< Các Thủ Lãnh 21 >
1 Tại Mích-pa, người Ít-ra-ên có lời thề này: “Chúng ta sẽ không gả con gái mình cho người Bên-gia-min.”
എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യർ മിസ്പയിൽവെച്ചു ശപഥം ചെയ്തിരുന്നു.
2 Khi đến Bê-tên lần này, dân chúng ngồi đó, khóc lóc thật đắng cay cho đến tối, trước sự chứng giám của Đức Chúa Trời.
ആകയാൽ ജനം ബേഥേലിൽ ചെന്നു അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്നു ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:
3 Họ than: “Lạy Chúa Hằng Hữu, Đức Chúa Trời của Ít-ra-ên! Vì đâu xui khiến cho việc này xảy ra, làm cho Ít-ra-ên thiếu mất một đại tộc?”
യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
4 Hôm sau, họ dậy sớm, xây lên một bàn thờ rồi dâng lễ thiêu và lễ vật cầu an.
പിറ്റെന്നാൾ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
5 Sau đó, họ hỏi nhau: “Có đại tộc nào vắng mặt trong đại hội trước mặt Chúa Hằng Hữu tại Mích-pa không?” Vì họ đã thề rằng ai không đến dự đại hội này phải bị xử tử.
പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6 Người Ít-ra-ên cứ ân hận, thương tiếc anh em mình, là người Bên-gia-min. Họ nhắc đi nhắc lại: “Hôm nay Ít-ra-ên mất đi một đại tộc rồi!
എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലിൽനിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
7 Tìm đâu ra vợ cho những người Bên-gia-min sống sót, vì chúng ta đã thề trước Chúa Hằng Hữu sẽ không gả con gái cho họ?”
ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
8 Rồi họ hỏi: “Trong các đại tộc Ít-ra-ên, có ai không đến trình diện Chúa Hằng Hữu tại Mích-pa không?” Họ thấy rằng không có người nào từ Gia-be Ga-la-át có mặt trong đại hội.
യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
9 Vì sau khi kiểm tra, họ biết được, chẳng có người nào từ người Gia-be Ga-la-át đến.
ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.
10 Vậy họ sai 12.000 quân tinh nhuệ đến Gia-be Ga-la-át giết mọi người tại đó, cả đàn ông, đàn bà, và trẻ con.
അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതു: നിങ്ങൾ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ.
11 Họ nói: “Đây là điều anh em phải làm: Tận diệt mọi người nam và phụ nữ đã có chồng.”
അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടതു ഇവ്വണ്ണം: സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങൾ നിർമ്മൂലമാക്കേണം.
12 Trong khu dân cư của Gia-be Ga-la-át, họ tìm được 400 trinh nữ, chưa bao giờ nằm với người nam nào, rồi đem tất cả dẫn về trại Si-lô, trong xứ Ca-na-an.
അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ചു പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.
13 Người Ít-ra-ên sai sứ giả đi giảng hòa với những người Bên-gia-min trốn ở vùng đá Rim-môn.
സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാൻ ആളയച്ചു.
14 Khi những người Bên-gia-min trở về, được người Ít-ra-ên cho cưới các cô gái ở Gia-be Ga-la-át làm vợ. Tuy nhiên, số người nữ không đủ cho người Bên-gia-min còn lại này.
അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവെച്ചു അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു;
15 Vì thế, dân chúng xót thương người Bên-gia-min, vì Chúa Hằng Hữu đã làm cho một đại tộc bị khiếm khuyết trong vòng các đại tộc Ít-ra-ên.
അവർക്കു അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
16 Các trưởng lão của đại hội lên tiếng: “Chúng ta phải làm sao tìm vợ cho số người Bên-gia-min còn lại, vì đàn bà trong đại tộc này chết hết rồi.
ശേഷിച്ചവർക്കു സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽനിന്നു സ്ത്രീകൾ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാർ പറഞ്ഞു.
17 Người Bên-gia-min phải truyền hậu tự; nếu không, một đại tộc của Ít-ra-ên sẽ bị diệt chủng.
യിസ്രായേലിൽനിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്കു അവരുടെ അവകാശം നില്ക്കേണം.
18 Nhưng, chúng ta không thể gả con gái mình cho họ được, vì Ít-ra-ên đã thề hễ ai gả con cho người Bên-gia-min đều phải bị nguyền rủa.”
എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവർക്കു ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്കു സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവർ പറഞ്ഞു.
19 Họ tìm ra được một kế: Mỗi năm có ngày lễ của Chúa Hằng Hữu tại Si-lô, ở nam Lê-bô-na và phía bắc Bê-tên, dọc phía đông đường cái chạy từ Bê-tên đến Si-chem.
അപ്പോൾ അവർ: ബേഥേലിന്നു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.
20 Họ nói với những người Bên-gia-min đang cần vợ: “Hãy đi trốn trong các vườn nho.
ആകയാൽ അവർ ബെന്യാമീന്യരോടു: നിങ്ങൾ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.
21 Khi thấy những cô gái Si-lô ra nhảy múa, mỗi người chạy ra bắt một cô đem về làm vợ.
ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ടു വരുന്നതു നിങ്ങൾ കാണുമ്പോൾ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ടു ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്നു ഭാര്യയെ പിടിച്ചു ബെന്യാമീൻ ദേശത്തേക്കു പൊയ്ക്കൊൾവിൻ എന്നു കല്പിച്ചു.
22 Khi cha mẹ của họ khiếu nại với chúng tôi, chúng tôi sẽ nói: Xin vì chúng tôi làm ơn cho họ. Chúng tôi đã cố gắng tìm vợ cho họ, nhưng vẫn không đủ. Trường hợp này, anh em không mắc tội gì cả, vì không tự ý đem gả con gái cho họ.”
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്നു സങ്കടം പറഞ്ഞാൽ ഞങ്ങൾ അവരോടു: അവരെ ഞങ്ങൾക്കു ദാനം ചെയ്‌വിൻ; നാം പടയിൽ അവർക്കെല്ലാവർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങൾ കുറ്റക്കാരാകുവാൻ നിങ്ങൾ ഇക്കാലത്തു അവർക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
23 Vậy người Bên-gia-min làm theo những gì họ nói. Mỗi người nam bắt các cô gái nhảy múa trong ngày lễ đem làm vợ. Họ quay về quê hương mình, dựng lại các thành rồi sống ở đó.
ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയിൽ പാർത്തു.
24 Người Ít-ra-ên khởi hành theo từng đại tộc và gia đình, ai nấy đều trở về nhà mình.
യിസ്രായേൽമക്കളും ആ കാലത്തു അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
25 Thuở ấy, Ít-ra-ên chưa có vua; nên ai nấy cứ làm theo điều mình cho là phải.
ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.