< II Các Vua 14 >
1 Năm thứ hai đời Giô-ách, con Giô-a-cha, vua Ít-ra-ên, A-ma-xia, con Giô-ách lên ngôi làm vua Giu-đa.
൧യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.
2 A-ma-xia được hai mươi lăm tuổi lúc lên ngôi, và cai trị hai mươi chín năm tại Giê-ru-sa-lem. Mẹ vua là Giô-a-đan quê ở Giê-ru-sa-lem.
൨അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.
3 A-ma-xia làm điều thiện trước mặt Chúa Hằng Hữu, nhưng không sánh bằng Đa-vít, tổ tiên vua. Vua noi gương cha mình là Giô-ách.
൩അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.
4 Tuy nhiên vua vẫn không phá hủy các miếu thờ trên đồi, nên dân chúng vẫn còn cúng tế, và đốt hương tại những nơi ấy.
൪എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 Khi đã bình định lãnh thổ và củng cố thế lực, A-ma-xia đem xử tử những người đã ám sát cha mình.
൫രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
6 Nhưng vua không giết con của những người ấy, đúng theo lệnh của Chúa Hằng Hữu được chép trong Sách Luật Môi-se: “Cha sẽ không bị xử tử vì tội của con, và con cũng không bị xử tử vì tội của cha mẹ, nhưng mỗi người chỉ bị xử tử vì tội của mình.”
൬എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
7 Trong một trận chiến tại thung lũng Muối, A-ma-xia giết 10.000 quân Ê-đôm và chiếm Sê-la, đổi tên thành là Giốc-then, tên này đến nay vẫn còn.
൭അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർവിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
8 Sau đó, A-ma-xia sai sứ giả đến thách thức Giô-ách, con của Giô-a-cha, cháu Giê-hu, vua Ít-ra-ên: “Chúng ta thử giao chiến với nhau xem sao.”
൮ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്ന് പറയിച്ചു.
9 Nhưng Giô-ách vua Ít-ra-ên sai sứ giả trả lời với A-ma-xia, vua Giu-đa: “Tại Li-ban, có một cây gai nhắn lời với cây bá hương: ‘Gả con gái anh cho con trai tôi đi!’ Nhưng có thú rừng đi qua giẫm nát cây gai.
൯അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
10 Ngươi đánh bại Ê-đôm rồi sinh lòng kiêu căng. Sao không chịu ở nhà, mãn nguyện với chiến công ấy, lại còn muốn gây họa cho mình và cả nước Giu-đa, để cùng nhau suy sụp?”
൧൦ഏദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.
11 Nhưng A-ma-xia không chịu nghe lời, nên Giô-ách kéo quân lên, giao chiến và đánh bại quân A-ma-xia ở Bết-sê-mết, thuộc đất Giu-đa.
൧൧ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
12 Quân Giu-đa bỏ chạy về nhà.
൧൨യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
13 Giô-ách, vua Ít-ra-ên bắt được A-ma-xia, vua Giu-đa, con Giô-ách, cháu A-cha-xia tại Bết-sê-mết. Rồi Giô-ách tiến đến Giê-ru-sa-lem, phá đổ tường thành dài khoảng 180 mét từ cổng Ép-ra-im cho đến cổng Góc.
൧൩അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറ് മുഴം അവൻ ഇടിച്ചുകളഞ്ഞു.
14 Giô-ách lấy hết vàng bạc, vật dụng trong Đền Thờ Chúa Hằng Hữu. Và trong cung vua, bắt nhiều người làm con tin rồi trở về Sa-ma-ri.
൧൪അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.
15 Các việc khác của Giô-ách, thế lực của vua, các trận chiến với vua A-ma-xia của Giu-đa đều được chép trong Sách Lịch Sử Các Vua Ít-ra-ên.
൧൫യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധം ചെയ്തതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 Giô-ách an giấc với tổ tiên, được chôn tại Sa-ma-ri cùng các vua Ít-ra-ên. Giê-rô-bô-am II, con Giô-ách lên kế vị.
൧൬യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.
17 Sau khi Giô-ách, con Giô-a-cha, vua Ít-ra-ên mất, A-ma-xia, vua Giu-đa còn sống mười lăm năm nữa.
൧൭യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.
18 Các việc khác của A-ma-xia đều được chép trong Sách Lịch Sử Các Vua Giu-đa.
൧൮അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19 Tại Giê-ru-sa-lem có âm mưu phản loạn, nên A-ma-xia bỏ chạy đi La-ki. Người ta đuổi theo đến La-ki, giết A-ma-xia tại đó.
൧൯യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
20 Xác vua được đặt lên lưng ngựa chở về Giê-ru-sa-lem và được chôn tại Thành Đa-vít cùng với tổ tiên.
൨൦അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
21 Toàn dân Giu-đa tôn A-xa-ria lên làm vua thế cho A-ma-xia, cha vua. Lúc ấy A-xa-ria được mười sáu tuổi.
൨൧യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
22 Sau khi vua cha an giấc với tổ tiên, A-xa-ria xây thành Ê-lát và khôi phục chủ quyền thành này về cho nước Giu-đa.
൨൨അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.
23 Vào năm thứ mười lăm đời A-ma-xia, con Giô-ách, vua Giu-đa, Giê-rô-bô-am II, con Giô-ách lên làm vua Ít-ra-ên và cai trị bốn mươi mốt năm tại Sa-ma-ri.
൨൩യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.
24 Vua làm điều ác trước mặt Chúa Hằng Hữu, không chịu từ bỏ tội lỗi của Giê-rô-bô-am, con Nê-bát, lôi kéo Ít-ra-ên phạm tội theo.
൨൪അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
25 Giê-rô-bô-am khôi phục bờ cõi Ít-ra-ên từ Ha-mát đến Biển Chết, đúng như lời Chúa Hằng Hữu, Đức Chúa Trời của Ít-ra-ên, đã dùng đầy tớ Ngài là Tiên tri Giô-na, con trai A-mi-tai, người Gát-hê-phe loan báo trước.
൨൫ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.
26 Chúa Hằng Hữu thấy cảnh Ít-ra-ên bị hoạn nạn cay đắng, chẳng còn ai giúp đỡ,
൨൬യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,
27 nên Ngài dùng Giê-rô-bô-am II, con Giô-ách, giải cứu họ, và Chúa Hằng Hữu không hề có ý định xóa tên Ít-ra-ên trên đất.
൨൭യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
28 Các việc khác của Giê-rô-bô-am II, thế lực người, các trận chiến, công cuộc khôi phục chủ quyền Đa-mách và Ha-mát, trước kia bị Giu-đa chiếm, đều được chép trong Sách Lịch Sử Các Vua Ít-ra-ên.
൨൮യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധം ചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29 Giê-rô-bô-am II an giấc với tổ tiên, được chôn cùng các vua Ít-ra-ên. Xa-cha-ri, con vua lên ngôi kế vị.
൨൯യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.