< Giảng Sư 10 >
1 Như một con ruồi chết làm hôi thối dầu thơm, một phút điên dại làm mất khôn ngoan và danh dự.
ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു.
2 Lòng người khôn ngoan hướng về điều phải; lòng người dại dột nghiêng về điều trái.
ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു, എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും.
3 Con có thể nhận ra người dại qua cách đi đứng của họ trên đường!
വഴിയേ നടക്കുമ്പോൾപോലും ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു.
4 Nếu chủ nổi giận với con, đừng bỏ việc! Thái độ mềm mỏng có thể ngăn ngừa tội nặng.
ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ നിന്റെ പദവി നീ ഉപേക്ഷിക്കരുത്; പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും.
5 Tôi có thấy một điều tệ hại khác dưới mặt trời. Các vua và những người lãnh đạo đã tạo lỗi lầm
സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു, ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ:
6 khi họ cất nhắc người ngu dại lên chức vụ cao, và người có nhiều khả năng phải giữ địa vị thấp kém.
ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു.
7 Tôi còn thấy cảnh đầy tớ đi ngựa như các hoàng tử—và hoàng tử lại đi bộ như đầy tớ!
അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.
8 Ai đào hố phải sa xuống hố. Ai phá vách nhà cũ sẽ bị rắn rết cắn.
കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു; മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു.
9 Người lăn đá bị đá đè. Người bổ củi bị củi gây thương tích.
പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം; വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം.
10 Dùng một cái rìu cùn sẽ phí nhiều sức, vậy phải mài lưỡi rìu trước. Đó là giá trị của sự khôn ngoan; nó sẽ giúp cho sự thành công.
മഴു ബലമില്ലാത്തതും അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ കൂടുതൽ ശക്തി ആവശ്യമായി വരും, എന്നാൽ സാമർഥ്യം വിജയം നൽകും.
11 Nếu rắn cắn trước khi bị ếm, thì thầy bùa rắn có ích lợi gì?
പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ.
12 Lời nói của người khôn đem lại thắng lợi, nhưng miệng lưỡi người dại đem lại tai họa hiểm nghèo.
ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്, എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു.
13 Người dại khởi đầu bằng những lời dại khờ, rồi kết thúc bằng những lời điên cuồng, độc hại;
ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്; അവസാനത്തിലോ, അവ ദുഷ്ടതയുടെ മതിഭ്രമം വെളിവാക്കുന്നു—
14 họ khoác lác, rườm rà nói mãi. Không ai biết được việc gì sẽ xảy ra; không ai có thể đoán được việc tương lai.
ഭോഷർ വാക്കുകൾ പെരുക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല— തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും?
15 Người dại phí sức khi làm việc đến độ không còn biết đường về thành.
ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു; പട്ടണത്തിലേക്കുള്ള വഴി അവർ അറിയുന്നില്ല.
16 Thật khốn cho quốc gia có vua còn trẻ, có người lãnh đạo đãi tiệc lúc hừng đông.
ദാസൻ രാജാവായിത്തീർന്ന ദേശമേ, അതികാലത്തുതന്നെ സദ്യക്കിരിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നിനക്കു ഹാ കഷ്ടം!
17 Phước cho quốc gia có vua thuộc dòng quý tộc, và cấp lãnh đạo chỉ ăn uống để bổ sức chứ không phải để say sưa.
കുലീനനായ രാജാവും മദോന്മത്തരാകാനല്ല, ശക്തിനേടാൻ യഥാകാലത്തു ഭക്ഷണം കഴിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നീ അനുഗ്രഹിക്കപ്പെട്ടത്.
18 Sự biếng nhác làm mái nhà xiêu vẹo; lười chảy thây làm nhà dột khắp nơi.
ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു.
19 Tiệc tùng tạo tiếng cười, rượu nồng thêm vui vẻ, và tiền bạc giải quyết mọi vấn đề!
വിരുന്ന് ചിരിക്കാനുള്ള അവസരം, വീഞ്ഞ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നു, എന്നാൽ എല്ലാറ്റിന്റെയും ഉത്തരം പണമാണ്.
20 Đừng nhục mạ vua, dù chỉ trong tư tưởng. Và đừng nguyền rủa người giàu có, dù ở trong phòng ngủ mình. Vì chim trời có thể loan truyền lời con và loài có cánh có thể thuật điều con nói.
മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്, കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്, കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും, പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്.