< Zebur 71 >
1 Sendin, Perwerdigardin panah tapimen; Méni hergiz yerge qaratmighaysen.
൧യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2 Öz heqqaniyliqingda méni qutuldurghaysen; Manga qulaq salghaysen, Méni qutquzghaysen!
൨അങ്ങയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ; അങ്ങയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.
3 Manga özüm daim panahlinidighan turalghu qoram tash bolghaysen; Sen méni qutquzushqa buyruq chüshürgeysen; Chünki Sen égiz téshim, qorghinimdursen.
൩ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4 Xudayim, méni rezillerning qolidin, Heqqaniyetsiz, rehimsiz ademdin azad qilghaysen;
൪എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കണമേ.
5 Chünki Sen méning ümidimdursen, i Reb Perwerdigar, Yashliqimdin tartipla méning tayanchimdursen;
൫യഹോവയായ കർത്താവേ, അവിടുന്ന് എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്റെ ആശ്രയം തന്നേ.
6 Baliyatqudiki waqittin bashlap men Sanga tayinip keldim, Özüng méni anamning qarnidin chiqarghuchisen; Medhiyemning témisi bolsa herdaim Sen toghruluqtur.
൬ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു;
7 Men nurghunlargha gheyriy yaki karamet sanaldim; Chünki Sen méning mustehkem panahgahimdursen.
൭ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്റെ ബലമുള്ള സങ്കേതമാകുന്നു.
8 Aghzim kün boyi medhiyiliring hem shan-sheripingge tolidu;
൮എന്റെ വായ് അങ്ങയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9 Emdi qérighinimda méni tashlimighaysen; Maghdurum ketkinide, mendin waz kechmigeysen.
൯വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10 Chünki düshmenlirim manga qarshi sözlishidu; Jénimni élishqa közlewatqanlar qestliship: —
൧൦എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.
11 «Xuda uningdin waz kechti; Uni qoghlap tutuwélinglar, Chünki qutuldurudighanlar yoqtur» — déyishidu.
൧൧“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.
12 I Xuda, mendin yiraqlashmighaysen; I Xudayim, manga yardemge téz kelgeysen!
൧൨ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
13 Jénimgha küshende bolghanlar shermende bolup yoqitilisun; Ziyinimgha intilgenler reswaliq hem shermendichilik bilen qaplansun;
൧൩എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14 Biraq men bolsam, izchil ümidte bolimen, Séni téximu medhiyileymen.
൧൪ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും.
15 Heqqaniyliqing, nijatliqing aghzimda kün boyi bayan qilinidu; Bular san-sanaqsizdur, bilginimdin köp artuqtur.
൧൫എന്റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
16 Men Reb Perwerdigarning büyük ishlirini jakarlighan halda kélimen; Séning heqqaniyliqingni yad étip jakarlaymen — Peqet Séningkinila!
൧൬ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17 I Xuda, Sen yashliqimdin tartip manga ögitip kelgensen; Bügün’ge qeder Séning qilghan karamet ishliringni jakarlap kéliwatimen.
൧൭ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18 Emdi hazir men qérip, aq chachliq bolghinimda, i Xuda, Men bu dewrge [küchlük] bilikingni [jakarlighuche], Kéler ewladning hemmisige qudritingni ayan qilghuche, [Méni tashliwetmigeysen]!
൧൮ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19 I ulugh karamet ishlarni qilghan Xuda, Heqqaniyliqing pelekke taqashti; Sanga kimmu oxshash bolalisun!
൧൯ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങയോട് തുല്യൻ ആരാണുള്ളത്?
20 Sen manga köp hem éghir külpetlerni körsetkenikensen, Méni qaytidin yéngilaysen, yer tegliridin qayturup élip chiqisen;
൨൦അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.
21 Sen méning izzet-hörmitimni téximu yuqiri qilip, Her tereptin manga teselli bérisen.
൨൧അങ്ങ് എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22 Men Séni rawab chélip medhiyileymen, Séning heqiqitingni medhiyileymen, i Xudayim; Chiltar chélip Séni küyleymen, i Sen, Israilning Muqeddisi!
൨൨എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് അങ്ങേക്ക് സ്തുതിപാടും.
23 Sanga küyler éytqinimda, lewlirim tentene qilidu, Özüng hörlükke chiqarghan jénimmu shundaq rohlinip éytidu;
൨൩ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24 Tilim kün boyi heqqaniyliqing toghrisida sözleydu; Chünki manga yamanliq qilmaqchi bolghanlar yerge qaritilip reswa qilinidu.
൨൪എന്റെ നാവും ഇടവിടാതെ അങ്ങയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.