< I Sử Ký 26 >
1 Số người giữ cửa được chia như sau: Mê-sê-lê-mia, con Cô-rê, cháu A-sáp, thuộc dòng Cô-re.
൧ആലയ വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.
2 Các con trai của Mê-sê-lê-mia là Xa-cha-ri (trưởng nam), Giê-đi-a-ên (thứ hai), Xê-ba-đia (thứ ba), Giát-ni-ên (thứ tư),
൨മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
3 Ê-lam (thứ năm), Giô-ha-nan (thứ sáu), và Ê-li-ô-nai (thứ bảy).
൩യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
4 Từ Ô-bết Ê-đôm có con trai là Sê-ma-gia (trưởng nam), Giê-hô-sa-bát (thứ hai), Giô-a (thứ ba), Sa-ca (thứ tư), Na-tha-na-ên (thứ năm),
൪ഓബേദ്-ഏദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
5 A-mi-ên (thứ sáu), Y-sa-ca (thứ bảy), và Phu-lê-thai (thứ tám), vì Đức Chúa Trời ban phước lành cho Ô-bết Ê-đôm.
൫അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
6 Riêng Sê-ma-gia, con Ô-bết Ê-đôm, có nhiều con trai làm chỉ huy trưởng.
൬അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
7 Tên họ là Ốt-ni, Rê-pha-ên, Ô-bết, Ên-xa-bát. Anh em họ là Ê-li-hu và Sê-ma-kia, họ cũng là dũng sĩ.
൭ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; - അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു എലീഹൂ, സെമഖ്യാവ്.
8 Dòng họ Ô-bết Ê-đôm kể trên đều là dũng sĩ thông thạo việc canh gác đền thờ, tổng cộng sáu mươi hai người.
൮ഇവർ എല്ലാവരും ഓബേദ്-ഏദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-ഏദോമിനുള്ളവർ അറുപത്തിരണ്ടുപേർ;
9 Anh em và con trai của Mê-sê-lê-mia gồm mười tám người cũng đều là dũng sĩ.
൯മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
10 Hê-sa, dòng Mê-ra-ri, do Sim-ri làm chỉ huy, dù Sim-ri không phải là trưởng nam.
൧൦മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
11 Các con trai khác của ông gồm Hinh-kia (thứ hai), Tê-ba-lia (thứ ba), và Xa-cha-ri (thứ tư). Các con trai và bà con của Hô-sa lo việc canh giữ cửa, tổng cộng là mười ba người.
൧൧ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നുപേർ.
12 Các nhóm canh gác cổng do các trưởng tộc điều khiển, thay phiên phục vụ trong nhà Chúa Hằng Hữu.
൧൨വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
13 Tất cả lớn nhỏ đều bắt thăm theo gia tộc để canh gác các cổng đền thờ.
൧൩അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതത് വാതിലിന് ചീട്ടിട്ടു.
14 Sê-lê-mia bắt thăm được cổng đông; Xa-cha-ri, con Sê-lê-mia, một mưu sĩ khôn ngoan, bắt thăm được cổng bắc;
൧൪കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
15 Ô-bết Ê-đôm bắt thăm được cổng nam; còn các kho tàng lại về phần các con trai người.
൧൫തെക്കെ വാതിലിന്റെത് ഓബേദ്-ഏദോമിനും പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും
16 Súp-bim và Hô-sa bắt thăm được cổng tây và cổng Sê-lê-kết, gần con đường lên dốc, hai nhóm canh gác đối mặt nhau.
൧൬കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17 Mỗi ngày cổng đông có sáu người Lê-vi canh gác, cổng bắc bốn người, cổng nam bốn người, và các kho tàng mỗi cửa hai người.
൧൭കിഴക്കെ വാതില്ക്കൽ ആറ് ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
18 Tại Bạt-ba về phía tây, có hai người, còn đường dốc có bốn người.
൧൮പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
19 Đó là các nhóm gác cổng, đều là dòng dõi Cô-rê và Mê-ra-ri.
൧൯കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
20 Trong nhóm người Lê-vi, có A-hi-gia cai quản các kho báu của nhà Đức Chúa Trời và kho tàng các phẩm vật thánh.
൨൦അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
21 Trong họ La-ê-đan, thuộc dòng Ghẹt-sôn, có Giê-hi-ên làm trưởng tộc.
൨൧ലദ്ദാന്റെ പുത്രന്മാരിൽ: ലദ്ദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
22 Xê-tham và Giô-ên, con trai của Giê-hi-ên, canh giữ kho tàng của nhà Chúa Hằng Hữu.
൨൨യെഹീയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
23 Đây là những trưởng tộc thuộc họ Am-ram, họ Dít-sê-ha, họ Hếp-rôn, và họ U-xi-ên:
൨൩അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:
24 Sê-bu-ên, con Ghẹt-sôn, cháu nội Môi-se, cai quản các kho báu.
൨൪മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.
25 Các người kế nghiệp, thuộc họ Ê-li-ê-se, gồm có: Rê-ha-bia, Y-sai, Giô-ram, Xiếc-ri, và Sê-lô-mít.
൨൫എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
26 Sê-lô-mít và bà con của ông cai quản kho tàng các phẩm vật mà Vua Đa-vít, các trưởng tộc và các tướng lãnh dâng hiến lên Chúa Hằng Hữu.
൨൬ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
27 Họ biệt riêng ra thánh các chiến lợi phẩm để bảo trì nhà của Chúa Hằng Hữu.
൨൭യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
28 Tất cả các phẩm vật do Nhà Tiên kiến Sa-mu-ên, Vua Sau-lơ, con của Kích, Tướng Áp-ne, con Nê-rơ, Tướng Giô-áp, con Xê-ru-gia, và bất luận ai dâng hiến đều đặt dưới quyền cai quản của họ.
൨൮ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
29 Trong họ Dít-sê-ha, có Cô-na-nia và các con trai người được cử làm phán quan và viên chức đặc trách về ngoại vụ của nước Ít-ra-ên.
൨൯യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
30 Ha-sa-bia, thuộc họ Hếp-rôn, và các cấp lãnh đạo đều là các dũng sĩ, gồm 1.700 người, phân công cai trị Ít-ra-ên vùng hữu ngạn Sông Giô-đan. Họ chịu trách nhiệm coi sóc việc Đức Chúa Trời và phục vụ vua.
൩൦ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31 Trong dòng họ Hếp-rôn, có Giê-ri-gia là trưởng tộc như được ghi trong gia phả. (Năm thứ bốn mươi đời Đa-vít trị vì, theo ghi chép trong ký lục, những dũng sĩ thuộc dòng Hếp-rôn đến từ Gia-ê-xe trong xứ Ga-la-át.)
൩൧ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേൃഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
32 Có 2.700 dũng sĩ trong vòng bà con của Giê-ri-gia. Vua Đa-vít cử họ đến phía tây Sông Giô-đan và cai trị các đại tộc Ru-bên, Gát và nửa đại tộc Ma-na-se. Họ chịu trách nhiệm coi sóc việc của Đức Chúa Trời và phục vụ vua.
൩൨അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വെച്ചു.