< Sáng Thế 9 >
1 Đức Chúa Trời ban phước cho Nô-ê và các con. Ngài phán: “Hãy sinh sản thêm nhiều cho đầy mặt đất.
൧ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.
2 Các loài thú dưới đất, loài chim trên trời, loài cá dưới biển đều khiếp sợ các con và phục quyền các con.
൨ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
3 Ta cho các con mọi loài đó làm lương thực, cũng như Ta đã cho cây trái.
൩സഞ്ചരിക്കുന്ന ജീവികളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു.
4 Tuy nhiên, con không được ăn thịt còn máu.
൪ജീവനായിരിക്കുന്ന രക്തത്തോടുകൂടെ നിങ്ങൾ മാംസം ഭക്ഷിക്കരുത്.
5 Ta chắc chắn sẽ đòi máu của sinh mạng con hoặc từ nơi thú vật, hoặc từ tay người, hoặc nơi tay của anh em con.
൫നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ ജീവന് പകരം ചോദിക്കും.
6 Kẻ giết người phải bị xử tử, vì Đức Chúa Trời đã tạo nên loài người theo hình ảnh Ngài.
൬ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ മനുഷ്യനാൽ അവന്റെ രക്തം ചൊരിയപ്പെടണം.
7 Các con hãy sinh sản thêm nhiều và làm cho đầy mặt đất.”
൭ആകയാൽ നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ ധാരാളമായി പെറ്റു പെരുകുവിൻ”.
8 Đức Chúa Trời phán với Nô-ê và các con:
൮ദൈവം പിന്നെയും നോഹയോടും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്:
9 “Ta lập giao ước với các con và dòng dõi các con,
൯“ഞാൻ, ഇതാ, നിങ്ങളോടും നിങ്ങൾക്കുശേഷമുള്ള നിങ്ങളുടെ സന്തതിയോടും
10 cùng mọi sinh vật ở với con—các loài chim, các loài súc vật, và các loài dã thú.
൧൦ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
11 Ta lập giao ước với các con và các sinh vật rằng chúng chẳng bao giờ bị nước lụt giết hại nữa và cũng chẳng có nước lụt tàn phá đất nữa.”
൧൧ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിക്കുവാൻ ഇനി ജലപ്രളയം ഉണ്ടാകുകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്റെ ഉടമ്പടി സ്ഥാപിക്കുന്നു”.
12 Đức Chúa Trời phán: “Đây là dấu chỉ về giao ước Ta lập cùng các con và muôn loài trên đất trải qua các thời đại.
൧൨പിന്നെയും ദൈവം അരുളിച്ചെയ്തത്: “ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ആകുന്നു ഇത്:
13 Ta sẽ đặt cầu vồng trên mây, biểu hiện lời hứa bất diệt của Ta với con và muôn loài trên đất.
൧൩ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും.
14 Khi nào Ta giăng mây trên trời, và cầu vồng xuất hiện trên mây,
൧൪ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും.
15 Ta sẽ nhớ lại lời hứa với con và muôn loài: Nước lụt sẽ chẳng hủy diệt mọi sinh vật nữa.
൧൫അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
16 Khi Ta thấy cầu vồng trên mây, Ta sẽ nhớ lại lời hứa vĩnh viễn của Ta với con và mọi sinh vật trên đất.”
൧൬വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും.
17 Đức Chúa Trời lại phán cùng Nô-ê: “Đó là dấu chỉ về giao ước Ta đã lập giữa Ta và các sinh vật trên đất.”
൧൭ഭൂമിയിലുള്ള സർവ്വജഡത്തിനും മദ്ധ്യേ ഞാൻ സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയ്ക്ക് ഇത് അടയാളം” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
18 Các con trai Nô-ê đã ra khỏi tàu là Sem, Cham, và Gia-phết. (Cham là cha của Ca-na-an.)
൧൮പെട്ടകത്തിന് പുറത്തുവന്ന നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.
19 Do ba con trai Nô-ê mà mọi dân tộc trên mặt đất được sinh ra.
൧൯ഇവർ മൂന്നുപേരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
20 Nô-ê bắt đầu cày đất và trồng nho.
൨൦നോഹ കൃഷിചെയ്യുവാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
21 Ông uống rượu say, nằm trần truồng trong trại.
൨൧അവൻ അതിലെ വീഞ്ഞു കുടിച്ച് ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
22 Cham, cha Ca-na-an, thấy thế, liền ra ngoài thuật cho Sem và Gia-phết.
൨൨കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്ന് തന്റെ രണ്ട് സഹോദരന്മാരെയും അറിയിച്ചു.
23 Sem và Gia-phết lấy áo choàng vắt vai, đi giật lùi vào trại và phủ cho cha. Mặt họ quay ra bên ngoài, nên không nhìn thấy cha trần truồng.
൨൩ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത്, ഇരുവരുടെയും തോളിൽ ഇട്ടു, പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
24 Khi Nô-ê tỉnh rượu, biết được việc Cham đã làm cho mình,
൨൪നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞ്.
25 ông nói: “Nguyện Ca-na-an bị nguyền rủa, Nó sẽ làm nô lệ thấp hèn nhất của anh em mình.”
൨൫അപ്പോൾ അവൻ: “കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് അടിമയായിരിക്കും” എന്നു പറഞ്ഞു.
26 Ông tiếp: “Tôn vinh Chúa Hằng Hữu, Đức Chúa Trời của Sem, nguyện Ca-na-an làm nô lệ cho nó!
൨൬“ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ ശേമിന് ദാസനായിരിക്കട്ടെ.
27 Nguyện Đức Chúa Trời mở rộng bờ cõi của Gia-phết, cho nó sống trong trại của Sem, và Ca-na-an làm nô lệ cho nó.”
൨൭ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ; കനാൻ അവരുടെ ദാസനാകട്ടെ” എന്നും അവൻ പറഞ്ഞു.
28 Sau nước lụt, Nô-ê sống thêm 350 năm.
൨൮ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റിഅമ്പത് വർഷം ജീവിച്ചിരുന്നു.
29 Ông qua đời năm 950 tuổi.
൨൯നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തിഅമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.