< II Sử Ký 2 >
1 Đã đến lúc Sa-lô-môn quyết định xây Đền Thờ cho Chúa Hằng Hữu và cung điện cho mình.
യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു.
2 Vua tuyển 70.000 phu khuân vác, 80.000 thợ đẽo đá trên núi, và 3.600 đốc công.
അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.
3 Sa-lô-môn gửi một thông điệp tới Vua Hi-ram tại Ty-rơ: “Vua đã gửi gỗ bá hương đến Vua Đa-vít, cha tôi xây cung điện. Vậy xin vua cũng cung cấp cho tôi như thế.
ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു: “എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക!
4 Tôi dự định xây cất Đền Thờ cho Chúa Hằng Hữu, Đức Chúa Trời của tôi, để dâng hương, bày bánh thánh, dâng lễ thiêu buổi sáng buổi chiều, lễ Sa-bát, ngày trăng mới, và những ngày lễ khác cho Chúa Hằng Hữu, Đức Chúa Trời chúng tôi. Đó là những nghi lễ đời đời cho dân tộc chúng tôi.
യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.
5 Đức Chúa Trời chúng tôi vô cùng siêu việt, cao cả hơn các thần, nên Đền Thờ tôi xây cất phải nguy nga tráng lệ.
“ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും.
6 Thật ra không ai có khả năng xây nhà cho Chúa. Nếu tầng trời bao la kia còn không đủ chỗ cho Ngài ngự, thì tôi là ai mà xây cất được Đền Thờ cho Ngài? Tôi chỉ mong xây cất được một nơi để dâng hương lên Chúa mà thôi.
സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?
7 Vậy, xin vua chỉ định một người vừa giỏi luyện kim để chế tạo khí cụ vàng bạc, đồng, sắt, vừa khéo dệt hàng đủ các màu sắc. Người ấy phải có tài điêu khắc để hợp tác với các thợ thủ công tại Giu-đa và Giê-ru-sa-lem, tức là những người mà Đa-vít, cha tôi, đã tuyển chọn.
“ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.
8 Xin vua cũng cho đốn từ Li-ban các loại bá hương, tùng, bạch đàn hương để gửi cho tôi, vì vua có nhiều thợ gỗ chuyên việc hạ cây rừng Li-ban. Tôi cũng sẽ gửi người đến phụ họ.
“ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും.
9 Số lượng gỗ cần dùng sẽ rất nhiều, vì Đền Thờ tôi dự định xây cất thật nguy nga tráng lệ.
അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്.
10 Tôi sẽ cung cấp đầy đủ thực phẩm cho thợ gỗ của vua, gồm 3.640.000 lít bột mì, 3.640.000 lít lúa mạch, 420.000 lít rượu và 420.000 lít dầu ô-liu.”
തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ ഗോതമ്പും 20,000 കോർ യവവും 20,000 ബത്ത് വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”
11 Vua Hi-ram phúc đáp lời yêu cầu của Sa-lô-môn: “Chúa Hằng Hữu thật yêu thương dân Ngài, nên mới lập vua lên ngôi nước họ!
സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി: “യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
12 Đáng ngợi tôn Chúa Hằng Hữu, Đức Chúa Trời của Ít-ra-ên, là Đấng sáng tạo trời và đất, vì Ngài đã ban cho Vua Đa-vít một con trai khôn ngoan, có tài khéo léo và hiểu biết, để kiến thiết một Đền Thờ cho Chúa Hằng Hữu và một cung điện cho mình.
ഹൂരാം തുടർന്നു: “ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.
13 Bây giờ, tôi sai một người khéo léo, thông minh để phục vụ vua tên là Hi-ram A-bi.
“അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു.
14 Mẹ ông là người đại tộc Đan trong Ít-ra-ên, cha là người Ty-rơ. Người ấy có tài chế các khí cụ bằng vàng, bạc, đồng, sắt, đá và gỗ, thạo nghề dệt hàng đủ các màu sắc, cũng thạo nghề điêu khắc nữa. Và người ấy có thể tạo đủ các dụng cụ tinh vi cho vua. Người ấy sẽ cùng làm việc với các thợ thủ công của vua, là những người đã được chúa tôi là Đa-vít, tức cha vua chỉ định.
അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.
15 Vậy, xin vua hãy cấp cho họ lúa mì, lúa mạch, dầu ô-liu, và rượu như vua đã hứa.
“എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും!
16 Chúng tôi sẽ đốn gỗ từ núi Li-ban đủ số vua cần, rồi kết bè, thả ra biển, đưa đến Gióp-ba. Khi ấy, vua sẽ cho chở về Giê-ru-sa-lem.”
അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”
17 Sa-lô-môn kiểm kê số ngoại kiều trong Ít-ra-ên, căn cứ theo sổ sách làm từ thời cha người: Tổng số được 153.600 người.
ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു.
18 Sa-lô-môn phân công cho 70.000 người khiêng gánh, 80.000 người lên núi đẽo đá, và 3.600 đốc công để điều khiển mọi công tác.
അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.