi chỗ gian tà.
൨൭ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.