< Xuất Hành 4 >
1 Nhưng Môi-se nói: “Họ sẽ chẳng tin con, cũng chẳng nghe lời con, và sẽ nói: ‘Chúa Hằng Hữu đâu có hiện ra với ông.’”
അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു.
2 Chúa Hằng Hữu hỏi: “Con đang cầm gì trong tay đó?” Môi-se thưa: “Dạ cây gậy.”
അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു.
3 Chúa Hằng Hữu phán: “Ném gậy xuống đất xem.” Môi-se vâng lời. Gậy liền biến thành con rắn. Môi-se chạy trốn nó.
“അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു. മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി.
4 Chúa Hằng Hữu phán: “Nắm lấy đuôi nó.” Môi-se nắm đuôi rắn, rắn lại thành gậy trong tay ông.
പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു.
5 Chúa Hằng Hữu tiếp: “Với phép lạ này, họ sẽ tin Chúa Hằng Hữu, Đức Chúa Trời của tổ tiên Áp-ra-ham, Y-sác, và Gia-cốp, đã hiện ra với con.”
“ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു.
6 Chúa Hằng Hữu lại phán với Môi-se: “Đặt tay vào bụng con xem.” Ông vâng lời, khi rút tay ra, thấy phong hủi nổi lên trắng như tuyết.
ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു.
7 Chúa phán: “Đặt tay vào bụng lần nữa.” Lần này khi rút tay ra, Môi-se thấy tay mình trở lại bình thường như cũ.
“നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.
8 Chúa Hằng Hữu phán: “Nếu họ không tin phép lạ thứ nhất, họ sẽ tin phép lạ thứ hai.
തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും.
9 Cùng lắm, nếu họ không tin cả hai phép lạ này và không nghe lời con, lúc ấy con hãy lấy nước sông Nin lên đổ tràn trên mặt đất, nước sẽ hóa ra máu.”
എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.”
10 Môi-se viện cớ với Chúa Hằng Hữu: “Chúa ơi, từ trước đến nay con vốn là người không có tài ăn nói, vì miệng lưỡi con hay ấp a ấp úng.”
മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.
11 Chúa Hằng Hữu hỏi Môi-se: “Ai tạo ra miệng? Ai có thể làm cho một người trở nên câm, điếc, hoặc mù? Có phải Ta không?”
യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ?
12 Ngài tiếp: “Bây giờ, cứ vâng lời Ta mà đi, Ta sẽ giúp đỡ mỗi khi con nói và dạy con từng lời.”
ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.
13 Nhưng Môi-se thưa: “Lạy Chúa, xin Chúa sai một người nào khác làm việc này đi.”
എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു.
14 Chúa Hằng Hữu nổi giận cùng Môi-se và phán: “Thế A-rôn, người Lê-vi, anh con thì sao? Anh ấy là một người có tài ăn nói, đang đi tìm con và sẽ mừng lắm khi thấy con.
അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും.
15 Con sẽ kể lại cho A-rôn mọi điều Ta bảo con. Ta sẽ giúp hai anh em con trong lời ăn tiếng nói, và sẽ dạy con những điều phải làm.
പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും.
16 A-rôn sẽ thay con nói chuyện với dân, sẽ là phát ngôn viên của con; còn con sẽ như là chúa của A-rôn vậy.
അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും.
17 Con nhớ cầm theo cây gậy này để làm các phép lạ.”
എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.”
18 Môi-se trở về nhà, thưa với ông gia mình là Giê-trô: “Xin cha cho con trở lại Ai Cập thăm anh em con, chẳng biết họ sống chết ra sao.” Giê-trô đáp: “Chúc con đi bình an.”
പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു. അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
19 Trước khi ông rời Ma-đi-an, Chúa Hằng Hữu có cho Môi-se biết rằng: “Về Ai Cập lần này, con đừng sợ gì cả, vì những người tìm giết con đã chết hết rồi.”
യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു.
20 Môi-se đỡ vợ con lên lưng lừa, lên đường về Ai Cập, cầm trong tay cây gậy của Đức Chúa Trời.
അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു.
21 Chúa Hằng Hữu nhắc Môi-se: “Đến Ai Cập, con sẽ đi gặp Pha-ra-ôn để làm các phép lạ Ta cho, nhưng nên nhớ rằng Ta sẽ làm cho vua Ai Cập cứng lòng, chưa cho dân Ta đi đâu.
യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും.
22 Rồi, con sẽ nói với vua rằng: ‘Chúa Hằng Hữu phán: Ít-ra-ên là con trưởng nam Ta,
അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ.
23 Ta có bảo ngươi cho nó đi để phụng thờ Ta, nhưng ngươi từ chối. Bây giờ, Ta sẽ giết con trưởng nam của ngươi.’”
“എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”
24 Dọc đường, khi Môi-se và gia đình ông dừng chân tại một quán trọ, Chúa Hằng Hữu hiện ra gặp ông, và định giết ông.
വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു.
25 Nhưng vợ Môi-se là Sê-phô-ra lấy con dao đá cắt da qui đầu dương vật của con trai mình, ném dưới chân Môi-se, la hoảng:
എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു.
26 “Ông chồng đẫm máu của tôi ơi,” rồi Chúa Hằng Hữu để cho ông được yên.
ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്.
27 Về phần A-rôn, Chúa Hằng Hữu có phán bảo ông: “Đi vào hoang mạc đón Môi-se.” A-rôn vâng lời, đi đến núi của Đức Chúa Trời thì gặp Môi-se. Hai người mừng rỡ chào hỏi nhau.
യഹോവ അഹരോനോട്, “മോശയെ കാണുന്നതിന് നീ മരുഭൂമിയിലേക്കു ചെല്ലുക” എന്നു കൽപ്പിച്ചു. അദ്ദേഹം ദൈവത്തിന്റെ പർവതത്തിൽവെച്ച് മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു.
28 Môi-se thuật hết cho A-rôn mọi điều Chúa Hằng Hữu phán bảo họ phải làm, cũng cho A-rôn thấy các phép lạ họ sẽ thực hiện.
യഹോവ തന്നെ ഏൽപ്പിച്ചയച്ച എല്ലാ കാര്യങ്ങളും മോശ അഹരോനെ അറിയിച്ചു; താൻ ചെയ്യണമെന്ന് യഹോവ ആജ്ഞാപിച്ചിരുന്ന എല്ലാ അത്ഭുതചിഹ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
29 Sau đó, Môi-se cùng với A-rôn đi triệu tập các bô lão Ít-ra-ên.
മോശയും അഹരോനും ഇസ്രായേല്യ ഗോത്രത്തലവന്മാരെ എല്ലാവരെയും കൂട്ടിവരുത്തി.
30 A-rôn kể cho họ nghe mọi lời Chúa Hằng Hữu đã phán bảo Môi-se, và cũng làm các phép lạ cho họ thấy.
യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതെല്ലാം അഹരോൻ അവരെ പറഞ്ഞുകേൾപ്പിച്ചു; മോശ ജനങ്ങളുടെമുമ്പാകെ ആ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുകയും
31 Họ tin lời ông. Khi nghe rằng Chúa Hằng Hữu đã viếng thăm Ít-ra-ên, thấu rõ nỗi đắng cay của họ, các bô lão liền cúi đầu thờ lạy.
ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. യഹോവ തങ്ങളെ സന്ദർശിച്ചെന്നും അവിടന്നു തങ്ങളുടെ കഷ്ടത കണ്ടിരിക്കുന്നെന്നും ഇസ്രായേൽജനം കേട്ടപ്പോൾ അവർ കുമ്പിട്ടു നമസ്കരിച്ചു.