< Nê-hê-mi-a 10 >
1 Đây là tên những người đóng ấn trên giao ước: Tổng Trấn: Nê-hê-mi, con của Ha-ca-lia và Sê-đê-kia.
മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്,
2 Thầy tế lễ gồm có: Sê-ra-gia, A-xa-ria, Giê-rê-mi,
സെരായാവ്, അസര്യാവ്, യിരെമ്യാവ്,
3 Pha-su-rơ, A-ma-ria, Manh-ki-gia,
പശ്ഹൂർ, അമര്യാവ്, മൽക്കീയാവ്,
4 Hát-túc, Sê-ba-nia, Ma-lúc,
ഹത്തൂശ്, ശെബന്യാവ്, മല്ലൂക്ക്,
5 Ha-rim, Mê-rê-mốt, Áp-đia,
ഹാരീം, മെരേമോത്ത്, ഓബദ്യാവ്,
6 Đa-ni-ên, Ghi-nê-thôn, Ba-rúc,
ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്,
7 Mê-su-lam, A-bi-gia, Mi-gia-min,
മെശുല്ലാം, അബീയാവ്, മിയാമീൻ,
8 Ma-a-xia, Binh-gai, và Sê-ma-gia. Những người kể trên đều là thầy tế lễ.
മയസ്യാവ്, ബിൽഗായി, ശെമയ്യാവ്. ഇവർ പുരോഹിതന്മാർ ആയിരുന്നു.
9 Những người Lê-vi gồm có: Giê-sua, con A-xa-nia, Bin-nui, con Hê-na-đát, Cát-mi-ên
ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും
10 và các anh em Sê-ba-nia, Hô-đia, Kê-li-ta, Bê-la-gia, Ha-nan,
അവരുടെ കൂട്ടാളികളായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ,
11 Mai-ca, Rê-hốp, Ha-sa-bia,
മീഖാ, രെഹോബ്, ഹശബ്യാവ്,
12 Xác-cua, Sê-rê-bia, Sê-ba-nia,
സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്,
13 Hô-đia, Ba-ni, và Bê-ni-nu.
ഹോദീയാവ്, ബാനി, ബെനീനു.
14 Các nhà lãnh đạo gồm có: Pha-rốt, Pha-hát Mô-áp, Ê-lam, Xát-tu, Ba-ni,
ജനത്തിന്റെ നായകന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സത്ഥു, ബാനി,
16 A-đô-ni-gia, Biết-vai, A-đin,
അദോനിയാവ്, ബിഗ്വായി, ആദീൻ,
17 A-te, Ê-xê-chia, A-xu-rơ,
ആതേർ, ഹിസ്കിയാവ്, അസ്സൂർ,
18 Hô-đia, Ha-sum, Bết-sai,
ഹോദീയാവ്, ഹാശൂം, ബേസായി,
19 Ha-ríp, A-na-tốt, Nê-bai,
ഹാരിഫ് അനാഥോത്ത്, നേബായി,
20 Mác-bi-ách, Mê-su-lam, Hê-xia,
മഗ്പീയാശ്, മെശുല്ലാം, ഹേസീർ,
21 Mê-sê-xa-bên, Xa-đốc, Gia-đua,
മെശേസബെയേൽ, സാദോക്ക്, യദ്ദൂവ,
22 Phê-la-tia, Ha-nan, A-na-gia,
പെലത്യാവ്, ഹാനാൻ, അനായാവ്,
23 Ô-sê, Ha-na-nia, Ha-súp,
ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
24 Ha-lô-hết, Phi-la, Sô-béc,
ഹല്ലോഹേശ്, ഫിൽഹാ, ശോബേക്ക്,
25 Rê-hum, Ha-sáp-na, Ma-a-xê-gia,
രെഹൂം, ഹശബ്നാ, മയസേയാവ്,
26 A-hi-gia, Ha-nan, A-nan,
അഹീയാവ്, ഹാനാൻ, ആനാൻ,
27 Ma-lúc, Ha-rim, và Ba-a-na.
മല്ലൂക്ക്, ഹാരീം, ബാനാ.
28 Những người còn lại gồm cả thường dân, thầy tế lễ, người Lê-vi, người gác cổng, ca sĩ, người phục dịch Đền Thờ, cùng với vợ, con đã lớn khôn là những người đã tách mình ra khỏi nếp sống của người ngoại tộc chung quanh để theo Đức Chúa Trời.
“പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും
29 Họ đều cùng với anh em mình và các nhà lãnh đạo thề nguyện tuân giữ Luật Pháp Đức Chúa Trời do Môi-se, đầy tớ Chúa ban hành. Họ xin Đức Chúa Trời nguyền rủa nếu họ bất tuân Chúa Hằng Hữu, Đức Chúa Trời mình:
തങ്ങളുടെ സഹോദരരായ ഇസ്രായേല്യ പ്രഭുക്കന്മാരോടൊപ്പം നിന്നുകൊണ്ട്, ദൈവത്തിന്റെ ദാസനായ മോശയിൽക്കൂടി നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ കൽപ്പനകളും അനുശാസനങ്ങളും ഉത്തരവുകളും പാലിക്കാമെന്നും ശപഥവും സത്യവും ചെയ്യുന്നു.
30 “Chúng tôi thề không gả con mình cho người ngoại giáo; không cưới con gái ngoại giáo cho con trai mình.
“ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു.
31 Chúng tôi thề không mua của ngoại giáo thóc lúa hay hàng hóa gì khác trong ngày Sa-bát và các ngày lễ; không cày cấy vào năm thứ bảy, nhưng tha hết nợ cho người khác.
“ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും.
32 Chúng tôi hứa mỗi người hằng năm dâng một phần bốn gam bạc để dùng vào công việc Đền Thờ của Đức Chúa Trời,
“നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു.
33 gồm các chi phí về bánh Thánh, về lễ vật chay, và lễ thiêu dâng thường lệ, lễ thiêu dâng vào ngày Sa-bát, ngày trăng mới, và các ngày lễ khác; chi phí về các vật thánh, về lễ vật chuộc tội cho Ít-ra-ên; và các chi phí khác trong Đền Thờ Đức Chúa Trời.
34 Chúng tôi cũng bắt thăm giữa các gia đình thầy tế lễ người Lê-vi và thường dân, để định phiên mỗi gia đình cung cấp củi đốt trên bàn thờ. Chúa Hằng Hữu, Đức Chúa Trời chúng ta vào những ngày nhất định trong năm, theo Luật Pháp quy định.
“ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു.
35 Chúng tôi hứa đem dâng vào Đền Thờ Chúa Hằng Hữu tất cả hoa quả đầu mùa hằng năm, kể cả trái cây lẫn mùa màng thu hoạch ở ruộng vườn.
“യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു.
36 Ngoài ra, con trưởng nam và thú vật đầu lòng, chiên và bò, của chúng tôi sẽ được đem dâng lên Đức Chúa Trời, trình cho các thầy tế lễ phục vụ trong Đền Thờ Ngài, như luật định.
“ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും.
37 Chúng tôi cũng sẽ đem vào kho Đền Thờ Đức Chúa Trời, trình cho các thầy tế lễ bột thượng hạng và những lễ vật khác gồm hoa quả, rượu, và dầu; sẽ nộp cho người Lê-vi một phần mười hoa màu của đất đai, vì người Lê-vi vẫn thu phần mười của anh chị em sống trong các miền thôn quê.
“തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ.
38 Khi người Lê-vi thu nhận phần mười, sẽ có một thầy tế lễ—con cháu A-rôn—hiện diện, và rồi người Lê-vi sẽ đem một phần mười của phần mười thu được vào kho Đền Thờ của Đức Chúa Trời.
ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം.
39 Toàn dân và người Lê-vi sẽ đem các lễ vật, ngũ cốc, rượu, và dầu vào kho đền thờ; những vật này được chứa trong các bình thánh để dành cho các thầy tế lễ người gác cổng và ca sĩ sử dụng. Chúng tôi hứa sẽ không dám bỏ bê Đền Thờ Đức Chúa Trời của chúng tôi.”
ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം. “ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.”