< I Sa-mu-ên 14 >

1 Hôm sau, Giô-na-than nói với người vác khí giới cho mình: “Nào, chúng ta hãy đi qua bên đồn Phi-li-tin.” Nhưng Giô-na-than không cho cha mình hay.
ഒരു ദിവസം ശൌലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല.
2 Lúc ấy, Sau-lơ và 600 quân đang đóng ở ngoại ô thành Ghi-bê-a, dưới cây lựu ở Mi-gơ-rôn.
ശൌല്‍ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു.
3 Trong nhóm người của Sau-lơ có A-hi-gia, làm chức tế lễ, ông mặc ê-phót, áo của thầy tế lế. A-hi-gia là con A-hi-túp, anh Y-ca-bốt, cháu nội của Phi-nê-a, chắt của Hê-li, thầy tế lễ của Chúa Hằng Hữu tại Si-lô. Không người nào biết việc Giô-na-than rời khỏi trại Ít-ra-ên.
ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല.
4 Trên đường đến đồn Phi-li-tin, Giô-na-than phải qua một cái đèo nằm giữa hai rặng núi đá dốc đứng, tên là Bết-sốt và Sê-nê.
ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.
5 Núi đá ở phía bắc đèo đối diện Mích-ma, còn núi phía nam đối diện Ghê-ba.
ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു.
6 Giô-na-than nói với người mang khí giới cho mình: “Chúng ta hãy tiến đến đồn của những người vô tín kia. Có lẽ Chúa Hằng Hữu sẽ giúp chúng ta, vì không điều gì có thể giấu Chúa Hằng Hữu. Chúa vẫn chiến thắng dù Ngài có nhiều đội quân hay chỉ có vài đội quân!”
യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു.
7 Người vác khí giới đáp: “Xin cứ làm theo điều ông cho là phải. Tôi xin theo ông hết lòng.”
ആയുധവാഹകൻ അവനോട്: “നിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
8 Giô-na-than tiếp: “Trước tiên ta sẽ để cho địch thấy ta.
അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്ന് അവർക്ക് നമ്മെത്തന്നെ കാണിക്കാം;
9 Nếu họ nói: ‘Hãy dừng lại đó nếu không chúng ta sẽ giết ông,’ thì chúng ta phải dừng lại và thôi không tiến lên đánh họ nữa.
ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്ന് അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിൽക്കുന്നിടത്തുതന്നെ നമുക്ക് നിൽക്കാം.
10 Nhưng nếu họ nói: ‘Hãy lên đây và chiến đấu,’ thì chúng ta sẽ lên. Đó là dấu hiệu Chúa Hằng Hữu sẽ giúp chúng ta đánh bại họ.”
൧൦ഇങ്ങോട്ട് കയറിവരുവിൻ എന്ന് പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും”.
11 Khi thấy hai người đến, quân Phi-li-tin trong đồn la lên: “Kìa! Người Hê-bơ-rơ đang chui ra khỏi hang trú ẩn.”
൧൧ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ട് വരുന്നു” എന്ന് ഫെലിസ്ത്യർ പറഞ്ഞു.
12 Rồi họ lớn tiếng gọi Giô-na-than: “Lên đây, ta sẽ dạy cho các anh một bài học!” Giô-na-than nói với người vác khí giới: “Hãy trèo theo sau tôi, vì Chúa Hằng Hữu sẽ giúp chúng ta đánh bại họ.”
൧൨പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
13 Vậy hai người dùng cả tay và chân leo lên, Giô-na-than đánh quân Phi-li-tin ngã gục, người vác khí giới giết những ai đến phía sau họ.
൧൩അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.
14 Và họ giết chừng hai mươi người, nằm la liệt trên một khoảnh đất rộng chừng nửa mẫu.
൧൪യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപത് പേർ വീണു.
15 Sự kinh hoàng lan tràn trong đội quân Phi-li-tin, từ trong trại cho đến ngoài đồng, quân trong đồn và các toán quân đột kích. Như một trận động đất vừa giáng xuống, mọi người đều khiếp đảm.
൧൫പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ദൈവം അയച്ച വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
16 Lính trên vọng canh của Sau-lơ ở tại Ghi-bê-a thuộc Bên-gia-min đều nhìn thấy cảnh quân địch chạy tới chạy lui hỗn loạn.
൧൬അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൌലിന്റെ കാവല്ക്കാർ നോക്കി. ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു.
17 Sau-lơ ra lệnh: “Hãy điểm lại số quân rời khỏi hàng ngũ.” Khi kiểm lại, họ thấy thiếu Giô-na-than và người vác khí giới cho ông.
൧൭ശൌല്‍ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽനിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
18 Sau-lơ hét to với A-hi-gia: “Hãy đem Hòm Giao Ước của Đức Chúa Trời đến đây.” Vì lúc ấy Hòm của Đức Chúa Trời đang ở giữa người Ít-ra-ên.
൧൮ശൌല്‍ അഹീയാവിനോട്: “ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
19 Trong khi Sau-lơ còn đang nói với thầy tế lễ, tiếng ồn ào từ đồn Phi-li-tin càng lúc càng tăng. Vì vậy Sau-lơ nói với thầy tế lễ: “Hãy ngừng lại!”
൧൯ശൌല്‍ പുരോഹിതനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൌല്‍ പുരോഹിതനോട്: “നിന്റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു.
20 Sau-lơ tập họp quân sĩ, kéo ra trận. Một cảnh hỗn loạn đập vào mắt ông: Địch quân đang chém giết lẫn nhau.
൨൦പിന്നീട് ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.
21 Những người Hê-bơ-rơ bị địch chiêu dụ trước kia, đang ở trong đồn Phi-li-tin, nay chạy qua phía Sau-lơ và Giô-na-than.
൨൧നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൌലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു.
22 Đồng thời, những người lánh nạn trên đồi núi Ép-ra-im hay được tin quân Phi-li-tin vỡ chạy, liền cùng nhau đuổi đánh quân địch.
൨൨അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.
23 Và như vậy, Chúa Hằng Hữu giải cứu Ít-ra-ên hôm ấy, chiến trận lan ra cho đến Bết-a-ven.
൨൩അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.
24 Hôm ấy, quân sĩ Ít-ra-ên bị kiệt sức vì Sau-lơ có thề: “Từ nay cho đến tối, là khi ta trả thù xong quân địch, nếu ai ăn một vật gì, người ấy phải bị nguyền rủa.” Vậy không ai dám ăn gì hết,
൨൪യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ്, ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൌല്‍ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല.
25 dù họ vào một khu rừng, thấy mật ong nhỏ giọt xuống đất.
൨൫സൈന്യം ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു.
26 Họ không dám đụng đến mật ong, vì sợ lời thề.
൨൬ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
27 Nhưng Giô-na-than không biết cha mình có buộc quân sĩ tôn trọng lời thề trên, nên ông chấm đầu gậy vào mật, đưa lên miệng, và mắt ông sáng lên.
൨൭എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യംചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.
28 Nhưng một người thấy ông và nói: “Cha của ông đã buộc quân lính thề rằng bất cứ ai ăn trong ngày hôm nay sẽ bị nguyền rủa. Đó là lý do mọi người đều kiệt sức.”
൨൮അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്ന് പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
29 Giô-na-than nói: “Cha tôi đã gây khó khăn cho chúng ta! Nhờ nếm tí mật này, tôi thấy tỉnh người.
൨൯അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ?
30 Nếu mọi người được tự do ăn những thực phẩm lấy được của quân thù, thì quân ta có thể giết nhiều quân Phi-li-tin hơn nữa.”
൩൦ശത്രുക്കളിൽനിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു.
31 Hôm ấy, mặc dù đói mệt, quân Ít-ra-ên vẫn đánh giết quân Phi-li-tin nằm dài từ Mích-ma đến A-gia-lôn.
൩൧അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
32 Cuối cùng vì đói quá, họ xông vào bắt bò, chiên lấy được của địch, giết vội, ăn thịt chưa khô máu.
൩൨ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു.
33 Có người báo với Sau-lơ: “Quân ta phạm tội với Chúa Hằng Hữu, ăn thịt vẫn còn máu.” Sau-lơ nói: “Tội này nặng lắm! Hãy tìm một khối đá lớn và lăn lại đây.
൩൩ജനം രക്തത്തോടുകൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൌലിന് അറിവുകിട്ടി. അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.
34 Rồi cho người đi truyền cho quân lính khắp nơi: ‘Đem bò, chiên, và dê đến cho ta. Hãy giết chúng, cho máu chảy ra hết rồi mới được ăn. Không được ăn thịt còn máu vì làm vậy là phạm tội với Chúa Hằng Hữu.’” Vậy, tối ấy quân lính đem súc vật của mình đến và giết chúng tại đó.
൩൪പിന്നെ ശൌല്‍: “നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്ന് അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
35 Sau-lơ lập một bàn thờ Chúa Hằng Hữu; đó là bàn thờ thứ nhất ông lập cho Chúa Hằng Hữu.
൩൫ശൌല്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
36 Rồi Sau-lơ truyền lệnh: “Ta nên đuổi theo quân Phi-li-tin suốt đêm, và cướp phá họ cho đến sáng sớm. Không để một ai sống sót.” Quân lính tán thành: “Chúng tôi xin làm điều gì vua cho là phải.” Nhưng thầy tế lễ nói: “Chúng ta nên cầu hỏi Đức Chúa Trời trước.”
൩൬പിന്നീട് ശൌല്‍: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതുവരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക” എന്ന് അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്ന് പുരോഹിതൻ പറഞ്ഞു.
37 Sau-lơ cầu hỏi Đức Chúa Trời: “Chúng con có nên đuổi theo người Phi-li-tin không? Ngài có cho chúng con thắng họ không?” Nhưng Đức Chúa Trời không đáp lời.
൩൭അങ്ങനെ ശൌല്‍ ദൈവത്തോട്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല.
38 Thấy thế, Sau-lơ nói với các vị lãnh đạo: “Có điều gì sai trật sao! Hãy triệu tập tất cả tướng chỉ huy đến đây. Chúng ta phải tra cứu để tìm xem ai đã phạm tội hôm ấy.
൩൮അപ്പോൾ ശൌല്‍: “ജനത്തിന്റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ;
39 Ta đã nhân danh Chúa Hằng Hữu, Đấng cứu giúp Ít-ra-ên, mà thề rằng ai phạm tội chắc chắn phải chết, dù đó là Giô-na-than, con ta.” Nhưng không một ai đáp lời ông cả.
൩൯യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വജനത്തിലും ആരും തയ്യാറായില്ല.
40 Sau-lơ nói: “Giô-na-than và ta sẽ đứng bên này, còn mọi người đứng bên kia.” Mọi người đáp lời Sau-lơ: “Chúng tôi xin làm theo điều vua cho là phải.”
൪൦അവൻ എല്ലാ യിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കും” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്ന് ജനം ശൌലിനോട് പറഞ്ഞു.
41 Rồi Sau-lơ cầu nguyện: “Lạy Chúa Hằng Hữu, Đức Chúa Trời của Ít-ra-ên, xin dạy cho chúng con biết ai có tội và ai vô tội.” Sau-lơ và Giô-na-than bị chỉ ra, còn những người khác vô can.
൪൧അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: “സത്യം വെളിപ്പെടുത്തിത്തരേണമേ” എന്നു പറഞ്ഞു. അപ്പോൾ ശൌലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.
42 Sau-lơ lại cầu: “Xin chỉ định giữa con và Giô-na-than.” Giô-na-than bị chỉ danh.
൪൨പിന്നെ ശൌല്‍: “എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു.
43 Sau-lơ hỏi Giô-na-than: “Con đã làm điều gì vậy?” Giô-na-than thưa: “Con đã nếm một chút mật trên đầu gậy. Con xin chịu chết.”
൪൩ശൌല്‍ യോനാഥാനോട്: “നീ എന്ത് ചെയ്തു? എന്നോട് പറയുക” എന്നു പറഞ്ഞു. യോനാഥാൻ അവനോട്: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു.
44 Sau-lơ nói: “Giô-na-than, con phải chết! Nếu không, xin Đức Chúa Trời phạt cha chết hay nặng hơn thế nữa.”
൪൪അതിന് ശൌല്‍: “ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം” എന്നു ഉത്തരം പറഞ്ഞു.
45 Nhưng dân chúng nói với Sau-lơ: “Giô-na-than đã mang lại chiến thắng vĩ đại cho Ít-ra-ên. Lẽ nào người phải chết sao? Nhất định không! Chúng tôi thề trước Chúa Hằng Hữu Hằng Sống, Giô-na-than sẽ không mất một sợi tóc, vì chính người đã thực hiện công việc của Đức Chúa Trời hôm nay.” Như thế, dân chúng đã cứu Giô-na-than, và ông không phải chết.
൪൫എന്നാൽ ജനം ശൌലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല.
46 Sau-lơ bỏ ý định đuổi theo quân Phi-li-tin, và người Phi-li-tin trở về xứ mình.
൪൬ശൌല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി.
47 Từ ngày lên làm vua Ít-ra-ên, Sau-lơ chiến đấu với địch khắp bốn bề: Quân Mô-áp, Am-môn, Ê-đôm, các vua của Xô-ba, và quân Phi-li-tin. Xuất quân phía nào vua dẹp yên phía ấy.
൪൭ശൌല്‍ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നിടത്തൊക്കെയും ജയം പ്രാപിച്ചു.
48 Vua anh dũng chiến thắng quân A-ma-léc, và giải cứu Ít-ra-ên khỏi các nước đã cướp phá họ.
൪൮അവൻ യുദ്ധം ചെയ്ത് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു.
49 Sau-lơ có ba con trai là Giô-na-than, Ích-vi, và Manh-ki-sua. Ông cũng có hai con gái là Mê-ráp và Mi-canh.
൪൯എന്നാൽ ശൌലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മല്‍ക്കീശൂവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു.
50 Vợ Sau-lơ là A-hi-nô-am, con gái A-hi-mát. Tướng chỉ huy quân đội của Sau-lơ là Áp-ne, con của Nê-rơ, chú Sau-lơ.
൫൦ശൌലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
51 Kích, cha Sau-lơ và Nê-rơ, cha Áp-ne đều là con của A-bi-ên.
൫൧ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
52 Ít-ra-ên chiến đấu với quân Phi-li-tin dai dẳng suốt đời Sau-lơ. Mỗi khi Sau-lơ thấy người trai trẻ nào can đảm và mạnh mẽ, ông liền chiêu mộ vào đội quân của mình.
൫൨ശൌലിന്റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൌല്‍ ഏതെങ്കിലും ബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്റെ പക്ഷത്തു ചേർക്കും.

< I Sa-mu-ên 14 >