< Zebur 63 >

1 Dawut yazghan küy (u Yehudadiki chöl-bayawanda bolghan chaghda yézilghan): — I Xuda, Sen méning ilahimdursen, Teshnaliq bilen Séni izdidim! Men qurghaq, changqaq, susiz zéminda turup, Jénim Sanga intizar, etlirim telmürüp intilarki —
ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്. ദൈവമേ, അങ്ങ് എന്റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു.
2 Muqeddes jayingda Sanga köz tikip qarighinimdek, Men yene zor qudriting we ulughluqungni körsem!
അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
3 Özgermes muhebbiting hayattinmu ezizdur; Lewlirim Séni medhiyileydu;
അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
4 Shu sewebtin tirik bolsamla, Sanga teshekkür-medhiye oquymen, Séning namingda qollirimni kötürimen.
എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; തിരുനാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
5 Jénim nazunémetlerdin hem mayliq göshlerdin qanaetlen’gendek qanaetlendi; Aghzim échilip xush lewlirim Sanga medhiyilerni yangritidu;
എന്റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ
6 Ornumda yétip Séni esliginimde, Tün kéchilerde Séni séghinip oylinimen.
എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു.
7 Chünki Sen manga yardemde bolup kelgensen; Séning qaniting sayiside shad-xuramliqta naxshilarni yangritimen.
അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8 Méning jénim Sanga ching chapliship mangidu, Séning ong qolung méni yölimekte.
എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.
9 Biraq jénimni yoqitishqa izdewatqanlar yer tektilirige chüshüp kétidu.
എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
10 Ularning qéni qilich tighida tökülidu, Ular chilbörilerge yem bolidu.
൧൦അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക് അവർ ഇരയായിത്തീരും.
11 Lékin padishah Xudadin shadlinidu; Uning nami bilen qesem qilghanlarning hemmisi rohlinip shadlinidu; Chünki yalghan sözligüchilerning zuwani tuwaqlinidu.
൧൧എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.

< Zebur 63 >