< Xuất Hành 1 >
1 Sau đây là tên các con trai Gia-cốp đã đem gia đình theo cha vào Ai Cập:
യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:
2 Ru-bên, Si-mê-ôn, Lê-vi, Giu-đa,
രൂബേൻ, ശിമെയോൻ, ലേവി,
3 Y-sa-ca, Sa-bu-luân, Bên-gia-min,
യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
4 Đan, Nép-ta-li, Gát, và A-se.
ദാൻ, നഫ്താലി, ഗാദ്, ആശേർ.
5 Tổng số con cháu Gia-cốp theo ông lúc ấy là bảy mươi, còn Giô-sép đã ở Ai Cập từ trước.
യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
6 Giô-sép và các anh em lần lượt qua đời.
യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
7 Nhưng con cháu họ sinh sôi nẩy nở rất nhanh chóng, trở thành một dân tộc lớn mạnh, tràn lan khắp vùng.
യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വൎദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8 Lúc đó, Ai Cập có một vua mới. Vua này không biết gì về Giô-sép cả.
അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.
9 Vua nói với dân chúng: “Người Ít-ra-ên có thể còn đông và mạnh hơn dân ta nữa.
അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
10 Nếu ta không khôn khéo đối phó và chặn đứng việc gia tăng dân số của họ, một mai chiến tranh bùng nổ, họ sẽ theo địch chống ta rồi kéo nhau đi hết.”
അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേൎന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.
11 Vậy, người Ai Cập đặt ra cấp cai dịch để đốc thúc việc sưu dịch, bắt người Ít-ra-ên làm việc nặng nhọc, xây thành Phi-thông và Ram-se dùng làm kho của Pha-ra-ôn, vua Ai Cập.
അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
12 Nhưng càng bị hành hạ, họ càng sinh sôi nảy nở.
എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വൎദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
13 Người Ai Cập lo hoảng, bắt họ làm việc càng thêm nhọc nhằn, làm cho đời họ đắng cay.
മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
14 Trong công việc nhồi đất, nung gạch và mọi việc đồng áng, họ bị đối xử cách cay nghiệt, bạo tàn.
കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.
15 Pha-ra-ôn, vua Ai Cập, ra lệnh cho các cô đỡ của người Hê-bơ-rơ là Siếp-ra và Phu-a
എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികൎമ്മിണികളോടു:
16 phải giết tất cả các con trai sơ sinh của người Hê-bơ-rơ, còn con gái thì tha cho sống.
എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികൎമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
17 Nhưng các cô đỡ kính sợ Đức Chúa Trời, bất tuân lệnh vua, không sát hại các con trai sơ sinh nhưng vẫn cứ để cho chúng sống.
സൂതികൎമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18 Vua Ai Cập đòi các cô đỡ đến để tra hỏi lý do.
അപ്പോൾ മിസ്രയീം രാജാവു സൂതികൎമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
19 Các cô tâu: “Đàn bà Hê-bơ-rơ sinh nở rất dễ, không như đàn bà Ai Cập; khi chúng tôi đến nơi, họ đã sinh rồi.”
സൂതികൎമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികൎമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
20 Đức Chúa Trời ban phước cho các cô đỡ. Còn người Ít-ra-ên thì cứ gia tăng, ngày càng đông đúc.
അതുകൊണ്ടു ദൈവം സൂതികൎമ്മിണികൾക്കു നന്മചെയ്തു; ജനം വൎദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.
21 Và vì các cô đỡ kính sợ Đức Chúa Trời, Ngài cho họ có gia đình phước hạnh.
സൂതി കൎമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവൎക്കു കുടുംബവൎദ്ധന നല്കി.
22 Sau đó, Pha-ra-ôn truyền lệnh cho toàn dân Ai Cập: “Ném tất cả các con trai sơ sinh của người Hê-bơ-rơ xuống sông Nin, nhưng tha cho con gái được sống.”
പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.