< Xuất Hành 7 >
1 Chúa Hằng Hữu phán bảo Môi-se: “Ta cho con làm chúa của Pha-ra-ôn, còn A-rôn làm phát ngôn viên cho con.
൧യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും.
2 Con thuật cho A-rôn mọi lời Ta phán; A-rôn sẽ nói lại cho Pha-ra-ôn, để vua này cho người Ít-ra-ên ra khỏi Ai Cập.
൨ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം.
3 Nhưng Ta sẽ khiến cho Pha-ra-ôn trở nên ương ngạnh, không cho dân Ta đi, nhân đó Ta càng thực hiện nhiều phép lạ hơn trong nước Ai Cập.
൩എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
4 Tuy nhiên, Pha-ra-ôn vẫn tiếp tục ngoan cố, chẳng xiêu lòng. Ta sẽ ra tay đoán phạt Ai Cập một cách nặng nề để đem đạo quân Ta, là dân Ít-ra-ên, ra khỏi xứ đó.
൪ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കും.
5 Và Ta sẽ ra tay trừng trị Ai Cập nặng nề, rồi đem dân Ta ra. Lúc ấy, người Ai Cập mới ý thức được rằng Ta chính là Chúa Hằng Hữu.”
൫അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും”.
6 Môi-se và A-rôn làm đúng theo lời Chúa Hằng Hữu phán với họ.
൬മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു.
7 Lúc yết kiến Pha-ra-ôn, Môi-se đã được tám mươi tuổi, còn A-rôn tám mươi ba.
൭അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.
8 Chúa Hằng Hữu lại phán bảo Môi-se và A-rôn:
൮യഹോവ മോശെയോടും അഹരോനോടും:
9 “Khi nào Pha-ra-ôn đòi hỏi các con làm phép lạ để chứng tỏ các con được Đức Chúa Trời sai đến, A-rôn sẽ theo lời Môi-se quăng gậy xuống đất, gậy sẽ hóa ra rắn.”
൯“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു.
10 Vậy hai ông đi yết kiến Pha-ra-ôn, làm những điều Chúa Hằng Hữu phán với họ. A-rôn quăng gậy xuống đất trước mặt Pha-ra-ôn và quần thần. Gậy liền biến ra một con rắn.
൧൦അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു.
11 Pha-ra-ôn ra lệnh triệu tập các thầy pháp và các thầy phù thủy Ai Cập. Họ đến, dùng pháp thuật, cũng làm được điều A-rôn đã làm.
൧൧അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
12 Gậy họ cũng biến thành rắn. Nhưng rắn của A-rôn nuốt rắn của họ đi.
൧൨അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 Với lòng vẫn không lay chuyển, Pha-ra-ôn không nghe lời hai ông, đúng như Chúa Hằng Hữu đã nói trước với Môi-se.
൧൩ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
14 Chúa Hằng Hữu nhắc lại cho Môi-se: “Pha-ra-ôn ngoan cố, sẽ tiếp tục từ khước không cho dân Ta đi.
൧൪അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല.
15 Nhưng sáng mai, con cứ đi ra bờ sông Nin gặp vua. Đừng quên cầm theo cây gậy đã biến thành rắn.
൧൫രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്‍ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം.
16 Tại đó, con sẽ nói với Pha-ra-ôn: Chúa Hằng Hữu, Đức Chúa Trời của người Hê-bơ-rơ, có sai tôi bảo với vua để cho người Ít-ra-ên đi phụng thờ Ngài trong hoang mạc, nhưng vua đã từ chối.
൧൬അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
17 Bây giờ, Chúa Hằng Hữu phán: ‘Ngươi sẽ biết chính Ta là Đức Chúa Trời, vì Ta sai Môi-se lấy gậy đập nước sông Nin, nước sẽ hóa ra máu.
൧൭ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;
18 Cá sẽ chết, sông sẽ thối, người Ai Cập sẽ kinh tởm khi uống phải nước sông Nin ấy.’”
൧൮നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും”.
19 Rồi Chúa Hằng Hữu phán dặn Môi-se: “Con bảo A-rôn cầm gậy đưa về hướng các sông, suối, hồ, và tất cả các nguồn nước của Ai Cập, kể cả nước đã chứa vào vại đất, vào bình đá. Tất cả nước sẽ biến ra máu.”
൧൯യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു.
20 Môi-se và A-rôn tuân hành lệnh Chúa Hằng Hữu. Trước mặt Pha-ra-ôn và quần thần, A-rôn đưa cao gậy, đập xuống nước sông Nin, nước sông biến thành máu.
൨൦മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.
21 Cá chết, nước thối. Người Ai Cập không uống nước sông được nữa. Khắp Ai Cập, đâu cũng thấy máu.
൨൧നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.
22 Các thầy pháp Ai Cập dùng pháp thuật cũng biến nước thành máu, cho nên Pha-ra-ôn vẫn ương ngạnh không nghe lời Môi-se và A-rôn, đúng như Chúa Hằng Hữu đã nói.
൨൨ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
23 Vua quay về cung, lòng dửng dưng.
൨൩ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
24 Người Ai Cập phải đào giếng dọc bờ sông để lấy nước uống, vì không uống nước sông Nin được.
൨൪നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.
25 Một tuần lễ trôi qua kể từ khi Chúa Hằng Hữu giáng tai vạ trên sông Nin.
൨൫യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ