< 2 सला 9 >
1 और इलीशा' नबी ने अम्बियाज़ादों में से एक को बुलाकर उससे कहा, अपनी कमर बाँध, और तेल की ये कुप्पी अपने हाथ में ले, और रामात जिल'आद को जा।
പ്രവാചകനായ എലീശാ പ്രവാചകഗണത്തിൽനിന്ന് ഒരാളെ വിളിച്ച് അവനോടു പറഞ്ഞു: “നീ അര കെട്ടി ഈ തൈലപ്പാത്രവുമെടുത്ത് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
2 और जब तू वहाँ पहुँचे तो याहू — बिन — यहूसफ़त बिन — निमसी को पूछ, और अन्दर जाकर उसे उसके भाइयों में से उठा और अन्दर की कोठरी में ले जा।
നീ അവിടെയെത്തുമ്പോൾ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവന്റെ അടുക്കൽ ചെന്ന്, അവന്റെ കൂട്ടുകാരുടെ മധ്യേനിന്ന് അവനെ ഒറ്റയ്ക്ക് അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുക.
3 फिर तेल की यह कुप्पी लेकर उसके सिर पर डाल और कह, “ख़ुदावन्द यूँ फ़रमाता है, कि मैंने तुझे मसह करके इस्राईल का बादशाह बनाया है,' फिर तू दरवाज़ा खोल कर भागना और ठहरना मत।”
അതിനുശേഷം തൈലപ്പാത്രമെടുത്ത് തൈലം അവന്റെ തലയിലൊഴിച്ചിട്ട്, ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം വാതിൽ തുറന്ന് ഓടിപ്പോരിക!”
4 तब वह जवान, या'नी वह जवान जो नबी था, रामात जिल'आद को गया।
അങ്ങനെ ആ യുവപ്രവാചകൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
5 जब वह पहुँचा तो लश्कर के सरदार बैठे हुए थे उसने कहा, “ऐ सरदार, मेरे पास तेरे लिए एक पैग़ाम है।” याहू ने कहा, “हम सभों में से किसके लिए?” उसने कहा, “ऐ सरदार, तेरे लिए।”
അദ്ദേഹം അവിടെയെത്തിയപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നതു കണ്ടു. “സൈന്യാധിപാ! എനിക്കങ്ങയോട് ഒരു സന്ദേശം അറിയിക്കാനുണ്ട്,” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോട്,” എന്ന് യേഹു ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
6 तब वह उठ कर उस घर में गया, तब उसने उसके सिर पर वह तेल डाला, और उससे कहा, “ख़ुदावन्द, इस्राईल का ख़ुदा यूँ फ़रमाता है, कि मैंने तुझे मसह करके ख़ुदावन्द की क़ौम या'नी इस्राईल का बादशाह बनाया है।
യേഹു എഴുന്നേറ്റു വീടിനുള്ളിലേക്കു കടന്നു. അപ്പോൾ ആ പ്രവാചകൻ യേഹുവിന്റെ തലയിൽ തൈലം ഒഴിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.
7 इसलिए तू अपने मालिक अख़ीअब के घराने को मार डालना, ताकि मैं अपने बन्दों, नबियों के ख़ून का और ख़ुदावन्द के सब बन्दों के ख़ून का इन्तिक़ाम ईज़बिल के हाथ से लूँ।
നിന്റെ യജമാനനായ ആഹാബുഗൃഹത്തെ നീ നശിപ്പിക്കണം; എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും, ഈസബേൽ ചൊരിഞ്ഞ യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഞാൻ പ്രതികാരംചെയ്യും.
8 क्यूँकि अख़ीअब का सारा घराना हलाक होगा, और मैं अख़ीअब की नस्ल के हर एक लड़के को, और उसको जो इस्राईल में बन्द है और उसको जो आज़ाद छूटा हुआ है, काट डालूँगा।
ആഹാബ് ഗൃഹം അശേഷം മുടിഞ്ഞുപോകും; ആഹാബ് ഗൃഹത്തിൽനിന്ന് ദാസനോ സ്വതന്ത്രനോ ആയി ഇസ്രായേലിൽ ശേഷിക്കുന്ന അവസാനത്തെ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
9 और मैं अख़ीअब के घर को नबात के बेटे युरब'आम के घर और अखि़याह के बेटे बाशा के घर की तरह कर दूँगा।
ഞാൻ ആഹാബുഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹംപോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹംപോലെയും ആക്കിത്തീർക്കും.
10 और ईज़बिल को यज़र'एल के इलाके़ में कुत्ते खाएँगे, वहाँ कोई न होगा जो उसे दफ़्न करे।” फिर वह दरवाज़ा खोल कर भागा।
ഈസബേലിനെ യെസ്രീലിന്റെ മണ്ണിൽവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ സംസ്കരിക്കാൻ ആരും ഉണ്ടാകുകയില്ല.’” ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം കതകുതുറന്ന് ഓടിപ്പോയി.
11 तब याहू अपने मालिक के ख़ादिमों के पास बाहर आया; और एक ने उससे पूछा, “सब खै़र तो है? यह दीवाना तेरे पास क्यूँ आया था?” उसने उनसे कहा, “तुम उस शख़्स से और उसके पैग़ाम से वाक़िफ हो।”
യേഹു തന്നോടൊപ്പമുള്ള സൈന്യാധിപന്മാരുടെ അടുക്കൽ വെളിയിലേക്കു വന്നപ്പോൾ അവരിൽ ഒരാൾ: “എല്ലാം ശുഭമായിരിക്കുന്നോ? ഈ ഭ്രാന്തൻ താങ്കളുടെ അടുത്തേക്കു വന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “നിങ്ങൾക്ക് ആ മനുഷ്യനെ അറിയാമല്ലോ! എങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ പറയുകയെന്നും അറിയാമല്ലോ,” എന്ന് യേഹു ഉത്തരം പറഞ്ഞു.
12 उन्होंने कहा, “यह झूठ है; अब हम को हाल बता।” उसने कहा, “उसने मुझ से इस तरह की बात की और कहा, 'ख़ुदावन्द यूँ फ़रमाता है, कि “मैंने तुझे मसह करके इस्राईल का बादशाह बनाया है।’”
“അതു ശരിയല്ല; കാര്യം ഞങ്ങളോടു പറയൂ!” എന്ന് അവർ ആവശ്യപ്പെട്ടു. “‘ഇതാ, ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നാണ് അയാൾ എന്നോടു പറഞ്ഞത്,” എന്ന് യേഹു മറുപടി പറഞ്ഞു.
13 तब उन्होंने जल्दी की और हर एक ने अपनी पोशाक लेकर उसके नीचे सीढ़ियों की चोटी पर बिछाई, और तुरही फूंककर कहने लगे, “याहू बादशाह है।”
അവർ അതിവേഗം തങ്ങളുടെ പുറങ്കുപ്പായങ്ങൾ അഴിച്ച് അദ്ദേഹത്തിന്റെ കാൽക്കൽ പടികളിന്മേൽ വിരിച്ചു. അതിനുശേഷം അവർ കാഹളമൂതി, “യേഹു രാജാവായിരിക്കുന്നു!” എന്നു വിളംബരംചെയ്തു.
14 तब याहू — बिन — यहूसफ़त — बिन — निमसी ने यूराम के ख़िलाफ़ साज़िश की। और यूराम सारे इस्राईल के साथ अराम के बादशाह हज़ाएल की वजह से रामात जिल'आद की हिमायत कर रहा था;
അങ്ങനെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹു യോരാമിനെതിരേ ഗൂഢാലോചന നടത്തി (ഈ സമയത്ത് യോരാമും സകല ഇസ്രായേലും അരാംരാജാവായ ഹസായേലിനെതിരേ ഗിലെയാദിലെ രാമോത്തിൽ കാവൽപ്പട്ടാളത്തെ ഏർപ്പെടുത്തിയിരുന്നു.
15 लेकिन यूराम बादशाह लौट गया था, ताकि यज़र'एल में उन ज़ख़्मों का इलाज कराए जो अराम के बादशाह हज़ाएल से लड़ते वक़्त अरामियों के हाथ से लगे थे। तब याहू ने कहा, “अगर तुम्हारी मर्ज़ी यही है, तो कोई यज़र'एल जाकर ख़बर करने के लिए इस शहर से भागने और निकलने न पाए।”
എന്നാൽ അരാംരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ അരാമ്യർ തനിക്കേൽപ്പിച്ച മുറിവുകൾ ചികിത്സിച്ചു ഭേദമാക്കുന്നതിന് യോരാംരാജാവ് യെസ്രീലിലേക്കു മടങ്ങിപ്പോയിരുന്നു). അതുകൊണ്ട് യേഹു പറഞ്ഞു, “നിങ്ങൾക്കു സമ്മതമെങ്കിൽ യെസ്രീലിൽ ചെന്ന് ഈ വിവരം അറിയിക്കുന്നതിന് നഗരത്തിൽനിന്ന് ഒരുവനെയും വിട്ടയയ്ക്കരുത്.”
16 और याहू रथ पर सवार होकर यज़र'एल को गया, क्यूँकि यूराम वहीं पड़ा हुआ था। और यहूदाह का बादशाह अख़ज़ियाह यूराम की मुलाक़ात को आया हुआ था।
പിന്നെ അദ്ദേഹം തന്റെ രഥത്തിൽക്കയറി യെസ്രീലിലേക്ക് ഓടിച്ചുപോയി; കാരണം യോരാം അവിടെ വിശ്രമത്തിലായിരുന്നു; യെഹൂദാരാജാവായ അഹസ്യാവും അദ്ദേഹത്തെ കാണുന്നതിനായി അങ്ങോട്ടു പോയിരുന്നു.
17 यज़र'एल में निगहबान बुर्ज पर खड़ा था, और उसने जो याहू के लश्कर को आते हुए देखा, तो कहा, “मुझे एक लश्कर दिखाई देता है।” यूराम ने कहा, एक सवार को लेकर उनसे मिलने को भेज, वह ये पूछे, “ख़ैर है?”
യെസ്രീലിന്റെ ഗോപുരത്തിങ്കൽ നിന്നിരുന്ന നിരീക്ഷകൻ യേഹുവിന്റെ സൈന്യം സമീപിക്കുന്നതു കണ്ടിട്ട് വിളിച്ചുപറഞ്ഞു: “കുറെ പടയാളികൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നു.” അപ്പോൾ യോരാം: “ഒരു കുതിരച്ചേവകനെ വിളിക്കുക. ‘നിങ്ങൾ സമാധാനവുമായി വരികയാണോ?’ എന്ന് അയാൾ ചെന്ന് അവരോടു ചോദിക്കട്ടെ.” എന്നു കൽപ്പിച്ചു.
18 चुनाँचे एक शख़्स घोड़े पर उससे मिलने को गया और कहा, बादशाह पूछता है, 'ख़ैर है?' “याहू ने कहा, तुझ को खै़र से क्या काम? मेरे पीछे हो ले।” फिर निगहबान ने कहा, “क़ासिद उनके पास पहुँच तो गया, लेकिन वापस नहीं आता।”
അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തുകയറി അദ്ദേഹത്തെ എതിരേറ്റുചെന്ന്, “‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവു ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു മറുപടി പറഞ്ഞു. “സന്ദേശവാഹകൻ അവരുടെ അടുത്തെത്തി. പക്ഷേ, അയാൾ തിരിച്ചു വരുന്നില്ല,” എന്നു നിരീക്ഷകൻ അറിയിച്ചു.
19 तब उसने दूसरे को घोड़े पर रवाना किया, जिसने उनके पास जाकर उनसे कहा, बादशाह यूँ कहता है, 'ख़ैर है?' “याहू ने जवाब दिया, तुझे ख़ैर से क्या काम? मेरे पीछे हो ले।”
അതുകൊണ്ടു രാജാവ് രണ്ടാമതും ഒരു കുതിരച്ചേവകനെ അയച്ചു. അയാളും അവരുടെ അടുത്തുവന്ന്, “‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു അയാളോടും മറുപടി പറഞ്ഞു.
20 फिर निगहबान ने कहा, “वह भी उनके पास पहुँच तो गया, लेकिन वापस नहीं आता। और रथ का हाँकना ऐसा है जैसे निमसी के बेटे याहू का हाँकना होता है, क्यूँकि वही सुस्ती से हाँकता है।”
നിരീക്ഷകൻ അറിയിച്ചു: “അയാളും അവരുടെ അടുത്തെത്തി. എന്നാൽ അയാളും തിരികെ വരുന്നില്ല. രഥം ഓടിക്കുന്നത്, നിംശിയുടെ മകനായ യേഹു ഓടിക്കുന്നതുപോലെ തോന്നുന്നു—ഒരു ഭ്രാന്തനെപ്പോലെയാണല്ലോ അദ്ദേഹം ഓടിക്കുന്നത്!”
21 तब यूराम ने फ़रमाया, “जोत ले।” तब उन्होंने उसके रथ को जोत लिया। तब इस्राईल का बादशाह यूराम और यहूदाह का बादशाह अख़ज़ियाह अपने — अपने रथ पर निकले और याहू से मिलने को गए, और यज़र'एली नबोत की मिल्कियत में उससे दो चार हुए।
“എന്റെ രഥം പൂട്ടുക,” എന്നു യോരാം ആജ്ഞാപിച്ചു. അതു പൂട്ടിക്കഴിഞ്ഞപ്പോൾ ഇസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവരവരുടെ രഥങ്ങളിൽക്കയറി യേഹുവിനെ എതിരേൽക്കുന്നതിനായി ഓടിച്ചുപോയി. യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിനരികെയുള്ള സ്ഥലത്തുവെച്ച് അവർ അദ്ദേഹത്തെ കണ്ടുമുട്ടി.
22 यूराम ने याहू को देखकर कहा, “ऐ याहू, खै़र है?” उसने जवाब दिया, “जब तक तेरी माँ ईज़बिल की ज़िनाकारियाँ और उसकी जादूगरियाँ इस क़दर हैं, तब तक कैसी ख़ैर?”
യേഹുവിനെ കണ്ടപ്പോൾ യോരാം ചോദിച്ചു: “യേഹുവേ, നീ സമാധാനവുമായാണോ വരുന്നത്?” യേഹു മറുപടി പറഞ്ഞു: “നിന്റെ അമ്മയായ ഈസബേലിന്റെ വിഗ്രഹാരാധനയും ക്ഷുദ്രപ്രയോഗവും പെരുകിയിരിക്കുന്നകാലത്തോളം എങ്ങനെ സമാധാനമുണ്ടാകും?”
23 तब यूराम ने बाग़' मोड़ी और भागा, और अख़ज़ियाह से कहा, “ऐ अख़ज़ियाह यह धोखा है।”
അപ്പോൾ യോരാം അഹസ്യാവിനോട്, “അഹസ്യാവേ, ഇതു ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് രഥം തിരിച്ച് ഓടിച്ചുപോയി.
24 तब याहू ने अपने सारे ज़ोर से कमान खेंची', और यूराम के दोनों शानों के बीच ऐसा मारा के तीर उसके दिल से पार हो गया और वह अपने रथ में गिरा।
അപ്പോൾ യേഹു തന്റെ വില്ലുകുലച്ച് യോരാമിന്റെ തോളുകൾക്കിടയിൽ എയ്തു. അമ്പ് അദ്ദേഹത്തിന്റെ ഹൃദയം തുളച്ചുകയറി; അദ്ദേഹം ഉടനടി തന്റെ രഥത്തിൽ വീണു.
25 तब याहू ने अपने लश्कर के सरदार बिदक़र से कहा, उसे लेकर यज़र'एली नबोत की मिल्कियत के खेत में डाल दे; क्यूँकि याद कर कि जब मैं और तू उसके बाप अख़ीअब के पीछे पीछे सवार होकर चल रहे थे, तो ख़ुदावन्द ने ये फ़तवा उस पर दिया था,
യേഹു തന്റെ തേരാളിയായ ബിദ്കാരിനോട് പറഞ്ഞു: “അയാളെ എടുത്ത് യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിലേക്ക് എറിഞ്ഞുകളയുക. ഇവന്റെ പിതാവായ ആഹാബിന്റെ പിന്നാലെ ഞാനും നീയും രഥമോടിച്ചുപോയതും അന്ന് യഹോവ അയാളെക്കുറിച്ച് ഈ പ്രവചനം നടത്തിയതും ഓർത്തുകൊള്ളുക:
26 “यक़ीनन मैंने कल नबोत के ख़ून और उसके बेटों के ख़ून को देखा है, ख़ुदावन्द फ़रमाता है; और मैं इसी खेत में तुझे बदला दूँगा, ख़ुदावन्द फ़रमाता है। इसलिए जैसा ख़ुदावन्द ने फ़रमाया है, उसे लेकर उसी जगह डाल दे।”
‘യഹോവ അരുളിച്ചെയ്യുന്നു: ഇന്നലെ ഞാൻ നാബോത്തിന്റെയും അയാളുടെ പുത്രന്മാരുടെയും രക്തം കണ്ടു. ഈ സ്ഥലത്തുവെച്ചുതന്നെ നിന്നെക്കൊണ്ടു ഞാൻ അതിനുപകരം കൊടുപ്പിക്കും എന്ന് യഹോവ വിധിച്ചിരിക്കുന്നു.’ അതുകൊണ്ട് യഹോവയുടെ അരുളപ്പാടനുസരിച്ച് അയാളെ എടുത്ത് ആ സ്ഥലത്തുതന്നെ എറിഞ്ഞുകളയുക.”
27 लेकिन जब यहूदाह के बादशाह अख़ज़ियाह ने ये देखा, तो वह बाग़ की बारह दरी के रास्ते से निकल भागा। और याहू ने उसका पीछा किया और कहा, “उसे भी रथ ही में मार दो।” चुनाँचे उन्होंने उसे जूर की चढ़ाई पर, जो इबली'आम के क़रीब है मारा; और वो मजिही को भागा, और वहीं मर गया।
സംഭവിച്ചതെന്താണെന്ന് യെഹൂദാരാജാവായ അഹസ്യാവ് കണ്ടപ്പോൾ ബേത്ത്-ഹഗ്ഗാനുനേരേയുള്ള വഴിയിലൂടെ ഓടി. “അവനെയും വെട്ടിക്കളയുക,” എന്ന് യേഹു കൽപ്പിച്ചു. അവർ അയാളെ യിബ്ലെയാമിനു സമീപം ഗൂരിലേക്കുള്ള കയറ്റത്തിൽവെച്ച് രഥത്തിൽവെച്ചുതന്നെ വെട്ടി. എന്നാൽ അഹസ്യാവ് മെഗിദ്ദോവിലേക്കു രക്ഷപ്പെട്ടു. അവിടെവെച്ചു മരിക്കുകയും ചെയ്തു.
28 और उसके ख़ादिम उसको एक रथ में येरूशलेम को ले गए, और उसे उसकी क़ब्र में दाऊद के शहर में उसके बाप — दादा के साथ दफ़न किया।
അഹസ്യാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തെ രഥത്തിൽത്തന്നെ ജെറുശലേമിലേക്കു കൊണ്ടുപോകുകയും ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ അടുക്കലുള്ള സ്വന്തം കല്ലറയിൽ അടക്കംചെയ്യുകയും ചെയ്തു.
29 और अख़ीअब के बेटे यूराम के ग्यारहवें साल अख़ज़ियाह यहूदाह का बादशाह हुआ।
ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാമാണ്ടിൽ അഹസ്യാവ് യെഹൂദ്യയിൽ രാജാവായിത്തീർന്നിരുന്നു.
30 जब याहू यज़र'एल में आया, तो ईज़बिल ने सुना और अपनी आँखों में सुरमा लगा, और अपना सिर संवार खिड़की से झाँकने लगी।
അതിനുശേഷം യേഹു യെസ്രീലിലേക്കു വരുന്നതായിക്കേട്ടപ്പോൾ ഈസബേൽ കണ്ണെഴുതി, മുടിചീകി, ഒരുങ്ങി ഒരു ജനാലയിൽക്കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.
31 और जैसे ही याहू फाटक में दाखिल हुआ, वह कहने लगी, “ऐ ज़िमरी। अपने आक़ा के क़ातिल, खै़र तो है?”
യേഹു കൊട്ടാരകവാടംകടന്നു വന്നപ്പോൾ അവർ വിളിച്ചുചോദിച്ചു: “യജമാനന്റെ കൊലപാതകിയായ സിമ്രീ, നീ സമാധാനവുമായാണോ വരുന്നത്?”
32 पर उसने खिड़की की तरफ़ मुँह उठा कर कहा, “मेरी तरफ़ कौन है, कौन?” तब दो तीन ख़्वाजासराओं ने इसकी तरफ़ देखा।
അദ്ദേഹം മുകളിലത്തെ ജനാലയിങ്കലേക്കുനോക്കി, “ആരുണ്ട്, എന്റെ പക്ഷത്ത്? ആരുണ്ട്?” എന്നു വിളിച്ചുചോദിച്ചു. രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കുനോക്കി.
33 इसने कहा, “उसे नीचे गिरा दो।” तब उन्होंने उसे नीचे गिरा दिया, और उसके ख़ून के छींटें दीवार पर और घोड़ों पर पड़ीं, और इसने उसे पैरों तले रौदा।
“അവളെ താഴേ തള്ളിയിടുക!” എന്ന് യേഹു കൽപ്പിച്ചു. അതിനാൽ അവർ അവളെ താഴേക്കു തള്ളിയിട്ടു. യേഹു അവളെ ചവിട്ടിക്കളഞ്ഞു. അവളുടെ രക്തം മതിലിന്മേലും കുതിരകളിന്മേലും തെറിച്ചു.
34 जब ये अन्दर आया, तो इसने खाया पिया; फिर कहने लगा, “जाओ, उस ला'नती 'औरत को देखो, और उसे दफ़्न करो क्यूँकि वह शहज़ादी है।”
യേഹു ഉള്ളിൽച്ചെന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. പിന്നെ അദ്ദേഹം തന്റെ ഭൃത്യന്മാരോട് പറഞ്ഞു: “ആ ശപിക്കപ്പെട്ടവൾ രാജപുത്രിയായിരുന്നല്ലോ! അവളെ ചെന്നുനോക്കി മറവുചെയ്യുക!” എന്നു കൽപ്പിച്ചു.
35 और वह उसे दफ़्न करने गए, पर सिर और उसके पैर और हथेलियों के सिवा उसका और कुछ उनको न मिला।
എന്നാൽ അവളെ മറവുചെയ്യുന്നതിനായി ചെന്നപ്പോൾ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും അവർ കണ്ടില്ല.
36 इसलिए वह लौट आए और उसे ये बताया, इसने कहा, ये ख़ुदावन्द का वही सुख़न है, जो उसने अपने बन्दे एलियाह तिशबी के मा'रिफ़त फ़रमाया था, 'यज़र'एल के इलाके़ में कुत्ते ईज़बिल का गोश्त खाएँगे;
അവർ തിരിച്ചുചെന്ന് യേഹുവിനോടു വിവരം പറഞ്ഞു. അപ്പോൾ അദ്ദേഹം: “യെസ്രീലിന്റെ പ്രദേശത്തുവെച്ച് നായ്ക്കൾ ഈസബേലിന്റെ മാംസം തിന്നും.
37 और ईज़बिल की लाश यज़र'एल के इलाके़ में खेत में खाद की तरह पड़ी रहेगी, यहाँ तक कि कोई न कहेगा कि “यह ईज़बिल है।”
‘ഇത് ഈസബേലാണ്,’ എന്ന് ആർക്കും പറയാൻ കഴിയാത്തവിധം ഈസബേലിന്റെ ശവം യെസ്രീൽപ്രദേശത്ത് വയലിലെ ചാണകംപോലെയാകും എന്നു തിശ്ബ്യനായ ഏലിയാവ് എന്ന തന്റെ ദാസൻമുഖേന യഹോവ അരുളിച്ചെയ്ത വചനപ്രകാരമാണിത്” എന്നു പറഞ്ഞു.